Advertisment
STORY

ഡിഗ്രി പഠനത്തിനൊപ്പം ഓൺലൈൻ ബൊട്ടിക്കും | Pariz collections Online Boutique

പാലക്കാട് കുനിശ്ശേരി സ്വദേശിനി ശ്രീക്കുട്ടി ഡിഗ്രി പഠനത്തോടൊപ്പം മൂന്നു ബിസിനസ്സുകളും ഒരുമിച്ചു മുന്നോട്ട് കൊണ്ടുപോകുന്നു.Pariz collections ( pariz_collections_boutique) എന്ന ബ്രാൻഡിൽ ഓൺലൈനിലൂടെ വിവിധ തരം ലേഡീസ് ,കിഡ്സ് ക്ലോത്ത് ഉത്പന്നങ്ങൾ സെൽ ചെയ്യുന്നു. റെഡിമേഡ് കൂടാതെ കസ്റ്റമൈസ്ഡ് ഡ്രസ്സ് ഉത്പന്നങ്ങളും ലഭ്യമാണ്.ഇത് കൂടാതെ vas_craftz ( vas_craftz ) എന്ന ഓൺലൈൻ സ്റ്റോറിലൂടെ വിവിധ തരം ഫ്രയിമുകൾ ,സ്ക്രാപ്പ് ബുക്ക് ,ഹാംപേർസ് വിവിധ തരം ഗിഫ്റ്റ് ബോക്സുകൾ ഒക്കെ നിർമ്മിച്ച് നൽകുന്നു.മെഹന്ദി ആർട്ടിസ്റ്റ് ആയ ശ്രീക്കുട്ടി ബ്രൈഡൽ മെഹന്ദി വർക്കുകളും ചെയ്തു നൽകുന്നുണ്ട് (designer_world_s ) .ഡിഗ്രി പഠനത്തിനൊപ്പം ആണ് ശ്രീക്കുട്ടി മൂന്നു ബിസിനസ്സുകളും മുന്നോട്ട് കൊണ്ട് പോകുന്നത്..

ബ്രൈഡൽ മെഹന്ദി വർക്കുകൾ ചെയ്തു നൽകി ആയിരുന്നു തുടക്കം.2021 ൽ ആണ് designer_world_s  തുടങ്ങുന്നത്.സോഷ്യൽ മീഡിയയിൽ ഫോട്ടോ ഫ്രെയിംസ് പോലുള്ള ക്രാഫ്റ്റ് ഉത്പന്നങ്ങൾ വൈറൽ ആയപ്പോൾ പലരും അത് നിർമ്മിച്ച് നൽകാമോ എന്ന് ചോദിച്ചു.അങ്ങനെ vas_craftz  എന്ന ഓൺലൈൻ സ്റ്റോറിലൂടെ വിവിധ തരം ഫ്രയിമുകൾ ,സ്ക്രാപ്പ് ബുക്ക് ,ഹാംപേർസ് വിവിധ തരം ഗിഫ്റ്റ് ബോക്സുകൾ ഒക്കെ നിർമ്മിച്ച് നൽകുവാൻ തുടങ്ങി.ഏറ്റവും താല്പര്യം ഉള്ള മേഖല ക്ലോത്തിങ് ആയിരുന്നു.എന്ത് കൊണ്ട് ആ മേഖലയിൽ ഒരു ബിസിനസ്സ് ഡെവലപ് ചെയ്തുകൂടാ എന്ന് ചിന്തിച്ചു.ഒരു ഓഫ്‌ലൈൻ ബൊടീക് തുടങ്ങണം എങ്കിൽ നല്ല ഇൻവെസ്റ്റ്‌മെന്റ് വേണം.അതിനു പകരം Pariz collections എന്ന പേരിൽ ഓൺലൈൻ ബോട്ടിക്ക് തുടങ്ങി. ഇതിലൂടെ  വിവിധ ഡ്രസ്സ് ഉത്പന്നങ്ങൾ ഓൺലൈനിലൂടെ സെൽ ചെയ്യുന്നു.ഓൺലൈൻ ആയതിനാൽ ലൊക്കേഷൻ ഒരു പ്രശ്‌നമല്ല.ലോകത്ത് എവിടെ ഉള്ള ആളുകളിലേക്ക് വേണമെങ്കിലും പ്രോഡക്റ്റ് എത്തിക്കാം.മാത്രമല്ല വലിയ ഇന്വെസ്റ്റ്മെന്റും വേണ്ട. റെഡിമേഡ് കൂടാതെ കസ്റ്റമൈസ്ഡ് ഡ്രസ്സ് ഉത്പന്നങ്ങളും Pariz collections ബ്രാൻഡിലൂടെ ചെയ്തു നൽകുന്നു.പാരിസ് കളക്ഷൻസ് എന്ന ബ്രാൻഡ് ഡെവലപ് ചെയ്തു ഭാവിയിൽ ഓഫ്‌ലൈൻ ബോട്ടിക്ക് കൂടെ തുടങ്ങുക എന്നതാണ് ശ്രീക്കുട്ടിയുടെ ലക്ഷ്യം

Advertisement

Advertisment