ഹരിയാന സ്വദേശികളായ നിധി സിംഗും ശിഖർ സിംഗും കുരുക്ഷേത്ര സർവകലാശാലയിലെ പഠനകാലത്താണ് കണ്ടു മുട്ടുന്നത്.ഇന്ത്യക്കാരുടെ ഫേവറൈറ്റ് സ്നാക്ക് ആണ് സമൂസ….പിസ്സ ,ബർഗർ ഒക്കെ വിൽക്കുന്ന ബ്രാൻഡ് ചെയ്ൻ മാർക്കറ്റിൽ ഉണ്ട് എങ്കിലും ക്വാളിറ്റി സമൂസ നൽകുന്ന ഒരു ബ്രാൻഡ് മാർക്കറ്റിൽ ഇല്ല .2009 ൽ ശിഖരിന്റെ മനസിൽ ആണ് സമൂസ ബിസിനസിനെ പറ്റി ഐഡിയ വന്നത്.എന്നാൽ ഉടനെ ബിസിനസ്സ് ആരംഭിച്ചില്ല.2010 ൽ ഇരുവരും വിവാഹിതരായി .രാജ്യത്തെ മുന്‍നിര ബയോടെക് കമ്പനിയിൽ പ്രിന്‍സിപ്പള്‍ സയിന്റിസ്റ്റായി ജോലി ചെയ്തിരുന്ന ശിഖർ 2015 ഒക്ടോബറില്‍ ജോലിയില്‍ നിന്ന് രാജിവെച്ചു 2016 ഫെബ്രുവരിയിലാണ് Samosa Singh തുടങ്ങുന്നത്.
ആദ്യത്തെ ഔട്ലറ്റ് തുടങ്ങിയത് ബാംഗളൂരിൽ ആണ് .സ്വന്തം വീട് വിറ്റു ലഭിച്ച 80 ലക്ഷം രൂപ ഉപയോഗിച്ച് ഇലക്ട്രോണിക് സിറ്റിയിൽ 1500 ചതുരശ്ര അടി വിസ്തീർണമുള്ള ഫാക്ടറി വാടകക്ക് എടുത്തു.അമേരിക്കൻ ഫാർമാ കമ്പനിയിൽ ജോലി ചെയ്തിരുന്ന നിധി 2017 ൽ ജോലി രാജിവെച്ചു പൂർണ്ണമായും ബിസിനസ്സിലേക്ക് ജോയിൻ ചെയ്തു.2017-ൽ ജോലി രാജിവെയ്ക്കുമ്പോൾ പ്രതിവർഷം 30 ലക്ഷമായിരുന്നു നിധിയുടെ ശമ്പളം.
സ്വന്തം ഔട്ലറ്റ് കൂടാതെ മൾട്ടി നാഷണൽ കമ്പനികൾ, എയർലൈനുകൾ, മൾട്ടിപ്ലക്സുകൾ ഒക്കെ സമൂസ സിംഗിന്റെ ക്ലയന്റ്സ് ആണ്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയി 40 ൽ അധികം ഔട്ലറ്റുകൾ സമൂസ സിംഗിനുണ്ട്.സമൂസ കൂടാതെ വട പാവ് ,ദേഹി പൂരി പോലുള്ള സ്നാക്കുകളും സമൂസ സിംഗ് നൽകുന്നുണ്ട്.