Advertisment
STORY

2000 രൂപ ശമ്പളത്തിൽ നിന്നും സ്വന്തം സംരംഭത്തിലേക്ക് | EDNOVAL STUDY ABROAD

സമൂഹം നേരിടുന്ന പ്രശ്നങ്ങൾക്ക് ഒരു പരിഹാരവുമായി തുടങ്ങുന്ന സംരംഭങ്ങൾക്ക് ആണ് മികച്ച രീതിയിൽ വളരാൻ സാധിക്കുക.അതിനൊരു ഉദാഹരണം ആണ് കണ്ണൂർ ഇരിട്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന EDNOVAL STUDY ABROAD PVT LTD .തുടങ്ങി ഒരു വർഷത്തോട് അടുക്കുന്ന വേളയിൽ തന്നെ ഗ്ലോബലി അറിയപ്പെടുന്ന ഒരു ബ്രാൻഡായി വളരാൻ EDNOVAL നു കഴിഞ്ഞു.ഇന്ന് ഇരിട്ടിയിൽ കൂടാതെ ബാംഗ്ളൂർ ,യുകെ ,ലണ്ടൻ എന്നിവിടങ്ങളിൽ EDNOVAL നു ബ്രാഞ്ചുകൾ ഉണ്ട്.ഇതിനോടകം ഒരു കോടിക്ക് മുകളിൽ ടേണോവർ നേടുവാനും എഡ്‌നോവലിനു കഴിഞ്ഞു.എല്ലാത്തിന്റെയും പിന്നിൽ EDNOVAL ന്റെ അമരക്കാരൻ ആയ സഖ്‌ലൈൻ മുഹമ്മദ് ആണ്.നാട്ടിൽ ഇഷ്ടം പോലെ എജ്യൂക്കേഷണൽ കൺസൾട്ടൻസി ഉണ്ടെങ്കിലും സർവ്വീസിൽ ഭൂരിഭാഗം പേരും സാറ്റിസ്‌ഫൈഡ് അല്ല എന്ന് SAQLAIN നു മനസ്സിലായിരുന്നു. മാത്രമല്ല കൂടുതൽ സാമ്പത്തിക തട്ടിപ്പുകളും ഈ മേഖലയിൽ ആണ് നടക്കുന്നത്.ബാംഗ്ളൂർ ഉപരി പഠനത്തിനായി പോയപ്പോൾ SAQLAIN നും ഇത്തരത്തിൽ ഏജന്റിന്റെ പറ്റിക്കൽ മൂലം ഒരു ലക്ഷം രൂപയോളം നഷ്ടമായിരുന്നു.അങ്ങനെ ഇതിനൊക്കെ ഒരു പരിഹാരം എന്ന ലക്ഷ്യത്തിൽ ആണ് EDNOVAL എജ്യൂക്കേഷണൽ കൺസൾട്ടൻസി ആരംഭിച്ചത്.

ഫാമിലി സെറ്റിൽഡ് ആയിരുന്നു എങ്കിലും ബാംഗ്ലൂരിൽ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് തന്നെ ഡെലിവറി ബോയ് ആയും ,ഹോട്ടലിൽ വെയ്റ്റർ ആയൊക്കെ ജോലി ചെയ്താണ് SAQLAIN സ്വന്തം ആവശ്യത്തിനുള്ള പണം കണ്ടെത്തിയത്.ക്യാമ്പസ് പ്ലേസ്‌മെന്റിൽ ഒന്നും ആദ്യം ജോലി കിട്ടിയിരുന്നില്ല.അവസാനം ഒരു കമ്പനിയിൽ എച് ആർ ആയി ജോലി ലഭിച്ചു.15000 രൂപ ശമ്പളം പറഞ്ഞു എങ്കിലും രണ്ട് മാസം കഠിന പണി എടുത്തപ്പോൾ കിട്ടിയത് വെറും 2000 രൂപ മാത്രമായിരുന്നു.അങ്ങനെ തിരികെ നാട്ടിലേക്ക്.ഗൾഫിൽ ജോലിക്ക് പോകാൻ ഒക്കെ വീട്ടുകാരുടെ പ്രഷർ ഉണ്ടായിരുന്നു.അപ്പോഴും SAQLAIN നു സ്വന്തമായി ഒരു ബിസിനസ്സ് എന്നത് ആയിരുന്നു ലക്ഷ്യം.അങ്ങനെ എജ്യൂക്കേഷണൽ കൺസൾട്ടൻസി എന്ന ആശയത്തിൽ എത്തുകയും വാപ്പയുടെ സഹായത്തോടെ വളരെ ചെറിയ ഒരു ഓഫീസ് സ്‌പേസ് സെറ്റ് ചെയ്തു EDNOVAL എജ്യൂക്കേഷണൽ കൺസൾട്ടൻസി തുടങ്ങുകയും ചെയ്തു.സ്‌കൂളുകൾ തോറും കയറി ഇറങ്ങി ഡാറ്റ എടുത്തു എങ്കിലും വർക്ക്ഔട്ട് ആയത് ഇൻഫ്ലുവൻസർ മാർക്കറ്റിങ് ആണ്.150 ഓളം സ്റ്റുഡന്റ്സിനു ഇന്ത്യയിലെ വിവിധ കോളേജുകളിൽ അഡ്മിഷൻ സെറ്റ് ചെയ്‌തു നൽകി.വെറുതെ ഒരു അഡ്മിഷൻ മാത്രം അല്ല സൗജന്യമായി ക്യാമ്പസ് വിസിറ്റ് പോലുള്ള സർവ്വീസുകളും നൽകി.കസ്റ്റമർ സാറ്റിസ്ഫാക്ഷൻ അത് മാത്രം ആയിരുന്നു ലക്ഷ്യം.അത് വിജയം കണ്ടു.വൈകാതെ വിദേശ കോളേജുകളിലും അഡ്മിഷൻ എടുത്തു നൽകുവാൻ തുടങ്ങുകയും EDNOVAL STUDY ABROAD PVT LTD എന്ന കമ്പനിയായി വളരുകയും ചെയ്തു.

Advertisement

Advertisment