മലപ്പുറം സ്വദേശിനി ഹർഷയും സഹോദരിയും കൂടെ ആരംഭിച്ച ബിസിനസ്സ് ആണ് Henna Siblings .ഓർഗാനിക് ഹെന്നയാണ് പ്രധാനമായും വിൽക്കുന്നത്.ഇത് കൂടാതെ ഒരാൾക്ക് ഹെന്ന നിർമ്മാണത്തിന് ആവശ്യമായ ഉത്പന്നങ്ങളും വിൽക്കുന്നു.സഹോദരിയുടെ വിവാഹ ശേഷം ഹർഷ തന്നെയാണ് ഇപ്പോൾ ബിസിനസ്സ് മുഴുവനായും നോക്കുന്നത്.ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥി ആയ ഹർഷക്ക് അതിലൂടെ തന്റെ ആവശ്യങ്ങൾക്കുള്ള പണം കണ്ടെത്തുവാൻ സാധിക്കുന്നു.
സ്വന്തമായി ഒരു വരുമാനം നേടുക ,അതിലൂടെ ഇൻഡിപെൻഡന്റ് ആവുക എന്നതായിരുന്നു ഹർഷയുടെ ആഗ്രഹം.ഹർഷ നല്ല രീതിയിൽ മൈലാഞ്ചി ഇട്ടു നൽകുമായിരുന്നു.എന്നാൽ അതിനു ഫീസ് ഒന്നും വാങ്ങിയിരുന്നില്ല.ലോക്ക് ഡൌൺ ടൈമിൽ ഇൻസ്റ്റഗ്രാമിൽ ഹെന്ന വിൽക്കുന്ന ഒരു അക്കൗണ്ട് കണ്ടു.അങ്ങനെ ആണ് ഹെന്ന നിർമ്മാണത്തിലേക്ക് വരുന്നത്.യൂട്യൂബിൽ ഒക്കെ നോക്കി കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി.പിന്നീട് ബിസിനസ്സ് തുടങ്ങുവാൻ വേണ്ടത് പണമാണ്.വീട്ടിൽ പറഞ്ഞപ്പോൾ സപ്പോർട്ട് കിട്ടിയില്ല.ഓൺലൈൻ എന്നൊക്കെ കേട്ടപ്പോൾ വീട്ടുകാർക്ക് എന്തെങ്കിലും പ്രശ്നമാകുമോ എന്ന പേടി കാരണം ആണ് വേണ്ട എന്ന് പറഞ്ഞത്.പിന്നീട് ഒരു ബ്രൈഡിന് മൈലാഞ്ചി ഇട്ടു കൊടുത്തപ്പോൾ 2000 രൂപ കിട്ടി.വീട്ടുകാരുടെ സമ്മതം വാങ്ങി ഹെന്ന നിർമ്മാണം തുടങ്ങി.ആദ്യമൊക്കെ struggling ആയിരുന്നു.ഇന്റസ്റ്റയിൽ അക്കൗണ്ട് തുടങ്ങി റീച് ഒന്നും കിട്ടിയില്ല.ഓർഡർ ഒന്നും ഇല്ല.അപ്പോൾ പലരും കുറ്റപ്പെടുത്തി.എന്നാൽ പയ്യെ പയ്യെ ഓർഡർ വരുവാൻ തുടങ്ങി.ഇപ്പോൾ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമൊക്കെ ഓർഡറുകൾ ഉണ്ട്.ഇപ്പോൾ ഫാമിലിയും ഫ്രണ്ട്സുമൊക്കെ സപ്പോർട്ട് ആണ്.