Advertisment

അധ്യാപന ജോലിക്കൊപ്പം പാഷനായ ക്രാഫ്റ്റ് ഉത്പന്ന നിർമ്മാണവും

കോഴിക്കോട് സ്വദേശിനി ഫാത്തിമ ഫെബിന അധ്യാപന ജോലിക്കൊപ്പം ക്രാഫ്റ്റ് ഉത്പന്നങ്ങൾ നിർമ്മിച്ച് @craft_by_febina എന്ന ഇൻസ്റ്റാഗ്രാം പേജ് വഴിയും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴിയും സെൽ ചെയ്തു വരുമാനം നേടുന്നു.പേപ്പർ കമ്മലുകൾ നിർമ്മിച്ചായിരുന്നു തുടക്കം .ഇപ്പോൾ Engagement hamper,frames,save the date, dream catcher,mini album,gift box, explosion box എന്നീ ഒട്ടുമിക്ക ക്രാഫ്റ്റുകളും ഓർഡർ പ്രകാരം ചെയ്തു കൊടുക്കുന്നു.ജീവിതത്തിലെ ചെറിയ സ്വപ്നങ്ങൾ നേടിയെടുക്കാൻ ഫാത്തിമ ഫെബിനക്ക് ഈ സംരംഭം കൊണ്ട് സാധിച്ചു.

ഡിഎഡ് പഠിനത്തിനു ശേഷം വീട്ടിൽ ഇരിക്കുന്ന സമയത്ത് സുഹൃത്തിന് ഒരു Explosion ബോക്സ് നിർമ്മിച്ചു നൽകി.അതിനു ശേഷം അടുത്ത സുഹൃത്തുക്കളിൽ നിന്നും കസിൻസിൽ നിന്നും ഓർഡറുകൾ ലഭിച്ചു.അന്നൊക്കെ ഉത്പന്നം നിർമ്മിക്കാൻ ആവശ്യമായ മെറ്റീരിയൽസിനു മാത്രമായി ആണ് ക്യാഷ് വാങ്ങിയിരുന്നത്. കസ്റ്റമേഴ്സിന്റെ എണ്ണം കൂടാൻ തുടങ്ങിയപ്പോൾ ചെറിയ ഒരു ചാർജ് ഉത്പന്നം നിർമിക്കുന്നതിന് വാങ്ങി തുടങ്ങി.അന്നൊക്കെ വാട്സ് വഴി മാത്രം ആയിരുന്നു എല്ലാം മാനേജ് ചെയ്തിരുന്നത്.പിന്നീട് ഇൻസ്റ്റാഗ്രാമിൽ ഒരു പേജ് സ്റ്റാർട്ട് ചെയ്‌തു എങ്കിലും ആദ്യമൊക്കെ പ്രൈവറ്റ് അക്കൗണ്ട് ആയി തന്നെ കീപ് ചെയ്തു.

അങ്ങനെ മുന്നോട്ട് പോകുമ്പോൾ ഒരു വിദ്യാലയത്തിൽ വന്ന വേക്കൻസിയിൽ അധ്യാപികയായി ജോലിക്ക് കയറി.വിദ്യാലയത്തിൽ നടക്കുന്ന എല്ലാ പരിപാടികളിലും ഫാത്തിമ ഫെബിന തന്റേതായ ക്രിയേറ്റിവിറ്റി കൊണ്ടുവരാൻ തുടങ്ങി. വിദ്യാലയത്തിൽ നടക്കുന്ന ഇവന്റുകൾക്ക് നേതൃത്വം നൽകി.അങ്ങനെ പോകുമ്പോൾ കോവിഡ് കാലം വന്നു സ്‌കൂൾ ഒക്കെ അടച്ചിട്ടു.അതിനിടക്ക് ഫെബിനയുടെ വിവാഹവും കഴിഞ്ഞു.കൊറോണ കഴിഞ്ഞ് സ്കൂൾ തുറന്നപ്പോൾ വീണ്ടും വർക്കിന് കയറി. ക്രാഫ്റ്റ് ഉത്പന്ന ബിസിനസ്സിൽ ശ്രദ്ധിക്കാതെ ആയി.ആ ഇടക്ക് ഒരു ഫോട്ടോ ഫ്രെയിം നിർമ്മിച്ച് നല്കാൻ ഓർഡർ കിട്ടി.അത് ചെയ്തു കഴിഞ്ഞപ്പോൾ വീണ്ടും കൂടുതൽ സജീവമായി ക്രാഫ്റ്റ് ബിസിനസ്സിലേക്ക് കടന്നു.ഹോബി ഹാപ് എന്ന പുതിയ പേരുമായി ഇൻസ്റ്റാഗ്രാം അക്കൗണ്ട് പബ്ലിക് ആക്കി പോസ്റ്റുകൾ ഇടാൻ തുടങ്ങി.തിരക്കുപിടിച്ച ജീവിതത്തിന് ഇടയിലും സമയം കണ്ടെത്തി വർക്കുകൾ ചെയ്തു നൽകി.എല്ലാത്തിനും ഭർത്താവിന്റെയും വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സപ്പോർട്ട് ഉണ്ട്.ജീവിതത്തിലെ ചെറിയ സ്വപ്നങ്ങൾ നേടിയെടുക്കാൻ ഫാത്തിമ ഫെബിനക്ക് ഇതിലൂടെ സാധിക്കുന്നു.ജോലിക്കും ബിസിനസ്സിനും ഒപ്പം ഡിഗ്രി ഡിസ്റ്റൻസ് ആയി പഠിക്കുകയും ചെയ്യുന്നു.

Advertisement

Advertisment