Advertisment
STORY

ഹെന്ന ആർട്ട് വർക്കുകളോടൊപ്പം ഹെന്ന പ്രൊഡക്ടുകളും വിപണിയിൽ എത്തിക്കുന്ന തസ്ലീമ

കൊല്ലം സ്വദേശിനി തസ്ലീമ അൽത്താഫിന്റെ സംരംഭം ആണ് @zemi_mehndi_artist .പ്രൊഫഷണൽ ഹെന്ന ആർട്ടിസ്റ്റ് ആയ തസ്ലീമ ഹെന്ന ആർട്ട് വർക്കുകളോടൊപ്പം ഓർഗാനിക് ഹെന്ന കോൺ ,ബ്രൈഡൽ കോൺ , നെയിൽ കോൺ പോലുള്ള വിവിധ ഹെന്ന ഉത്പന്നങ്ങളും വിപണിയിൽ എത്തിക്കുന്നു.സോഷ്യൽ മീഡിയയയുടെ സാധ്യത പ്രയോജനപ്പെടുത്തുന്നതിനാൽ കേരളത്തിന് വെളിയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമൊക്കെ ഹെന്ന പ്രൊഡക്ടുകൾക്ക് ഓർഡർ ലഭിക്കുന്നുണ്ട്.

കുട്ടിക്കാലം മുതൽ തന്നെ ഹെന്ന ഇട്ടു നൽകുവാൻ താല്പര്യമുണ്ടായിരുന്ന തസ്ലീമ സ്‌കൂൾ കാലത്ത് ടീച്ചേഴ്സിനൊക്കെ ഹെന്ന ഇട്ടു നൽകുമായിരുന്നു.അക്കാലത്ത് മെഹന്ദി മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിരുന്നു .ആദ്യത്തെ ബ്രൈഡൽ വർക്ക് ചെയ്യുന്നത് പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ്.അതിനൊന്നും പേയ്‌മെന്റ് വാങ്ങിയിരുന്നില്ല.പിന്നീട് ചെറിയ പേമെന്റുകൾ കിട്ടി തുടങ്ങി.ബ്രൈഡൽ വർക്ക് ചെയ്തതിനു ആദ്യമായി കിട്ടുന്നത് 1000 രൂപയാണ്.പഠനത്തോടൊപ്പം ആണ് ബ്രൈഡൽ വർക്കുകളും ചെയ്തിരുന്നത്.പിന്നീട് കോളേജിൽ എത്തിയപ്പോൾ @zemi_mehndi_artist എന്ന പേജ് സ്റ്റാർട്ട് ചെയ്തു.എന്നാൽ അത് ആക്റ്റീവ് ആയി മുന്നോട്ട് കൊണ്ട് പോകുവാൻ സാധിച്ചില്ല.

കോവിഡ് കാലത്ത് ഓർഗാനിക് ഹെന്ന കോണുകൾ ഒക്കെ നിർമ്മിക്കാൻ പഠിപ്പിക്കുന്ന ഒരു അക്കൗണ്ട് ഇൻസ്റ്റാഗ്രാമിൽ കണ്ടു.കോഴ്സ് ചെയ്യാൻ താല്പര്യം ഉണ്ടായിരുന്നു എങ്കിലും ഡിഗ്രി പഠന സമയം ആയതിനാൽ വീട്ടിൽ സമ്മതിച്ചില്ല. എന്നാൽ സിസ്റ്റർ പൂർണ്ണ പിന്തുണ നൽകി.അങ്ങനെ ഓൺലൈൻ കോഴ്സ് അറ്റൻഡ് ചെയ്തു ഹെന്ന നിർമ്മാണം പഠിച്ചു.ഇരുപതാമത്തെ വയസ്സിൽ ഹെന്ന പ്രൊഡക്ടുകൾ സെൽ ചെയ്യാനും തുടങ്ങി.കൊല്ലത്തുള്ള @mehandiby_isha യുടെ ഷോപ്പിൽ നിന്നുമാണ് ഹെന്ന നിർമ്മാണത്തിനായുള്ള ഉത്പന്നങ്ങൾ വാങ്ങിയത്.അപ്പോൾ @mehandiby_isha ഒരു കാര്യം പറഞ്ഞു,

“ഒരു ബിഗിനർ എന്ന നിലയിൽ ഒരുപാട് നെഗറ്റീവ്സ് വരും ,അതിൽ തളരാതെ മുന്നോട്ട് പോവണം”

ആ ഒരു അഡ്വൈസ് ജീവിതത്തിൽ പല സന്ദർഭങ്ങളിലും മുന്നോട്ട് നയിച്ചു.ഇപ്പോൾ രാജസ്ഥാനിൽ നിന്നുമാണ് ഹെന്ന പൗഡറും ഓയിലുമെല്ലാം വാങ്ങുന്നത്.സപ്പോർട്ടീവ് ആയ ഒരു പാർട്ണറെ കിട്ടിയതിനാൽ വിവാഹ ശേഷവും ബിസിനസ്സ് നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകുവാൻ സാധിക്കുന്നു.ഹസ്ബന്റിന്റെ ഫാമിലും നല്ല സപ്പോർട്ട് നൽകി കൂടെ തന്നെ ഉണ്ട്.ഇപ്പോൾ ഫാഷൻ ഡിസൈനിങ് കൂടി പഠിക്കാൻ ആരംഭിച്ച തസ്ലീമ അതിനൊപ്പം നിലവിലെ ബിസിനസ്സും മുന്നോട്ട് കൊണ്ട് പോകുന്നു.

Advertisement

Advertisment