സാങ്കേതിക വിദ്യകളുടെയും സമൂഹ മാധ്യമങ്ങളുടെയും വളർച്ച ദ്രുതഗതിയിൽ ആയികൊണ്ടിരിക്കുന്ന ഒരു യുഗത്തിലാണ് നമ്മൾ ജീവിച്ചു കൊണ്ടിരിക്കുന്നത്.സ്റ്റാർട്ടപ്പ് കമ്പനികൾ മുതൽ വൻകിട കോർപറേറ്റുകൾ വരെ ഡിജിറ്റൽ സാധ്യതകൾ കാര്യക്ഷമമായി ഉപയോഗിച്ച് കൊണ്ടാണ് ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നത്. ഡിജിറ്റൽ മാർക്കറ്റിങ് എന്നത് ഇന്ന് മാറ്റി നിർത്താൻ സാധിക്കാത്ത ബിസിനസിന്റെ ഒരു ഭാഗമായി മാറിക്കഴിഞ്ഞു.
ഡിജിറ്റൽ മാർക്കറ്റിംഗ് മേഖലയിൽ ഇതിനോടകം തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത ഒരാളാണ് ദുബൈ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സാജിദ് സുലൈമാൻ. ബിസിനസ്സുകൾക്ക് ആവശ്യമായ വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷനുകൾ, കോർപറേറ്റ് പ്രൊമോഷണൽ വീഡിയോസ്, മാർക്കറ്റിങ് ഡിസൈൻ മെറ്റിരിയൽസ്, ഡിജിറ്റൽ മാർക്കറ്റിങ് എന്നിങ്ങനെ ഒരു ബിസിനസ്സിനു ഡിജിറ്റൽ പ്രസൻസ് നിർമിച്ചെടുക്കുവാൻ ആവശ്യമായ എല്ലാവിധ സർവ്വീസുകളും നൽകുന്നു.2021 ൽ ദുബായിലെ മികച്ച 10 ഡിസൈൻ & ഡിജിറ്റൽ മാർക്കറ്റിങ് സൊല്യൂഷൻ പ്രൊവൈഡറിൽ ഒരാളായി സാജിദ് തിരഞ്ഞെടുക്കപ്പെട്ടു.
പ്രൈവറ്റ് കമ്പനികൾക്ക് വേണ്ടി മാത്രം അല്ല യുഎഇയിലെ ഗവർമെന്റ് ഡിപ്പാർട്ട്മെന്റുകൾക്ക് വേണ്ടിയും വെബ്‌സൈറ്റ് ഡിസൈൻ & മാർക്കറ്റിങ് സ്ട്രാറ്റർജി വർക്കുകൾ സാജിദ് ഇതിനോടകം ചെയ്തു നൽകിയിട്ടുണ്ട്.റാക്ക് ട്രാൻസ്‌പോർട്ട് അതോറിറ്റി , E20 ഇൻവെസ്റ്റ്മെന്റ്, സ്പീഡ് ഹൗസ് ഗ്രൂപ്പ്, അൽ ബദ്ദാദ് ഇന്റർനാഷണൽ, GBH ഇന്റർനാഷണൽ, ഗോൾഡൻ ഫോർക്ക് ഗ്രൂപ്പ്, യൂണിവേഴ്സൽ സപ്ലൈസ്, ബ്രാഡ്‌ഫോർഡ് ലേണിംഗ് ഗ്ലോബൽ, ഗൂസ്ബെറി ഫാഷൻ തുടങ്ങി നൂറിലധികം കമ്പനികൾക്ക് സാജിദ് സർവ്വീസ് നൽകിയിട്ടുണ്ട്
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ സ്വദേശി ആയ സാജിദ് സുലൈമാൻ കൊച്ചി ഇൻഫോപാർക്കിലെ ഒരു കമ്പനിയിൽ നിന്നാണ് പ്രൊഫഷണൽ കരിയറിന് തുടക്കമിട്ടത്.സ്വദേശത്തും വിദേശത്തുമായി വിവിധ കമ്പനികളിൽ ജോലി ചെയ്ത ഏകദേശം 10 വർഷത്തെ അനുഭവ സമ്പത്തുമായി ആണ് സാജിദ് മേഖലയിലുള്ളത് താരതമ്യേനെ ഉപഭോക്താക്കൾക്ക് പ്രാപ്യമായ സേവനങ്ങൾ ആണ് അധികവും.