ഹോം ബേസ്ഡ് ആയി തന്നെ വരുമാനം നേടുവാൻ സാധിക്കുന്ന ഒരു മേഖല ആണ് ഹോം ബേക്കിങ് .ഹോം ബേക്കിങ് ബിസിനസ്സിലൂടെ വരുമാനം നേടുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റും ഉണ്ട്.അങ്ങനെ ഹോം ബേക്കിങ് ബിസിനസ്സിലൂടെ വരുമാനം നേടുന്ന ഒരാളെ ഇന്ന് പരിചയപ്പെടാം..
കണ്ണൂർ സ്വദേശിനി നസീറ അഹ്മദ് കഴിഞ്ഞ അഞ്ചു വർഷമായി Amy’s sweet dreams എന്ന ബ്രാൻഡിൽ കസ്റ്റമൈസ്ഡ് കേക്കുകൾ ,ബ്രൗണീസ് ,കപ്പ് കേക്കുകൾ ഒക്കെ നിർമ്മിച്ച് നൽകി അതിലൂടെ ഒരു വരുമാനം നേടുന്നു.പ്രധാനമായും കസ്റ്റമൈസ്ഡ് കേക്കുകൾ ആണ് നിർമ്മിച്ചു നൽകുന്നത്.ഹോം ബേക്കിങ് മേഖലയിലേക്ക് എത്തിയപ്പെടുമെന്നു നസീറ ഒരിക്കലും കരുതിയതല്ല.സാഹചര്യങ്ങൾ ആണ് മുന്നോട്ട് നയിക്കാൻ പ്രേരിപ്പിച്ചത്.ഹോം ബേസ്ഡ് ബിസിനസ്സ് ആയതിനാൽ അഞ്ച് മക്കളുടെ മാതാവായ നസീറക്ക് മക്കളുടെ കാര്യങ്ങൾ നന്നായി നോക്കുന്നതിനൊപ്പം തന്നെ ബിസിനസ്സും മുന്നോട്ട് കൊണ്ട് പോകുവാൻ കഴിയുന്നു.
വിവാഹ ശേഷം സാഹചര്യം മോശമായപ്പോൾ ആണ് ഒരു ചെറിയ വരുമാനം ഉണ്ടെങ്കിൽ നന്നായേനെ എന്ന് തോന്നി തുടങ്ങിയത്.അങ്ങനെ ഒരു ഓൺലൈൻ ബിസിനസ്സ് സ്റ്റാർട്ട് ചെയ്തു.കൂടുതൽ സമയവും മൊബൈലിൽ തന്നെ നോക്കിയിരിക്കുന്നത് പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടാക്കി.അങ്ങനെ മുന്നോട്ട് പോകുമ്പോൾ ആണ് മൂത്ത മകളുടെ ബെർത്ത്ഡേയ്ക്ക് ഒരു കേക്ക് സ്വന്തമായി ഉണ്ടാക്കാം എന്ന് തോന്നിയത്.അങ്ങനെ ഉണ്ടായിരുന്ന ചെറിയ സേവിങ്സ് ഉപയോഗിച്ചു റോ മെറ്റിരിയൽസ് വാങ്ങി ഒരു കേക്ക് ഉണ്ടാക്കി .അത് എല്ലാവർക്കും ഇഷ്ടമായി.ആദ്യമായി ഉണ്ടാക്കിയ കേക്ക് എന്ന് തോന്നിയതേ ഇല്ല.പിന്നീട് കേക്ക് ഉണ്ടാക്കുന്നത് ഒരു ഹരമായി മാറി..ചെറിയ സേവിങ്സ് ആകുമ്പോൾ അതുപയോഗിച്ചു റോ മെറ്റിരിയൽസ് വാങ്ങി കേക്കുകൾ ഉണ്ടാക്കി കൊണ്ടിരുന്നു.സുഹൃത്തുകൾക്ക് കേക്കുകൾ ഗിഫ്റ്റ് ആയി നൽകി.കേക്കുകൾക്ക് നല്ല അഭിപ്രായം ലഭിച്ചു .മൗത്ത് പബ്ലിസിറ്റിയിലൂടെ ഓർഡറുകൾ ലഭിച്ചു.ദുബൈയിൽ ഉള്ള ഒരു ഹോം ബേക്കറിനെ പരിചയപ്പെടുകയും ആ സൗഹൃദം ലൈഫിൽ ഒരുപാട് സഹായകരം ആവുകയും ചെയ്തു .ലൈഫിലെ പല ഘട്ടങ്ങളിലും സുഹൃത്ത് മോട്ടിവേഷൻ നൽകി മുന്നോട്ട് നയിച്ചു.സിംഗിൾ പേരന്റ് ആയ നസീറ അഹ്മദിനു ഇന്ന് ഹോം ബേക്കിങ് ബിസിനസ്സിൽ നിന്നുള്ള വരുമാനം ഒരു അനുഗ്രഹമാണ്.സപ്പോർട്ടായി നല്ല കുറെ സുഹൃത്തുക്കളും ,ബന്ധുക്കളും കൂടെ തന്നെ ഉണ്ട്.