എല്ലാവരുടെയും ലൈഫിൽ ഒരു പ്രധാന ടേണിങ് പോയിന്റ് ഉണ്ടാവും.താമരശ്ശേരി സ്വദേശിനി സഫ്നയുടെ ലൈഫിലെ ടേണിങ് പോയിന്റ് ഒരൊറ്റ ദിവസത്തെ കേക്ക് ബേക്കിങ് ക്ലാസ് അറ്റൻഡ് ചെയ്തത് ആണ്.ഇന്ന് സഫ്ന സ്വന്തമായി രണ്ട് ബിസിനസ്സുകൾ മാനേജ് ചെയ്യുന്നു.SUGAR BLISS എന്ന ബ്രാൻഡിൽ കസ്റ്റമൈസ്ഡ് ഹോം മേഡ് കേക്കുകൾ നിർമ്മിച്ച് നൽകുന്നതിനൊപ്പം SUGARBLISS EVENTS എന്ന ലേബലിൽ ഇവന്റ് പ്ലാനിംഗ് സർവീസും നൽകുന്നു.
2018 ൽ ആണ് ഹോം മേഡ് കേക്ക് ബേക്കിങ് ബിസിനസ്സ് സ്റ്റാർട്ട് ചെയ്യുന്നത്.കഴിഞ്ഞ അഞ്ച് വർഷമായി ബെർത്ത് ഡേ ,വെഡിങ് പോലുള്ള ഫങ്ഷനുകൾക്ക് വേണ്ടി കസ്റ്റമൈസ്ഡ് കേക്കുകൾ നിർമ്മിച്ചു നൽകി വരുന്നു.കൂടാതെ കാറ്ററിങ് വർക്ക് കമ്പനികളുമായി യോജിച്ചു കൊണ്ട് അവർക്ക് വേണ്ടി പേസ്ട്രീസ് ,പുഡ്ഡിംഗ് ,കേക്കുകൾ പോലുള്ള ഡെസേർട്ടുകളും നിർമ്മിച്ച് നൽകുന്നു.അതിനൊപ്പം തന്നെ കസ്റ്റമറുടെ ആവശ്യാനുസരണം ഗിഫ്റ്റ് ബോക്സുകൾ ,ഹാംപേഴ്‌സ് പോലുള്ള പ്രോഡക്റ്റുകളും സഫ്ന നിർമ്മിച്ച് നൽകുന്നുണ്ട്.ആദ്യത്തെ രണ്ട് വർഷം പർച്ചേസിംഗും ,ബേക്കിങ്ങും ഡെലിവറിയും എല്ലാം ഒറ്റക്ക് ആയിരുന്നു ചെയ്തിരുന്നത്.ഒന്ന് സെറ്റ് ആയപ്പോൾ കേക്ക് ബേക്കിങ്ങിനായി ഒരു സെപറേറ്റ് കിച്ചൻ യൂണിറ്റ് തുടങ്ങി.ഓർഡർ കൂടിയപ്പോൾ ഫാമിലും സഹായത്തിനെത്തി.കേക്ക് ബേക്കിങ് പഠിക്കാൻ താല്പര്യമുള്ളവർക്ക് ക്ലാസ്സുകളും സഫ്ന നൽകി വരുന്നു.
വെഡിങ്ങ് പോലുള്ള ഫങ്ഷനുകൾക്ക് കേക്ക് നിർമ്മിച്ചു നൽകുമ്പോൾ പല കസ്റ്റമേഴ്‌സും പരിചയത്തിൽ ഇവന്റ് മാനേജ്‌മെന്റ് ടീം വല്ലതും ഉണ്ടോ എന്ന് ചോദിച്ചു തുടങ്ങിയപ്പോൾ ആണ് എന്ത് കൊണ്ട് അതുകൂടി ചെയ്തൂടെ എന്ന് തോന്നിയത്.അങ്ങനെ ഒരു വർഷം മുന്നേ ആണ് SUGARBLISS EVENTS എന്ന ബിസിനസ്സ് സ്റ്റാർട്ട് ചെയ്യുന്നത്.ബെർത്ഡേയ് ,വെഡിങ്ങ് ,കാത് കുത്ത് ,ബ്രൈഡൽ ഷവർ പോലുള്ള എല്ലാ തരം ഫങ്ഷനുകളും ഏറ്റെടുത്ത് മാനേജ് ചെയ്യുന്നു.സഫ്‌നയും ഭർത്താവും ഒരുമിച്ചാണ് ഇവന്റ് മാനേജ്‌മെന്റ് ബിസിനസ്സ് മുന്നോട്ട് കൊണ്ട് പോകുന്നത്.
കോഴിക്കോട് ഒരു ദിവസത്തെ കേക്ക് ബേക്കിങ് പരിശീലന ക്ലാസ് ഉണ്ട് എന്ന ബ്രോഷർ കാണുകയും അങ്ങനെ അതിൽ പങ്കെടുക്കുകയും ചെയ്തത് ആണ് സഫ്നയുടെ ലൈഫിലെ ടേണിങ് പോയിന്റ് .ആദ്യം വീട്ടിലേക് കേക്കുകൾ നിർമ്മിച്ച് തുടങ്ങി.ആർട്ട് വർക്കിനോട് വലിയ താല്പര്യം ഉണ്ടായിരുന്ന സഫ്ന തന്റെ ക്രിയേറ്റിവിറ്റിയിൽ വിവിധ തരം കേക്കുകൾ കസ്റ്റം ബേക്ക് ചെയ്തു.അങ്ങനെ പയ്യെ ഓർഡറുകൾ കിട്ടി തുടങ്ങുകയും പിന്നീടത് ഒരു ബിസിനസ്സായി വളരുകയും ചെയ്തു. ഇവന്റ് മാനേജ്‌മെന്റ് ബിസിനസ്സ് കൂടി ആരംഭിച്ച സഫ്ന രണ്ട് ബിസിനസ്സും ഒരേപോലെ മാനേജ് ചെയ്തു മുന്നോട്ട് പോകുന്നു.