എല്ലാവരും സ്വപ്നം കാണുന്ന ഒരു ജീവിതം അവസാനിപ്പിക്കേണ്ടി വന്ന ഒരു നിമിഷത്തിൽ നിന്നും 26 കാരനായ മിർസാദ് മഹ്‌ദൂം കഴിഞ്ഞ ഒന്നര വര്ഷം കൊണ്ട് തന്റെ മുറിയിൽ ഇരുന്ന് ഉണ്ടാക്കിയെടുത്തത് ഒരു കോടിയുടെ ടേൺ ഓവർ. ഇന്ന് ഇന്ത്യയിൽ അറിയപ്പെടുന്ന വെബ്3 ഇൻഫ്ലുവന്സർ . കൂടാതെ ഈ മേഖലയിൽ പൊതുവേദികളിൽ സജീവമായ സ്പീക്കർ ആൻഡ് ട്രൈനെർ. എല്ലാം നഷ്ട്ടപെട്ടു ഒന്നിൽ നിന്നും തുടങ്ങിയ ഈ യാത്ര യുവ സംഭരംഭകർക്ക് എന്നും ഒരു പ്രചോദനമായിരിക്കും.
തൃശൂർ സ്വദേശി മിർസാദ് വിദേശത്ത് ആയിരുന്നു ജോലി ചെയ്തിരുന്നത്.ഒഴിവ് സമയങ്ങളിൽ വെബ് 3 യെ പറ്റിയും , ക്രിപ്റ്റോയെ പറ്റിയുമൊക്കെ പഠിച്ചു.അന്ന് 2019 ൽ അടുത്ത ഫ്രണ്ട്സ് ആൻഡ് ഫാമിലി മെമ്പേഴ്സിനായി ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് തുടങ്ങി,അറിവുകൾ ഷെയർ ചെയ്തു. 2020 ൽ നാട്ടിലേക്ക് തിരിച്ചെത്തിയ മിർസാദിനു പിന്നീട് തിരികെ പോകുവാൻ കഴിഞ്ഞില്ല.2021ൽ ക്രിപ്റ്റോ ട്രൈബ് എന്ന യൂട്യൂബ് ചാനൽ തുടങ്ങി അറിവുകൾ ഷെയർ ചെയ്തു തുടങ്ങി.കുറെ ക്രിപ്റ്റോ സ്‌കാമുകൾ ഒക്കെ നടക്കുന്ന സമയം ആയിരുന്നു അത്.അതിനെ പറ്റി ഒക്കെ അവെയർനസ്സ് നൽകിയതിലൂടെ യൂട്യൂബ് ചാനൽ വളരെ വേഗം വളർന്നു .സമാന ചിന്താഗതി ഉള്ള കുറച്ചു പേരെ കണ്ടെത്തി ടീം വലുതാക്കി . ഇതിനോടകം 30000 ൽ അധികം ആളുകൾക്ക് ക്ലാസ് നൽകുവാനും പതിനഞ്ചോളം സ്റ്റേജുകൾ കവർ ചെയ്യുവാനും കഴിഞ്ഞു.തുടക്കത്തിൽ വൺ മാൻ ആർമി ആയിരുന്നെങ്കിൽ ഇന്ന് നിലവിൽ ഏഴോളം പേർ ട്രൈബ് അക്കാദമിയിൽ വർക്ക് ചെയ്യുന്നു.
ഫൈനാൻസ് , സ്റ്റാർട്ടപ്പ് ,വെബ് 3 , ക്രിയേറ്റർ എന്നീ മേഖകളിൽ ക്ലാസുകൾ നൽകുന്ന കൊച്ചി ആസ്ഥാനമായുള്ള പ്ലാറ്റ്‌ഫോം ആണ് ട്രൈബ് അക്കാദമി.ഫൈനാൻസ് , സ്റ്റാർട്ടപ്പ് ,വെബ് 3 , ക്രിയേറ്റർ എന്നിവയിൽ അറിവ് നേടുവാനായി ക്ലാസ്സുകളിൽ ജോയിൻ ചെയ്യാം, ഇനി നിങ്ങൾക്ക് ഈ മേഖലയിൽ നല്ല അറിവ് ഉണ്ട് അത് മറ്റുള്ളവർക് പകർന്നു നൽകുവാൻ ആഗ്രഹിക്കുന്നു എങ്കിൽ ട്രൈബ് അക്കാദമിയിൽ ടീച്ചർ ആയും ജോയിൻ ചെയ്യാം.തൃശൂർ സ്വദേശി മിർസാദ് മഖ്ദൂം ആണ് ഈ സംരംഭത്തിന് പിന്നിൽ.വിദേശത്തു ജോലി ചെയ്തിരുന്നപ്പോൾ തുടങ്ങിയ ഒരു വാട്സ് ആപ്പ് കമ്മ്യൂണിറ്റി ആണ് വളർന്നു ട്രൈബ് അക്കാദമി ആയി മാറിയത്.തുടങ്ങി ഒരു വർഷത്തിനുള്ളിൽ തന്നെ ഒരു കോടി രൂപയോളം ടേണോവർ നേടുവാനും കഴിഞ്ഞു.ട്രൈബ് അക്കാദമി കൂടാതെ ട്രൈബ് സ്റ്റുഡിയോ പ്ലാറ്റ്‌ഫോമിലൂടെ ക്രിയേറ്റേഴ്സിനെയും ബിൽഡ് ചെയ്തെടുക്കുന്നു.
ട്രൈബ് ടൈറ്റാൻ എന്ന ഇൻഫ്‌ളുവൻസർ മാർക്കറ്റിങ് പ്ലാറ്റ്‌ഫോമിൽ 100 ൽ അധികം ഇൻഫ്ളുവൻസേർസ് ഉണ്ട്.അവർക്ക് കാമ്പയിനും മറ്റും നൽകി ഒരു വരുമാനം നൽകുവാനും കഴിയുന്നു.