Advertisment

മലപ്പുറം സ്വദേശിനി കമറുബാൻ നുസറത്തിന്റെ ഡിസൈനർ ഫാഷൻ ബ്രാൻഡ് MANKASURATH

മലപ്പുറം സ്വദേശിനി കമറുബാൻ നുസറത്തിന്റെ കോഴിക്കോട് ബേസ്ഡ് ഡിസൈനർ ഫാഷൻ ബ്രാൻഡ് ആണ് MΛNKΛSURΛTH ( mankasurath) .”Face Of Mind ” എന്നാണ് മങ്കാസുരത്ത് എന്ന പേരിന്റെ അർഥം .MΛNKΛSURΛTH പ്രധാനമായും കസ്റ്റമൈസ്ഡ് ബ്രൈഡൽ വിയറുകൾ ആണ് ചെയ്തു നൽകുന്നത്. അതിനോടൊപ്പം വിവിധതരം casual clothings ഉം ചെയ്തു നൽകുന്നു.ഡിസൈനർമാർക്കും കലാകാരന്മാർക്കും ആർക്കിടെക്റ്റുകൾക്കുമായി Earthy tones and cotton ഫാബ്രിക്സിൽ നിർമ്മിച്ച workwear കളക്ഷൻ ആണ് Earth Worms.വസ്ത്രത്തിന്റെ കംഫർട്ടിനാണ് MΛNKΛSURΛTH പ്രാധാന്യം നൽകുന്നത്.ഉപഭോക്താവിന്റെ ആവശ്യകത,ഡിസൈനറുടെ ക്രിയേറ്റിവിറ്റി എന്നിവക്ക് തുല്യ പ്രാധാന്യം നൽകി ഇവ തമ്മിൽ സംയോജിപ്പിച്ചാണ് ഓരോ പ്രൊഡക്ടുകളും നിർമ്മിക്കുന്നത്.

ചെറുപ്പത്തിൽ ഉമ്മയോടപ്പം തയ്യൽ ഷോപ്പിൽ പോകുമ്പോൾ വസ്ത്രങ്ങളുടെ ഡിസൈനുകളും , കളറുകളുമൊക്കെ നുസറത്തിനെ വല്ലാതെ ആകർഷിച്ചിരുന്നു .ഉമ്മ വസ്ത്രങ്ങൾ വളരെ കെയർ ചെയ്തു മെയിന്റയിൻ ചെയ്യുന്നത് ഒക്കെ കണ്ടാണ് നുസറത്ത് വളർന്നത്.ഹൈ സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ ഫാഷൻ ഡിസൈനിങ് പഠിക്കാൻ ആയിരുന്നു ആഗ്രഹം.പ്ലസ്‌ടുവിനു പഠിക്കുമ്പോൾ വീട്ടിൽ ആഗ്രഹം അവതരിപ്പിച്ചു. പക്ഷെ അത് ആ ഏജിന്റെ ആണ് വലുതാകുമ്പോൾ മാറി ചിന്തിച്ചോളും എന്ന ധാരണയിൽ ഇപ്പോൾ അതൊന്നും നോക്കണ്ട പ്ലസ്ടു കംപ്ലീറ്റ് ചെയ്യൂ എന്നായിരുന്നു വീട്ടിൽ നിന്നുള്ള മറുപടി.പ്ലസ്ടു കഴിഞ്ഞപ്പോഴേക്കും എൻട്രൻസ് എക്സാം കഴിഞ്ഞിരുന്നു.പിന്നെ വീട്ടുകാരുടെ നിർദ്ദേശം അനുസരിച്ചു ഡിഗ്രിക്ക് ജോയിൻ ചെയ്തു.എങ്കിലും ഡിഗ്രി ആദ്യ വർഷവും ,രണ്ടാം വർഷവും ഒക്കെ ഫാഷൻ ഡിസൈനിങ് പഠിക്കണം എന്ന ആഗ്രഹം വീണ്ടും വീണ്ടും വീട്ടിൽ അവതരിപ്പിച്ചു.ഇപ്പോൾ ഡിഗ്രി കംപ്ലീറ്റ് ചെയ്യ് ,അതിനു ശേഷം നോക്കാം എന്നായിരുന്നു മറുപടി.ഡിഗ്രി മൂന്നാം വർഷം എത്തിയപ്പോൾ വീണ്ടും ഫാഷൻ ഡിസൈനിങ് പഠിക്കാൻ ഉള്ള ആഗ്രഹം വീട്ടിൽ പറഞ്ഞപ്പോൾ വെറുതെ പറയുന്നത് അല്ല പാഷൻ ആണെന്ന് വീട്ടുകാർക്ക് ബോദ്ധ്യമായി .അങ്ങനെ വീട്ടിൽ നിന്നും സപ്പോർട്ട് കിട്ടിയപ്പോൾ എൻട്രൻസ് എഴുതി.പക്ഷെ കിട്ടിയത് ഷില്ലോങ്ങിൽ ആയിരുന്നു.അങ്ങനെ അത് വേണ്ട എന്ന് വെച്ചു ജെഡി ഇൻസ്റ്റിറ്റ്യൂട്ട് ഫാഷൻ ടെക്‌നോളജിയിൽ ചേർന്ന് ഫാഷൻ ഡിസൈനിങ് പഠനം പൂർത്തിയാക്കി.

കോഴിക്കോട് ഫാത്തിസ് ബ്രൈഡൽ എംപോറിയത്തിൽ ഇന്റേൺ ചെയ്യുകയും തുടർന്ന് അവിടെത്തന്നെ നൗഷിജ ഫാത്തിസിന്റെ കീഴിൽ ഒരു വർഷത്തോളം ഫാഷൻ ഡിസൈനർ ആയി വർക്ക് ചെയ്യുകയും ചെയ്തു.2022 ലെ ഈദിനു ആണ് ആദ്യത്തെ കളക്ഷൻ ‘Meharam’ ലോഞ്ച് ചെയ്യുന്നത് .ശേഷം 2022 ൽ ഓണത്തിന് ‘മുക്കുറ്റി’ കളക്ഷനും ലോഞ്ച് ചെയ്തു.ഇപ്പോൾ കസ്റ്റം ബ്രൈഡൽ വിയറുകളും ,വീണ്ടും ഉപയോഗിക്കാവുന്ന, വെസ്റ്റേജ് ഒഴിവാക്കാൻ സാധിക്കുന്ന വസ്ത്രങ്ങളും ഡിസൈൻ ചെയ്യുന്നു.Comfortable daily purpose wear and ബ്രൈഡൽ വിയറുകളും ആണ് MΛNKΛSURΛTH പ്രധാനമായും ഡിസൈൻ ചെയ്യുന്നത്.

Advertisement

Advertisment