Advertisment
STORY

തോൽ‌വിയിൽ നിന്നും തുടങ്ങിയ ഡിസൈനിങ് കമ്പനി | Daddy Designing Co

തിരുവനന്തപുരം സ്വദേശി തസ്‌ഫീക് താജുവിന്റെ സംരംഭമാണ് Daddy Design Co ( daddy_design_co._ ) .ഒരു ക്ലോത്തിങ് കമ്പനിയിൽ തുടങ്ങി ഇന്ന് ഇവന്റ് മാനേജ്‌മെന്റ് ,വീഡിയോഗ്രഫി ആൻഡ് ഫോട്ടോഗ്രാഫി ,ബിസിനസ്സ് ഡെവലപ്മെന്റ് ,മാർക്കറ്റിങ് ,ഇന്റീരിയർ ഡിസൈൻ ആൻഡ് കൺസ്ട്രക്ഷൻ , Costume ഡിസൈൻ എന്നിങ്ങനെ വിവിധ സർവീസുകൾ നൽകി വരുന്നു.തിരുവനന്തപുരം ആറ്റിങ്ങലിൽ ഉള്ള Daddy Design Co ഔട്ലറ്റ് കൂടാതെ 100 ൽ അധികം ഷോപ്പുകളിലേക്കും ഉത്പന്നങ്ങൾ നൽകുന്നു.കൂടാതെ ദുബായിലേക്ക് എക്സ്പോർട്ടും സ്റ്റാർട്ട് ചെയ്തിട്ടുണ്ട്.സ്വന്തം ലേബലിൽ ഉള്ള പ്രൊഡക്ടുകൾ കൂടാതെ വിവിധ ബ്രാൻഡുകളുടെ സർപ്ലസ് ഉത്പന്നങ്ങളും വോൾസെയിൽ ആൻഡ് റീറ്റെയ്ൽ ആയി സപ്ലൈ ചെയ്യുന്നു .ബാംഗ്ലൂരിലെ സ്റ്റിച്ചിങ് ഫാക്ടറിയിൽ 55 ഓളം പേർക്കും നാട്ടിൽ ഇവന്റ് മാനേജ്‌മെന്റ് , മാർക്കറ്റിങ് എന്നിങ്ങനെ വിവിധ സെക്ഷനുകളിലായി പതിനാറോളം പേർക്കും തൊഴിൽ നൽകുവാൻ ഇതിലൂടെ സാധിക്കുന്നു.

പ്ലസ്‌ടു പരീക്ഷയിൽ ആദ്യ പരിശ്രമത്തിൽ തോറ്റ തസ്‌ഫീക് താജു ലൈറ്റ് ബോയ് ആയും ,ഡിജെ അസിസ്റ്റന്റ് ആയുമൊക്കെ ജോലി ചെയ്യാൻ ആരംഭിച്ചു.പിന്നീട് പ്ലസ്‌ടു പരീക്ഷ പാസ്സായി ഫാഷൻ ഡിസൈനിങ് പഠിക്കുവാൻ ബാംഗ്ളൂരിലേക്ക്.അവിടെയും പഠനത്തോടൊപ്പം വിവിധ ജോലികൾ ചെയ്തു. പിജിയിൽ താമസിക്കവെ ഒരു ഫാക്ടറിയിലെ കട്ടിങ് മാസ്റ്ററെ പരിചയപ്പെടുകയും ചെറിയ ക്വാണ്ടിറ്റിയിൽ ആവശ്യാനുസരണം സ്വന്തം ലേബലിൽ ക്ലോത്ത് ഉത്പന്നങ്ങൾ ചെയ്തെടുക്കുവാൻ കഴിയുമെന്നും മനസ്സിലാക്കി.അങ്ങനെ Daddy എന്ന സ്വന്തം ബ്രാൻഡിൽ പ്രോഡക്റ്റുകൾ അവതരിപ്പിച്ചു.2017 ൽ 750 രൂപ വാടകക്ക് ഒരു സ്‌പേസ് എടുക്കയും ഡാഡി ക്ലോത്തിങ് ബ്രാൻഡ് തുടങ്ങുകയും ചെയ്തു.അതായിരുന്നു തുടക്കം.

പിന്നീട് Daddy Design Co കീഴിൽ ഇവന്റ് മാനേജ്‌മെന്റ് ,വീഡിയോഗ്രഫി ആൻഡ് ഫോട്ടോഗ്രാഫി ,ബിസിനസ്സ് ഡെവലപ്മെന്റ് ,മാർക്കറ്റിങ് ,ഇന്റീരിയർ ഡിസൈൻ ആൻഡ് കൺസ്ട്രക്ഷൻ , Costume ഡിസൈൻ എന്നിങ്ങനെ വിവിധ സർവീസുകൾ നൽകി തുടങ്ങുകയും ചെയ്തു.Daddy ഡിസൈൻ ക്ലോത്തിങ് കമ്പനി ഔട്ലറ്റുകൾ എല്ലായിടത്തേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നിലവിൽ ഫ്രാഞ്ചൈസി ബിസിനസ്സിലേക്ക് കൂടി കടന്നിരിക്കുകയാണ് തസ്‌ഫീക് താജു.

Advertisement

Advertisment