ആമസോൺ ജോലി ഉപേക്ഷിച്ച് കോടീശ്വരനായി മാറിയ ഇന്ത്യൻ വംശജനാണു അപൂർവ മെഹ്ത്ത.അമേരിക്കയില്‍ ജീവിക്കുന്ന അപൂര്‍വ മെഹ്ത 20 സംരംഭങ്ങള്‍ തുടങ്ങി പരാജയപ്പെട്ടതിന് ശേഷം തുടങ്ങിയ 21 ആമത്തെ സംരംഭം ആണ് Instacart എന്ന ഓണ്‍ലൈന്‍ ഗ്രോസറി സ്റ്റാര്‍ട്ടപ്പ്. ഇൻസ്റ്റാകാർട്ട് ഇന്ന് അമേരിക്കയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഗ്രോസറി സ്റ്റാര്‍ട്ടപ്പാണ്.. 9.9 ബില്യണ്‍ ഡോളര്‍ ആണ് കമ്പനിയുടെ മൂല്യം.2023 ൽ ഓഹരി വിപണിയിൽ കമ്പനി ലിസ്റ്റ് ചെയ്തപ്പോൾ അപൂർവ്വയുടെ ആസ്തി കുതിച്ചുയർന്നു.നിലവിൽ ഫോബ്‌സ് റിപ്പോർട്ട് അനുസരിച്ചു ഏകദേശം 9200 കോടി ആണ് അപൂർവ്വയുടെ ആസ്തി.
2010-ൽ, അപൂർവ മെഹ്ത ആമസോണിൽ സപ്ലൈ ചെയിൻ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു, പക്ഷേ ഒരു സംരംഭകനാകാൻ ആയിരുന്നു ആഗ്രഹം.അങ്ങനെ അദ്ദേഹം ജോലി ഉപേക്ഷിച്ച് സാൻ ഫ്രാൻസിസ്കോയിലേക്ക് മാറി.പിന്നീട് ഇരുപതോളം സംരംഭങ്ങൾ തുടങ്ങി. എല്ലാം പരാജയപെട്ടു.അഭിഭാഷകർക്കുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം മുതൽ ഗെയിമിംഗ് കമ്പനികൾക്കായുള്ള പരസ്യ സ്ഥാപനം വരെ മെഹ്തയുടെ പരാജയപ്പെട്ട സ്റ്റാർട്ടപ്പുകളിൽ ഉൾപ്പെടുന്നു.ഒടുവിൽ സ്വന്തം ശൂന്യമായ റഫ്രിജറേറ്ററാണ് വഴിത്തിരിവ് ആയത്.ഫ്രിഡ്ജ് നോക്കിയപ്പോള്‍ ഹോട്ട് സോസല്ലാതെ വേറൊന്നുമുണ്ടായിരുന്നില്ല. കാലിയായ ഫ്രിഡ്‌ജെന്ന് പറയാം.
അന്ന് 2012 ൽ എല്ലാം ഓണ്‍ലൈനായി ലഭ്യമായിരുന്നു.എന്നാല്‍ ഗ്രോസറി മാത്രം ഓൺലൈൻ ആയി ഇല്ലായിരുന്നു.അങ്ങനെ ഗ്രോസറികള്‍ ഓണ്‍ലൈനായി വില്‍പ്പന നടത്താമെന്ന ആശയം തോന്നുകയും വെറും മൂന്ന് ആഴ്ചക്കുള്ളിൽ ഇന്‍സ്റ്റകാര്‍ട്ട് ജനിക്കുകയും ചെയ്തു.ആപ്പിന്റെ കോഡിങ് എല്ലാം അപൂർവ്വ തന്നെ ആണ് ചെയ്തത്.ഏതാനും മാസങ്ങൾക്കുള്ളിൽ, ഇൻസ്‌റ്റാകാർട്ടിന് $2.3 മില്യൺ ഡോളർ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിംഗ് നേടാൻ കഴിഞ്ഞു. അതിനുശേഷം ഇൻസ്റ്റാകാർട്ട് എന്ന അമേരിക്കൻ ഡെലിവറി കമ്പനിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.14,000ത്തിലധികം നഗരങ്ങളില്‍ കമ്പനിക്ക് വിതരണസംവിധാനങ്ങളുണ്ട്.
Also Read : മകൾക്ക് വേണ്ടി ഗോട്ട് മിൽക്ക് സോപ്പ് നിർമ്മിച്ച് തുടങ്ങി പേഴ്‌സണൽ കെയർ ബ്രാൻഡായി വളർന്ന Vilvah Store