എംബിഎ പഠന ശേഷം കൂട്ടുകാരൊക്കെ ജോലിക്കായി വിദേശത്തേക്ക് പോയപ്പോൾ കാസർഗോഡ് തളങ്കര സ്വദേശി നൗമാൻ ഇബ്രാഹീം സുഹൃത്ത് റമീസുമായി ചേർന്ന് നാട്ടിൽ ലൈവായി സ്‌പൈസസും ,ധാന്യങ്ങളുമൊക്കെ പൊടിച്ചു നൽകുന്ന ബിസിനസ്സ് തുടങ്ങി ” Hasby “(Spice Grinding Business). നൗമാനും റമീസും തന്നെ നേരിട്ട് മാർക്കറ്റിങ്ങും ,സെയിൽസും പ്രൊഡക്ഷനും എല്ലാം ചെയ്തു.ഇന്ന് Hasby ക്ക് സ്പെഷ്യൽ മസാല കൂട്ടുകൾ ഒക്കെ ആയി 50 ൽ അധികം പ്രൊഡക്ടുകൾ ഉണ്ട്..
പ്രവാസികൾ ആണ് Hasby യുടെ ലോയൽ കസ്റ്റമേഴ്സ് . കാസർഗോഡ് സ്പെഷ്യൽ ” പള്ളിക്കറി കൂട്ട് ” പോലുള്ള സ്പെഷ്യൽ മസാല മിക്സുകൾ , നാടൻ സ്‌പൈസസ് , വിവിധ ധന്യ പൊടികൾ ,ചായ പൊടികൾ ,അച്ചാറുകൾ ,സ്വന്തമായി ആട്ടുന്ന നാടൻ വെളിച്ചെണ്ണ എന്നിങ്ങനെ 50 ൽ അധികം പ്രൊഡക്ടുകൾ Hasby ക്ക് ഉണ്ട്.ഈ വർഷം 5 ഔട്ലറ്റുകൾ കൂടി ഓപ്പൺ ചെയ്യുവാൻ ലക്ഷ്യമിടുന്നു.ഓരോ നാട്ടിലും ഭക്ഷ്യ ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന രീതി വ്യത്യസ്തമാണ് . സ്പൈസസിന്റെ ഉപയോഗം വിത്യാസപ്പെട്ടിരിക്കുന്നു , മസാലക്കൂട്ടുകളിൽ വിത്യാസം ഉണ്ടാവും .അതിനാൽ അതാതു പ്രദേശത്തെ ആളുകൾക്ക് എന്താണോ വേണ്ടത് അതാണ് Hasby ലഭ്യമാക്കുന്നത്.
എംബിഎ ക്ക് പഠിക്കുമ്പോൾ തന്നെ നൗമാൻ ഇബ്രാഹീം ചെറിയ ബിസിനസ്സുകൾ ഒക്കെ ചെയ്തിരുന്നു.എംബിഎ പ്രോജക്ടിന്റെ ഭാഗമായി ഫുഡ് പ്രോസസ്സിങ്ങിനെ പറ്റി കൂടുതൽ മനസ്സിലാക്കാൻ സാധിച്ചു.2020 കോവിഡ് കാലത്ത് ആണ് പഠനം കഴിയുന്നത്.അടുത്തത് എന്ത് ചെയ്യണം എന്നതിൽ നൗമാന് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു.പാക്ക്ഡ് പ്രൊഡക്ടുകളിൽ നിന്നും വ്യത്യസ്തമായി ലൈവായി മസാല പൊടികളും ,ധ്യാന്യപ്പൊടികളും ഒക്കെ നൽകുവാൻ സുഹൃത്ത് റമീസുമായി ചേർന്ന് 2020 ൽ തന്നെ ” Hasby ” ആരംഭിച്ചു.ഇത്രയൊക്കെ പഠിച്ചിട്ട് അരി പൊടിക്കാൻ ആണോ പോകുന്നത് എന്ന നിലയിൽ ഉള്ള കുറ്റപ്പെടുത്തലുകൾ വന്നു എങ്കിലും കാര്യമാക്കിയില്ല.ധാന്യങ്ങളും , സ്‌പൈസസും ഒക്കെ സ്റ്റോക്ക് ചെയ്തു ആളുകൾക്ക് ലൈവായി പൊടിച്ചു നൽകാനുള്ള സംവിധാനം ഒരുക്കി.മായമില്ലാത്ത നല്ല പ്രൊഡക്ടുകൾ നൽകിയതിലൂടെ ആളുകളുടെ സപ്പോർട്ട് ലഭിച്ചു.പ്രവാസികൾ ,നാട്ടിലെ ഹോട്ടലുകൾ ,ഒക്കെ ഓർഡർ നൽകി സ്ഥിരമായി പ്രൊഡക്ടുകൾ വാങ്ങുന്നു.നാട്ടിലെ പള്ളികളിൽ ഉറൂസ് നടക്കുമ്പോൾ കിന്റലുകളോളം മസാലകളും ,മുളകും ,മല്ലിയും ഒക്കെ ഹസ്ബിയിൽ നിന്നുമാണ്.ട്രെഡീഷണൽ ബിസിനസിനെ മറ്റൊരു രീതിയിൽ അവതരിപ്പുകയാണ് ഹസ്ബിയിലൂടെ ചെയ്തത്.ഓരോ നാട്ടിലെയും ആവശ്യകത മനസ്സിലാക്കി അതിനനുസരിച്ചു മറ്റു ഏരിയകളിലേക്കും ബിസിനസ്സ് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് നൗമാനും ,റമീസും.