Advertisment
Categories: STORY

50000 രൂപക്ക് തുടങ്ങിയ ഫുഡ് ഡെലിവറി ബിസിനസ്സ് കോടികളുടെ വിറ്റുവരവിലേക്ക്

കൊറോണ വന്നു ലോക്ക് ഡൌൺ പ്രഖ്യാപിച്ചപ്പോൾ ഏറ്റവും വലിയ ബുദ്ധിമുട്ട് ,ആളുകൾക്ക് പുറത്തിറങ്ങാൻ സാധിക്കാത്തത് ആയിരുന്നു. സിറ്റിയിൽ ഒക്കെ താമസിക്കുന്നവർക്ക് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകൾ ലഭ്യമായിരുന്നു.എന്നാൽ ഓൺലൈൻ ഫുഡ് ഡെലിവറി സൗകര്യം ഇല്ലാതിരുന്ന സ്ഥലങ്ങളിൽ ആളുകൾ നേരിട്ട ബുദ്ധിമുട്ടിനു ഒരു പരിഹാരം എന്ന നിലയിൽ പെരിന്തൽമണ്ണ സ്വദേശികളായ മുഹമ്മദ് ആദിൽ ,സയിദ് ഹർഷാദ് തങ്ങൽ ,മുഹമ്മദ് അജ്മൽ റഹ്മാൻ ,മുബഷിർ കെ എന്നീ നാലു സുഹൃത്തുക്കൾ ചേർന്ന് തുടങ്ങിയ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം ആണ് Foodoor .

foodoor app

50000 രൂപ നിക്ഷേപത്തിൽ ആണ് 2020 ൽ നാല് പേരും ചേർന്ന് ബിസിനസ്സ് തുടങ്ങുന്നത്.ആദ്യ വർഷം തന്നെ കോടികളുടെ ബിസിനസ്സ് നേടുവാൻ സാധിച്ചു.ആദ്യമൊക്കെ ഡെലിവറിക്ക് പോയിരുന്നത് ഇവർ നാലുപേരും തന്നെ ആയിരുന്നു.പിന്നീട് ഓൺലൈൻ ഫുഡ് ഡെലിവറി സൗകര്യം ഇല്ലാത്ത സ്ഥലങ്ങളിലേക്കും സൗകര്യം എത്തിക്കുവാൻ ഫ്രാഞ്ചൈസി നൽകുവാൻ തുടങ്ങി.ഇപ്പോൾ പെരിന്തൽമണ്ണ കൂടാതെ മഞ്ചേരി ,തിരൂർ ,ഒറ്റപ്പാലം , പന്തളം ,മണ്ണാർക്കാട് എന്നിങ്ങനെ ഏഴോളം സ്ഥലങ്ങളിൽ Foodoor ഫുഡ് ഡെലിവറി സർവീസ് ഉണ്ട്.വളരെ ചെറിയ മിനിമം തുകയിൽ ഡെലിവറി ചെയ്യുന്നതിനാൽ കൂടുതൽ ആളുകളിലേക്ക് Foodoor വേഗത്തിൽ തന്നെ എത്തുന്നു.നിലവിൽ ഒരു ലക്ഷത്തിലധികം ആളുകൾ Foodoor ന്റെ സർവീസ് ഉപയോഗിക്കുന്നു.ഗൂഗിൾ പ്ലെയ് സ്റ്റോറിൽ നിന്നും ഒരു ലക്ഷത്തിൽ അധികം ആളുകളും ,ആപ്പ് സ്റ്റോറിൽ 35000 ൽ അധികം ആളുകളും Foodoor ആപ്പ് ഡൌൺലോഡ് ചെയ്തിട്ടുണ്ട്.

സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് വെറും 50000 രൂപ നിക്ഷേപത്തിൽ ഫുഡ് ഡോറിന്റെ ഫ്രാഞ്ചൈസി എടുക്കുവാനുള്ള സൗകര്യവും ഉണ്ട്. കസ്റ്റമർ മൊബൈൽ ആപ്പ് ,റെസ്റ്റോറന്റ് മൊബൈൽ ആപ്പ് എന്നിങ്ങനെ വേണ്ട ടെക്‌നിക്കൽ സപ്പോർട്ടും , റെസ്റ്റോറന്റ് ആഡ് ചെയ്യാനുള്ള സൗകര്യങ്ങളും ഒക്കെ ലഭിക്കുന്നു.അങ്ങനെ ആർക്കും വളരെ വേഗത്തിൽ ഒരു ഫുഡ് ഡെലിവറി ബിസിനസ്സ് ആരംഭിക്കാം.

Advertisement

Advertisment