എറണാകുളം പെരുമ്പാവൂർ സ്വദേശിനി സുൽഫത്ത് തന്റെ പത്തൊൻപതാം വയസ്സിൽ ആണ് Bows_N_Ties ( @bowsandties2418 ) സ്റ്റാർട്ട് ചെയ്യുന്നത്.മനോഹരങ്ങളായ ഹെയർബാൻഡും ക്ലിപ്‌സുകളും നിർമ്മിച്ച് നൽകുന്നു.ഇന്ന് രണ്ടര വർഷം പിന്നിടുമ്പോൾ 1890 ൽ അധികം ഓർഡറുകൾ കംപ്ലീറ്റ് ചെയ്തു.കസ്റ്റമൈസബിൾ ഹെയർബാൻഡും ക്ലിപ്‌സുകളും ആണ് Bows_N_Ties സെൽ ചെയ്യുന്നത്.നിങ്ങൾ ഒരു ഡ്രസ്സ് അയച്ചു കൊടുത്താൽ അതിനു യോജിക്കുന്ന ഹെയർബാൻഡ് നിർമ്മിച്ച് നൽകും.നിങ്ങൾക്ക് എന്തെങ്കിലും ഐഡിയ ഉണ്ടെകിൽ അത് ഷെയർ ചെയ്താൽ അതനുസരിച്ചുള്ള ഹെയർ ബാൻഡും റെഡി.അതാണ് Bows_N_Ties നെ വ്യത്യസ്തമാക്കുന്നത്.@bowsandties2418 ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി ഓർഡർ നൽകിയാൽ വേൾഡ് വൈഡ് ഷിപ്പിംഗ് ലഭ്യമാണ്. തുടങ്ങി രണ്ടര വർഷം കൊണ്ട് 4500 ൽ അധികം ആക്സിസറീസ് സെൽ ചെയ്യുവാനും സുൽഫത്തിന് കഴിഞ്ഞു.നിലവിൽ ബിബിഎ തേർഡ് ഇയർ പഠിക്കുന്ന സുൽഫത്ത് തന്റെ പഠനവും ബിസിനസ്സും ഒരുപോലെ മുന്നോട്ട് കൊണ്ട് പോകുന്നു.അത് കൊണ്ട് തന്നെ പഠനത്തിനടയിലും ഒരു ഒരു വരുമാനം നേടി ഫൈനാൻഷ്യലി ഇൻഡിപെൻഡന്റ് ആയി കാര്യങ്ങൾ ഒക്കെ ചെയ്യുവാൻ കഴിയുന്നു.
കോവിഡ് ഫസ്റ്റ് ലോക്ക് ഡൌൺ കാരണം പ്ലസ്ടു എക്സാം മാറ്റി വെച്ച ടൈമിൽ ആണ് ഇങ്ങനെ ഒരു ഐഡിയ തോന്നിയത്.അപ്പോഴും ചിന്തിച്ചത് “ഇതൊക്കെ ഷോപ്പിൽ കിട്ടുമല്ലോ ,നമ്മുടെ കയ്യിൽ നിന്നും ഇതൊക്കെ ആര് വാങ്ങാൻ ആണ് “എന്നാണ് .പക്ഷെ ഷോപ്പിൽ പോയാൽ അവിടെ ഉള്ള ഹെയർബാൻഡ് വാങ്ങണം ,നമ്മുടെ ആഗ്രഹത്തിനനുസരിച്ചു ,ഡ്രസ്സിനു യോജിച്ച ഡിസൈനിൽ ഹെയർ ബാൻഡ് കിട്ടില്ലലോ.അങ്ങനെ കസ്റ്റമൈസ്ഡ് ഹെയർബാൻഡുകൾ നിർമ്മിച്ച് നൽകാൻ തീരുമാനിച്ചു .ആദ്യമൊക്കെ പേപ്പർ ഉപയോഗിച്ച് കുറെ ട്രൈ ചെയ്തു നോക്കി ..ചെയ്ത് ചെയ്ത് അവസാനം പെർഫെക്റ്റ് ആയി. അങ്ങനെ സ്റ്റെൻസിലും , ടെംപ്ളേറ്റും ഒക്കെ സ്വയം തന്നെ നിർമ്മിച്ച് ഹെയർബാൻഡ് നിർമ്മിച്ച് സെൽ ചെയ്യാൻ തുടങ്ങി.റോ മെറ്റീരിയൽസ് ഒക്കെ വാങ്ങി നൽകുവാൻ ബ്രദർ സഹായിച്ചു.ആദ്യമൊക്കെ മാസം പത്തിൽ താഴെ ഓർഡറുകൾ മാത്രം ആയിരുന്നു ലഭിച്ചത്.ഇപ്പോൾ മാസം നൂറോളം ഓർഡറുകൾ ലഭിക്കുന്നു.പഠനത്തിനിടയിൽ സമയം കണ്ടെത്തി ആണ് വർക്ക് ചെയ്തു നൽകുന്നത്.രാത്രി സമയങ്ങളിൽ ഓർഡർ അനുസരിച്ചു ഹെയർബാൻഡ് നിർമ്മിക്കുകയും രാവിലെ കോളേജിൽ പോകും മുൻപും വൈകിട്ടുമായി കൊറിയർ അയക്കുകയും ചെയ്യുന്നു.എന്തായാലും രണ്ടര വർഷം മുൻപ് തോന്നിയ ചെറിയ ഒരു ഐഡിയ പ്രാവർത്തികമാക്കാൻ ഹാർഡ് വർക്ക് ചെയ്തതിലൂടെ പഠനകാലത്ത് തന്നെ വരുമാനം നേടുവാൻ സുൽഫത്തിന് കഴിയുന്നു.