Advertisment
STORY

ഏവിയേഷൻ മേഖല ആഗ്രഹിച്ചു ,മേക്കപ്പ് ആർട്ടിസ്റ്റ് ആയ സിനി | MakeOver By Sini

മേക്കപ്പിടാൻ എല്ലാവരെയും കൊണ്ട് പറ്റിയേക്കും,നല്ലൊരു മേക്കപ്പ് ആർട്ടിസ്റ്റ് ആവാൻ അടിസ്ഥാന കാര്യങ്ങൾ മാത്രം അറിഞ്ഞാൽ പോര. കാര്യങ്ങൾ വിശദമായി തന്നെ മനസ്സിലാക്കണം.സ്വന്തം ജീവിതത്തിൽ ഇക്കാര്യം മനസ്സിലാക്കി പിന്നീട് ഒരു പ്രൊഷണൽ മേക്കപ്പ് ആർട്ടിസ്റ്റ് ആയി മാറിയ ഒരാളാണ് മലപ്പുറം പെരിന്തൽമണ്ണ സ്വദേശിനി സിനി ( makeoverbysini ).സ്വയം മേക്കപ്പ് ഒക്കെ ചെയ്യുമായിരുന്നതിനാൽ ഫാമിലിയിൽ ഒരു കല്യാണത്തിന് ബ്രൈഡൽ മേക്കപ്പ് ചെയ്തു നൽകാൻ അവസരം ലഭിച്ചു .അത് എല്ലാവർക്കും ഇഷ്ടമായി ,നല്ല അഭിപ്രായം ലഭിച്ചു.ആ വർക്ക് കണ്ട് ഇഷ്ടപ്പെട്ടു മറ്റൊരു ബ്രൈഡൽ വർക്ക് കിട്ടി.വരുമാനം നൽകിയ ആദ്യത്തെ വർക്ക് അതായിരുന്നു ,4000 രൂപ.എന്നാൽ ആ വർക്ക് പാളി പോയി ,കല്ല്യാണ പെണ്ണ് സ്റ്റേജിൽ എത്തിയപ്പോഴേക്കും മേക്കപ്പൊക്കെ ഒലിച്ചു പോയി.അന്ന് സിനി മനസ്സിലാക്കിയ കാര്യം ആണ്, മേക്കപ്പ് വെറുതെ ചെയ്തിട്ട് കാര്യമില്ല , ഒരുപാട് ഇതിനെ പറ്റി പഠിക്കാൻ ഉണ്ട് എന്ന്..ഓരോരുത്തർക്കും അനുയോജ്യമായ തരത്തിലുള്ള മേക്കപ്പ് ബ്രാൻഡുകൾ കണ്ടെത്തണം. ഇതിന് ഈ മേഖലയിൽ നല്ല അറിവുണ്ടായിരിക്കണം.അങ്ങനെ ഏവിയേഷൻ മേഖലയിൽ വർക്ക് ചെയ്യുന്ന ഒരു സുഹൃത്ത് വഴി മേക്കപ്പ് ആർട്ടിസ്റ്റ് പ്രൊഫെഷണൽ ആയി പഠിക്കാം എന്ന് തീരുമാനിച്ചു.

കൊച്ചിയിൽ നിന്നും മേക്കപ്പ് ആർട്ടിസ്റ്റ് കോഴ്സ് ചെയ്തു കൂടുതൽ പഠിച്ചു.മേക്കപ്പ് ആർട്ടിസ്റ്റ് എന്നത് ഒരു പ്രൊഫഷൻ ആക്കി മാറ്റി.മുൻപ് വർക്ക് ചെയ്തു പാളി പോയ ഫാമിലിയിൽ നിന്ന് തന്നെ ആദ്യത്തെ വർക്ക് കിട്ടി.അത് മികച്ചതാക്കി ചെയ്തു നൽകി മേക്കപ്പ് ആർട്ടിസ്റ്റ് മേഖലയിൽ തന്റെ കരിയർ സ്റ്റാർട്ട് ചെയ്തു.ഇതിനിടെ ലണ്ടൻ മേക്കപ്പ് ആർട്ടിസ്റ്റ് സർട്ടിഫിക്കേഷൻ നേടി.ആദ്യമൊക്കെ കുറഞ്ഞ നിരക്കിൽ വർക്ക് ചെയ്തും , കോളാബ് ചെയ്തുമൊക്കെ തന്റെ കഴിവ് തെളിയിച്ചു..അങ്ങനെ മേക്കപ്പ് ആർട്ടിസ്റ്റ് ഇൻഡസ്ട്രിയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ സിനിക്ക് കഴിഞ്ഞു.ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റ് & സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആയി വർക്ക് ചെയ്യുകയാണ് സിനി.

ഒരു ഓർത്തഡോക്സ് തങ്ങൾ ഫാമിലിയിൽ ജനിച്ച സിനിക്ക് ആഗ്രഹിച്ച പോലെ ഏവിയേഷൻ മേഖല തിരഞ്ഞെടുക്കാൻ സാധിച്ചില്ല. ഒരു ജോലി വേണം എന്ന ചിന്തയിൽ ഉപരിപഠനത്തിന് പോയി എങ്കിലും ആ സമയത്ത് വിവാഹം കഴിയുകയും ,പഠനം പൂർത്തിയാക്കാൻ സാധിക്കാതെ വരികയും ചെയ്തു.പിന്നീട് ആണ് മേക്കപ്പ് ആർട്ടിസ്റ്റ് മേഖലയിൽ എത്തിപ്പെടുകയും അതിൽ കരിയർ ബിൽഡ് ചെയ്യുകയും ചെയ്തത്.ചുരുങ്ങിയ കാലം കൊണ്ട് ഓരോ നേട്ടങ്ങൾ കൈവരിക്കുമ്പോഴും ഭർത്താവിന്റെയും ,ഫാമിലിയുടെയും പിന്തുണയോട് ആണ് സിനി കടപ്പെട്ടിരിക്കുന്നത്.

Advertisement

Advertisment