സ്വന്തമായി ഒരു വരുമാനം നേടുവാനും സെൽഫ് ഇൻഡിപെൻഡന്റ് ആവാനും എപ്പോഴും ആഗ്രഹിച്ചിരുന്ന കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശിനി ഷിഫ മുഹമ്മദിന്റെ ലൈഫിൽ വഴിത്തിരിവായത് സുഹൃത്തുക്കളും ,ഉമ്മയും ആണ്.”ഗിഫ്റ്റ് ഹാമ്പർ ,Bouqet പോലെ മനോഹരമായ എന്തെങ്കിലും നിർമിച്ചൂടെ ,നിനക്ക് അതിനു കഴിയും എന്ന് ഉമ്മയും ,സുഹൃത്തുക്കളും പറയുമായിരുന്നു”.അങ്ങനെ ആണ് ഷിഫ ആദ്യമായി ഗിഫ്റ്റ് ഹാമ്പർ ചെയ്യുന്നത്.സുഹൃത്തുക്കളും ,ഫാമിലിയും അതിനു നല്ല സപ്പോർട്ട് നൽകി.അതായിരുന്നു the_hampers_empire ന്റെ തുടക്കം.2019 ൽ തുടങ്ങി 2023 എത്തി നിൽക്കുമ്പോൾ പ്രീമിയം കസ്റ്റമൈസ്ഡ് floral bouqets,chocolate bouqets ,ഗിഫ്റ്റ് ഹാമ്പറുകൾ ,സേവ് ദി ഡേറ്റ് എന്നിവക്ക് പുറമെ ഇവന്റ് പ്ലാനിംഗ് വർക്കുകളും ചെയ്തു നൽകി ആഗ്രഹിച്ചത് പോലെ സ്വന്തമായി ഒരു വരുമാനം നേടുവാനും സെൽഫ് ഇൻഡിപെൻഡന്റ് ആവാനും ഷിഫക്ക് കഴിയുന്നു.ഗിഫ്റ്റ്‌സ് & ഇവന്റ് പ്ലാനിംഗ് സർവീസുകൾ സൗദി ,കുവൈറ്റ് ,ദുബായ് എന്നിവിടങ്ങളിൽ ആണ് നൽകി വരുന്നത്.ഗിഫ്റ്റ് പ്രോഡക്റ്റുകൾ വേൾഡ് വൈഡ് ഡെലിവറിയും ലഭ്യമാണ്100 % കസ്റ്റമർ സാറ്റിസ്ഫാക്ഷന് ആണ് ഷിഫ ഏറ്റവും കൂടുതൽ മുൻഘടന നൽകുന്നത്.അതിനാൽ തന്നെ ഒരിക്കൽ കസ്റ്റമർ ആയവരിൽ നിന്നും റിപ്പീറ്റഡ് ഓർഡറുകൾ ലഭിക്കുന്നു.കൂടാതെ തുടക്കകാർക് ക്രാഫ്റ്റ് വർക്ക് ഷോപ്പുകളും നൽകി വരുന്നു.
കോവിഡ് ലോക്ക് ഡൌൺ കാലത്ത് ആണ് ഷിഫക്ക് തന്റെ ഉള്ളിലെ ആർട്ടിസ്റ്റിനെ തിരിച്ചറിയാൻ കഴിഞ്ഞത്.കുട്ടിക്കാലം മുതൽ ക്രാഫ്റ്റ് ഉത്പന്നങ്ങളോട് വളരെ താല്പര്യം ഉണ്ടായിരുന്ന ഷിഫ ലോക്ക് ഡൌൺ ടൈമിൽ ക്രാഫ്റ്റ് ഉത്പന്നങ്ങൾ വാങ്ങുവാൻ ആരംഭിച്ചു.പിന്നീട് ഉമ്മയുടെയും,സുഹൃത്തുക്കളുടെയും നിർദ്ദേശത്തെ തുടർന്ന് ഹാമ്പറുകൾ നിർമ്മിച്ചു തുടങ്ങി.മാതാപിതാക്കളും സഹോദരിയും ആയിരുന്നു ഏറ്റവും വലിയ സപ്പോർട്ട്. ഉപ്പ ബിസിനസ്സിനെക്കുറിച്ച് എപ്പോഴും സംസാരിക്കുമായിരുന്നു.അത് ഒരു women entrepreneur ആയി തീർന്നതിൽ വലിയ ഒരു പങ്ക് വഹിച്ചിട്ടുണ്ട്.വർക്ക് കംപ്ലീറ്റ് ചെയ്യാൻ പുലർച്ചെ മൂന്നു മണി വരെ ഉമ്മ തന്നോടൊപ്പം ചിലവഴിച്ചതെല്ലാം ഷിഫ ഓർക്കുന്നു.തുടക്കം മുതൽ ഇന്ന് വരെ ഷിഫയുടെ മനസ്സിലുള്ള ഒരേ ഒരു കാര്യം ബിസിനസ്സ് കൂടുതൽ തലങ്ങളിലേക്ക് വ്യാപിപ്പിക്കുക എന്നതും മികച്ച മുൻനിര വനിതാ സംരംഭകരിൽ ഒരാളായി മാറുക എന്നതുമാണ്