ഇന്ന് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്സിന് വലിയ ഡിമാൻഡ് ആണ് ഉള്ളത്.ബ്രാൻഡുകൾക്ക് അവരുടെ പ്രൊഡക്ടുകൾ ഇൻഫ്ളുവൻസേഴ്സ് വഴി വളരെ വേഗം ആളുകളിലേക്ക് എത്തിക്കുവാൻ സാധിക്കുന്നു.ഇൻഫ്ളുവൻസേഴ്സിനെയും ബ്രാൻഡുകളെയും തമ്മിൽ കണക്ട് ചെയ്യുന്ന ഒരു കമ്പനി ആണ് ബാംഗ്ലൂർ ആസ്ഥാനമായുള്ള മൈ ഹൗൾ സ്റ്റോർ (My Haul Store) .സ്നാപ് ഡീൽ, മാമഏർത്ത്, ഫ്ലിപ്കാർട്, ബജാജ് അലയൻസ് തുടങ്ങി 100 ൽ അധികം കമ്പനികൾ My Haul സ്റ്റോറുമായി ചേർന്ന് പ്രവർത്തിക്കുന്നു. 20,000 ൽ അധികം ഇൻഫ്ലുവൻസേഴ്സിനു വരുമാനം നേടി കൊടുക്കുവാനും മൈ ഹൗൾ സ്റ്റോറിനു കഴിയുന്നു.
രാജസ്ഥാൻ സ്വദേശി അഭിഷേക് വ്യാസ് , നിതീഷ് കർല എന്ന സുഹൃത്തിനൊപ്പം 1.82 ലക്ഷം രൂപ മുതൽ മുടക്കിൽ 2020 ൽ ആണ് കമ്പനി തുടങ്ങുന്നത്.കമ്പനി ആരംഭിക്കുമ്പോൾ അഭിഷേകിന്റെ കൈവശം 7000 രൂപ മാത്രമാണ് ഉണ്ടായിരുന്നത്.ബാക്കി തുക വായ്പ എടുത്തു .രണ്ട് ജോലിക്കാരുമായി തുടങ്ങിയ സ്ഥാപനത്തിൽ ഇന്ന് 60 ൽ അധികം ആളുകൾ ജോലി ചെയ്യുന്നു.കഴിഞ്ഞ 2 വർഷം കൊണ്ട് 30 കോടി രൂപയുടെ ടേണോവർ നേടുവാൻ കമ്പനിക്ക് കഴിഞ്ഞു.അടുത്ത കുറച്ചു വർഷങ്ങൾക്കുള്ളിൽ 100 കോടി രൂപ revenue നേടുകയാണ് ലക്ഷ്യം.
അഭിഷേക് വ്യാസ് ബി ടെക് ബിരുദവും, എംബിഎ യും നേടിയ ശേഷം വിവിധ കമ്പനികളിൽ ജോലി ചെയ്തു.ഇടക്ക് സ്വന്തമായി വെബ്സൈറ്റ് ഡെവലപ്മെന്റ് സ്ഥാപനം തുടങ്ങി എങ്കിലും വിജയിച്ചില്ല.വിവാഹ ശേഷം ഒരു കുട്ടി ജനിച്ചപ്പോൾ കൂടുതൽ വരുമാനം നേടേണ്ടത് ആവശ്യമായി വന്നു.
മണാലിയിലെത്തി മാഗി വിൽക്കുന്ന ഒരു കഫേ തുടങ്ങി അവിടെ അവിടെ ടാക്സി ഓടിക്കാം എന്നൊക്കെ ചിന്തിച്ചു.എന്നാൽ അത് വേണ്ട എന്ന് വെച്ച് കുടുംബത്തോടൊപ്പം ബാംഗ്ളൂരിലേക്ക് ഷിഫ്റ്റ് ചെയ്തു.അവിടെ ഒരു ഇ കോമേഴ്‌സ് കമ്പനിയിൽ ജോലിക്ക് കയറി.അവിടെ വെച്ചാണ് Nitish Kalra യെ പരിചയപ്പെടുന്നത്.നിതീഷ് അവിടെ influencer മാർക്കറ്റിംഗ് വിഭാഗത്തിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്.അങ്ങനെ 2020 ൽ ഇരുവരും ചേർന്ന് My Haul Store തുടങ്ങി.ആമസോൺ ആയിരുന്നു ആദ്യത്തെ ക്ലയന്റ്.1000 ഇൻഫ്ളുവൻസേഴ്സ് വഴി 3000 വീഡിയോ നിർമ്മിക്കാൻ 1 കോടി രൂപയുടെ കോൺട്രാക്ട്.ആദ്യ വർഷം തന്നെ ആമസോൺ അസോസിയേറ്റ്‌സ് വഴി തന്നെ 10 കോടി രൂപയുടെ ടേണോവർ നേടി.നിലവിൽ 100 ൽ അധികം കമ്പനികൾ My Haul സ്റ്റോറുമായി ചേർന്ന് പ്രവർത്തിക്കുന്നു.