Advertisment
STORY

450 രൂപ മാസ ശമ്പളത്തിൽ നിന്നും സ്വന്തം സംരംഭത്തിലേക്ക് | Success Story Chef Pillai

1993-ൽ കൊല്ലത്തെ ഒരു ഹോട്ടലിൽ 450 രൂപ മാസ ശമ്പളത്തിൽ വെയിറ്ററായി ജോലി ചെയ്‌ത സുരേഷ് പിള്ള ഇന്ന് നിരവധിപേർക്ക് തൊഴിൽ നൽകുന്ന ഒരു സംരംഭകൻ ആണ്.ഷെഫ് പിള്ളയെന്ന സുരേഷ് പിള്ള ഒരു ആഗോള ബ്രാന്‍ഡായി വളർന്നു കഴിഞ്ഞു.ബാംഗ്ളൂർ വൈറ്റ് ഫീൽഡിൽ 2021 നവംബർ 1 നു ആണ് ആദ്യത്തെ റസ്റ്റോറന്റ് തുടങ്ങുന്നത്.ഇന്ന് കൊച്ചിയിലും ഷെഫ് പിള്ള റസ്റ്റോറന്റ് ഉണ്ട്.വെറുമൊരു റെസ്റ്റോറന്റ് ശൃംഖല മാത്രമല്ല ,ആര്‍സിപി ഹോസ്പിറ്റാലിറ്റി എന്ന കമ്പനിയിലൂടെ ഭക്ഷണവുമായി ബന്ധപ്പെട്ട് എല്ലാം ചെയ്തുകൊടുക്കുന്നൊരു ബ്രാൻഡ് ആയി മാറുകയാണ് ലക്ഷ്യം.യുണൈറ്റഡ് കോക്കനട്ട് , നോര്‍ത്ത് രസോയ് ,കൊത്ത് എക്‌സ്പ്രസ് ,സ്ട്രീറ്റ് ഫുഡ് എന്നിങ്ങനെ ഉള്ള റെസ്റ്റോറന്റുകളും , ആര്‍സിപി ഹോസ്പിറ്റാലിറ്റിയുടെ ഭാഗമാണ്.

“ആയിരം കോടി ടേണോവര്‍ കടന്ന കമ്പനി മേധാവിയെന്നല്ല,ആയിരം പേര്‍ക്ക് ജോലി കൊടുക്കുന്ന ആളെന്നറിയപ്പെടാൻ ആണ് എനിക്ക് താല്പര്യം. എന്നിലൂടെ മറ്റനവധി പേരുടെ കുടുംബങ്ങള്‍ക്ക് അവരുടെ സ്വപ്നം നിറവേറ്റാനാവും എന്ന ആലോചനയിൽ ആണ് സംരംഭം തുടങ്ങുന്നത് ” ധനം മാഗസിന് നൽകിയ ഇന്റർവ്യൂയിൽ ഷെഫ് പിള്ള

കൊല്ലം ചവറ തെക്കുംഭാഗത്ത് ജനിച്ച സുരേഷ് പിള്ളയ്ക്ക് പത്താം ക്ലാസിന് ശേഷം പഠനം തുടരുവാൻ സാധിച്ചില്ല.പതിനേഴാം വയസില്‍ സെക്യൂരിറ്റി ജോലിക്ക് കയറി.പിന്നീട് 1993ല്‍ 450 രൂപ മാസ ശമ്പളത്തിൽകൊല്ലത്തെ ഒരു ഹോട്ടലില്‍ വെയ്റ്ററായി ജോലിക്ക് കയറി.1998ല്‍ ബെംഗളൂരുവിലേക്ക് .കോക്കനട്ട് ഗ്രൂവ് ഹോട്ടലില്‍ 6 വർഷക്കാലം ജോലി ചെയ്തു ഹെഡ് ഷെഫായി മാറി.പഞ്ച നക്ഷത്ര ഹോട്ടലില്‍ ഷെഫായി കയറണം എന്നതായിരുന്നു ലക്ഷ്യം.ആഗ്രഹിച്ചത് പോലെ പഞ്ച നക്ഷത്ര ഹോട്ടലില്‍ ജോലി ലഭിച്ചു എങ്കിലും വിദ്യാഭ്യാസ യോഗ്യതയില്ലെന്ന കാരണത്താല്‍ പന്ത്രണ്ടു വര്‍ഷത്തെ എക്സ്പീരിയൻസ് ഉണ്ടായിട്ടും ട്രെയ്‌നിയായി ജോലിക്ക് കയറേണ്ടി വന്നു.പിന്നീട് ലണ്ടനിലേക്ക് , വീരസ്വാമി റസ്റ്റോറന്റില്‍ ജോലിക്ക് പ്രവേശിച്ചു.ലണ്ടനിൽ വെച്ച് റെസിപ്പികള്‍ സോഷ്യൽ മീഡിയയിൽ പങ്കു വെക്കുവാൻ തുടങ്ങി.ലോക്ക് ഡൌൺ ടൈമിൽ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്ത റെസിപ്പി വീഡിയോകൾ ഹിറ്റ് ആയി.സോഷ്യൽ മീഡിയയിൽ വലിയൊരു ഫാൻ ബേസ് ആയി..

അങ്ങനെ അമേരിക്കന്‍ കമ്പനി മാരിയറ്റ് ‘ഷെഫ് പിള്ള’ എന്നൊരു റസ്റ്റോറന്റിന് അവസരം തന്നു ..2021 നവംബറിൽ ബാംഗ്ളൂർ വൈറ്റ് ഫീൽഡിൽ ആദ്യത്തെ റസ്റ്റോറന്റ് തുടങ്ങി.പഞ്ച നക്ഷത്ര ഹോട്ടലില്‍ ഷെഫായി കയറുവാൻ ആഗ്രഹിച്ച ഷെഫ് പിള്ള അങ്ങനെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സ്വന്തം ബ്രാന്‍ഡ് തുടങ്ങി.

Advertisement

Advertisment