Advertisment

ഐടി ജോബ് ഉപേക്ഷിച്ചു തുടങ്ങിയ ബിസിനസ്സ് The Green Tribe Hair Oil

ഇടുക്കി സ്വദേശിനി ആർഷയുടെ സംരംഭം ആണ് The Green Tribe Hair Oil .ഒരു വർഷം മുൻപ് തുടങ്ങിയ ഹെയർ ഓയിൽ ബിസിനസ്സ് ഇന്ന് ഒരു ഇന്റർനാഷണൽ ബ്രാൻഡ് ആയി മാറി കഴിഞ്ഞു.ഐടി ജോബ് ഉപേക്ഷിച്ചാണ് ആർഷ സ്വന്തം സംരംഭം തുടങ്ങിയത്.അതിലൂടെ ഇപ്പോൾ നല്ലൊരു തുക തന്നെ മാസം വരുമാനം നേടുവാൻ ആർഷക്ക് സാധിക്കുന്നു.ആർഷയുടെ സ്റ്റോറി ഇങ്ങനെ ,

ഇടുക്കിയ സ്വദേശി ആയ ആർഷ ഒരു സോഫ്റ്റ്‌വെയർ എൻജിനീയർ ആയിരുന്നു .ബാംഗ്ലൂരിൽ ഒരു ഇന്ത്യൻ മൾട്ടി നാഷണൽ ഐടി കമ്പനിയിൽ വർക്ക് ചെയ്തു കൊണ്ടിരിക്കുമ്പോൾ ആണ് കൊവിഡും ലോക്ക് ഡൗണും ഒക്കെ വരുന്നത്.അങ്ങനെ നേരെ നാട്ടിലേക്ക്.ആർഷയുടെ അമ്മ വീട്ടിലേക്ക് ആയി പ്രത്യേക ഹെർബ്സ് ഒക്കെ ഉപയോഗിച്ച് ഹെയർ ഓയിൽ ഉണ്ടാക്കുമായിരുന്നു.ചക്കിലാട്ടിയ വെളിച്ചെണ്ണയിൽ നാട്ടിൽ തന്നെ ഉള്ള ഓർഗാനിക് ആയ 14 ഓളം ഹെർബ്സ് ആഡ് ചെയ്തു ഏഴ് ദിവസത്തോളം എടുത്താണ് ഹെയർ ഓയിൽ ഉണ്ടാക്കുന്നത്.അതുപയോഗിക്കുന്ന വീട്ടിലെ എല്ലാവർക്കും നല്ല റിസൾട്ടും ഉണ്ടായിരുന്നു.എന്ത് കൊണ്ട് അതൊരു ബിസിനസ്സ് ആയി ചെയ്തൂടെ എന്ന ചിന്തയിൽ നിന്നുമാണ് The Green Tribe Hair Oil എന്ന ബ്രാൻഡ് ജനിച്ചത്.

വിവാഹ ശേഷം ഒരു കുട്ടി ഒക്കെ ആയി കഴിഞ്ഞാൽ പിന്നീട് സ്വന്തം സ്വപ്നങ്ങൾ ഒന്നും നേടാൻ സാധിക്കില്ല എന്ന് ചിന്തിച്ചിരിക്കുന്ന കുറെ അധികം പേരുണ്ട്.എന്നാൽ അതൊന്നും സ്വന്തം സ്വപ്നങ്ങൾ നേടി എടുക്കുന്നതിനു ഒരു തടസ്സമല്ല.ആർഷക്ക് കുട്ടി ജനിച്ചു രണ്ടു മാസം കഴിഞ്ഞപ്പോൾ ആണ് ആർഷ തന്റെ സ്വന്തം സംരംഭം തുടങ്ങുന്നത്.മനസ്സ് വെച്ചാൽ എല്ലാം ബാലൻസ് ചെയ്തു മുന്നോട്ട് പോകാം.

Advertisement

Advertisment