നല്ലൊരു തുക മുടക്കി തുടങ്ങിയ എറണാകുളം പനമ്പിള്ളി നഗറിലെ ഒരു ഐസ്ക്രീം പാർലർ കോവിഡ് ലോക്ക് ഡൌൺ ഒക്കെ കഴിഞ്ഞപ്പോൾ നഷ്ടത്തിലേക്ക് , ബിസിനസ്സ് പൂട്ടി പോകേണ്ട അവസ്ഥ. ആ ഒരു അവസ്ഥയിൽ ആണ് ഡിജിറ്റൽ മാർക്കറ്റിങിൽ ശ്രദ്ധേയരായ ഇവോക്കിന്റെ സാരഥി എൽദോയുടെ സഹായം തേടുന്നത്.അങ്ങനെ ഐസ്ക്രീം ഷോപ്പിന്റെ കാര്യം ഇവോക്ക് ഏറ്റെടുക്കുകയും, 500 രൂപ വിറ്റുവരവിൽ നിന്ന് പ്രതിദിനം 10000 – 15000 രൂപയുടെ വിറ്റുവരവിലേക്ക് ഐസ്ക്രീം ഷോപ്പ് മാറുകയും ചെയ്തു…ഇങ്ങനെ നിരവധി ബിസിനസ്സുകളെ ആണ് ഇവോക്ക് സഹായിക്കുന്നത്.
ഇന്നത്തെ ഈ ഡിജിറ്റൽ യുഗത്തിൽ ഡിജിറ്റൽ മാർക്കറ്റിങ് സാധ്യത പ്രയോജനപ്പെടുത്തി കഴിഞ്ഞാൽ ബിസിനസ്സ് നല്ല രീതിയിൽ വളർത്തി എടുക്കുവാൻ സാധിക്കും.ഓരോ ബിസിനസ്സിനും ഓരോ ഉൽപന്നത്തിനും പ്രൊമോഷൻ രീതി വ്യത്യസ്തമായിരിക്കും.ഒത്തിരി ഘടകങ്ങൾ പരിശോധിച്ച് ആണ് ഓരോ ബിസിനസ്സിനും വേണ്ട പ്ലാൻ തയ്യാറാക്കുന്നത്.ടെലിവിഷൻ, ന്യൂസ് പേപ്പർ എന്നീ മാധ്യമങ്ങളിൽ പരസ്യം ചെയ്യുന്നത് ചിലവേറിയ കാര്യമാണ്.എന്നാൽ ഡിജിറ്റൽ മാർക്കറ്റിങ് വളരെ കുറഞ്ഞ ചിലവിൽ സ്റ്റാർട്ട് ചെയ്യുവാൻ സാധിക്കും.കൂടാതെ വേഗത്തിൽ റിസൾട്ട് തരുകയും ചെയ്യും. സ്ഥിരമായ റിസൽട്ടിന് തുടർച്ചയായ പ്രൊമോഷൻ ആവശ്യമാണ്.
കമ്പ്യൂട്ടർ എഞ്ചിനിയറായ എൽദോ ജോയി പഠന ശേഷം ഡൽഹിയിൽ ഒരു കമ്പനിയിൽ ജോലിക്ക് കയറി .അതിനു ശേഷം യൂറോപ്പിലേക്ക് . സാംസങ് പോലുള്ള ബഹുരാഷ്ട്ര കമ്പനികളിൽ ഡെവലപ്പറായി ജോലി ചെയ്തു.ശേഷം 26 ആം വയസ്സിൽ ആണ് 30 ലക്ഷം രൂപ നിക്ഷേപത്തിൽ EwokeSoft തുടങ്ങുന്നത്.തുടങ്ങിയ ആദ്യ വർഷം തന്നെ കമ്പനിയെ ബ്രേക് ഇവനിൽ എത്തിക്കാൻ എൽദോക്ക് കഴിഞ്ഞു.നിലവിൽ ഇന്ത്യ കൂടാതെ കാനഡ, ദുബായ് , ഒമാൻ എന്നിവിടങ്ങളിലും ഇവോക്കിനു ബ്രാഞ്ചുകൾ ഉണ്ട്. ഇവോക്ക് ഇന്നവേറ്റീവ് സൊല്യൂഷൻസിൽ ഇന്ന് അൻപതിൽ കൂടുതൽ പേർ ജോലി ചെയ്യുന്നു. സോഷ്യൽ മീഡിയ മാർക്കറ്റിങ്, ഇ കൊമേഴ്സ്, വെബ് ഡെവലപ്മെന്റ് , മൊബൈൽ അപ്ലിക്കേഷൻ, സെർച്ച് എഞ്ചിൻ ഒപ്ടിമൈസേഷൻ ,ബ്രാൻഡിംഗ് എന്നിങ്ങനെ ഉള്ള സർവീസുകൾ ആണ് ഇവോക്ക് നൽകി വരുന്നത്.
ഡിജിറ്റൽ മാർക്കറ്റിംഗ് ഒരു കരിയർ ആക്കാൻ ആഗ്രഹിക്കുന്നവർക്കായി കൊച്ചിയിൽ Ewoke Digital School പ്രവർത്തനമാരംഭിച്ചിട്ടുണ്ട് . രണ്ടു മാസത്തെ ഹ്രസ്വകാല കോഴ്സിനു ശേഷം ഇന്റേൺഷിപ്പും പ്ലേസ്മെന്റ് അസ്സിസ്റ്റൻസും നൽകുന്നു.
ഡിജിറ്റൽ സങ്കേതങ്ങൾ ബിസിനസുകളുടെ ഭാവി വളരെ വലുതാണ് .എന്നാൽ വിപണിയുടെ ആവശ്യത്തിനനുസരിച്ച് വൈദഗ്ധ്യമുള്ളവരെ കിട്ടാനില്ല. യൂട്യൂബൊ അല്ലെങ്കിൽ റെക്കോർഡഡ് വീഡിയോകളോ കണ്ട് പഠിച്ചിട്ടാണ് പലരും ഡിജിറ്റൽ മാർക്കറ്റിംഗ് കരിയറിലേക്ക് കടന്നു വരുന്നത്. ഇത് തികച്ചും അശാസ്ത്രീയമായ രീതിയാണ്.
അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന വിപണിയുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ മനസ്സിലാക്കിയിട്ടാണ് ഇവോക്ക് ഡിജിറ്റൽ സ്കൂളിന്റെ കോഴ്സ് മൊഡ്യൂളിന് രൂപം കൊടുത്തിരിക്കുന്നത്. ഇൻഡസ്ട്രി ലീഡർമാർ നൽകുന്ന ട്രെയിനിംഗിനു പുറമെ എല്ലാ തരം ഡിജിറ്റൽ തന്ത്രങ്ങളും പ്രായോഗികമായി നേടാൻ പറ്റുന്ന വിധമാണ് സിലബസ് ഒരുക്കിയിട്ടുള്ളത്.