Advertisment
STORY

കോളേജിൽ പഠിക്കുമ്പോൾ പോക്കറ്റ് മണിക്കായി 5000 രൂപ ഉപയോഗിച്ച് തുടങ്ങിയ സംരംഭം Heavenslice

ഒറ്റ നോട്ടത്തിൽ മീൻ ഫ്രൈ പോലെയും , ആമസോൺ ഡെലിവറി ബോക്സ് പോലെയും വാലറ്റ് പോലെ ഒക്കെ തോന്നുമെങ്കിലും അവയൊക്കെ The Heaven Slice ന്റെ കേക്കുകളാണ്. എറണാകുളം സ്വദേശിനി റുക്‌സാന ആണ് ഇത്തരത്തിൽ ഹൈപ്പർ റിയലിസ്റ്റിക് കേക്കുകൾ നിർമിക്കുന്നത്.കേക്ക് നിർമാണത്തിനൊപ്പം ക്രീയേറ്റിവിറ്റി കൂടെ ചേരുമ്പോൾ ആണ് ഹൈപ്പർ റിയലിസ്റ്റിക് കേക്കുകൾ ജനിക്കുന്നത്.2015 ൽ എൻജിയനിയറിങ് സെക്കൻഡ് ഇയർ പഠിക്കുമോൾ പോക്കറ്റ് മണിക്കായി 5000 രൂപ ഉപയോഗിച്ച് ആണ് കേക്ക് നിർമിക്കാൻ തുടങ്ങിയത്.ചോക്ളേറ്റ് , വാനില ,ബട്ടർ സ്കോച് ,റെഡ് വെൽവെറ്റ് എന്നിങ്ങനെ നാല് റെസിപ്പികളെ ഉള്ളൂ എങ്കിലും ക്രിയേറ്റിവിറ്റി ഓരോ കേക്കുകളെയും വ്യത്യസ്തമാക്കുന്നു.കോളേജ് പഠനത്തിന് ശേഷം ഐബിഎം ൽ ജോലി ലഭിച്ചു എങ്കിലും ജോബിനോടൊപ്പം തന്നെ കേക്ക് ബിസിനസ്സും മുന്നോട്ട് കൊണ്ട് പോകുന്നു.മാത്രമല്ല വീട്ടിൽ നിന്ന് തന്നെ കേക്ക് നിർമ്മിച്ച് വരുമാനം നേടുവാൻ ആഗ്രഹിക്കുന്നവർക്കായി വാട്സ് ആപ്പിലൂടെ പ്രൊഫഷണൽ കോഴ്‌സും റുക്‌സാന നൽകുന്നുണ്ട്.

The Heavenslice – HomeBakery

 

കോളേജിൽ പഠിക്കുമ്പോൾ പോക്കറ്റ് മണിക്കായി ആയി ആണ് കേക്ക് നിർമ്മാണം തുടങ്ങിയത്.വീട്ടിൽ നിന്നും വാങ്ങിയ 5000 രൂപ ആയിരുന്നു നിക്ഷേപം.ആദ്യമൊക്കെ കേക്കുകൾ നിർമ്മിച്ച് കോളേജിൽ ഫ്രണ്ട്സിനു കൊണ്ട് പോയി നൽകി അവരുടെ അഭിപ്രായം അറിഞ്ഞു വേണ്ട മാറ്റങ്ങൾ ഒക്കെ വരുത്തി ആറു മാസം കൊണ്ട് ഒരു റെസിപ്പി ബിൽഡ് ചെയ്തു എടുത്തു.പിന്നീട് ഫാമിലി ഫങ്ഷനുകളക്ക് കേക്ക് നിർമ്മിച്ച് നൽകി.അതിനു ശേഷം ആണ് പുറത്തു നിന്ന് ഓർഡർ എടുത്തു തുടങ്ങിയത്.അതിനൊപ്പം ഇൻസ്റ്റാഗ്രാമിൽ The Heaven Slice എന്ന പേരിൽ പേജ് തുടങ്ങി ഫോട്ടോസ് അപ്‌ലോഡ് ചെയ്തു.പയ്യെ പുറത്തു നിന്നും ഓർഡർ കിട്ടി തുടങ്ങി.കേക്ക് നിർമ്മാണം തുടങ്ങി 7 വർഷം ആയി എങ്കിലും ചോക്ളേറ്റ് , വാനില ,ബട്ടർ സ്കോച് ,റെഡ് വെൽവെറ്റ് എന്നിങ്ങനെ നാല് റെസിപ്പികളെ റുക്‌സാന ചെയ്യാറുള്ളൂ.പക്ഷെ ക്രിയേറ്റിവിറ്റി ഓരോ കേക്കുകളെയും വ്യത്യസ്തമാക്കുന്നു.

പല സിനിമ സെലബ്രിറ്റികൾക്കും കേക്ക് നിർമ്മിച്ച് നൽകുവാൻ സാധിച്ചതിലൂടെ The Heaven Slice എന്ന ബ്രാൻഡ് കൂടുതൽ ആളുകളിലേക്ക് എത്തി.
അങ്ങനെ കേക്കുകൾ നിർമ്മിച്ച് നൽകി നല്ലൊരു വരുമാനം ലഭിച്ചു കൊണ്ടിരുന്നു.2019 ൽ ഐബിഎം ൽ ജോലി ലഭിച്ചു എങ്കിലും ജോബിനോടൊപ്പം തന്നെ കേക്ക് ബിസിനസ്സും മുന്നോട്ട് കൊണ്ട് പോകുന്നു.ഐഫോൺ തീമിൽ കേക്ക് നിർമിക്കാൻ ഓർഡർ ലഭിച്ചപ്പോൾ ആണ് ഹൈപ്പർ റിയലിസ്റ്റിക്ക് കേക്കുകൾ നിർമ്മിച്ച് തുടങ്ങിയത്.അങ്ങനെ നിർമ്മിച്ച പല കേക്കുകളും വൈറൽ ആയി.ഇപ്പോൾ വാട്സ് ആപ്പിലൂടെ പ്രൊഫഷണൽ കേക്ക് ബേക്കിങ് കോഴ്‌സും നൽകുന്നു

Advertisement

Advertisment