തൃശൂർ സ്വദേശിനി ആഷ്‌ലി തന്റെ പഠനത്തോടൊപ്പം തന്നെ ക്രാഫ്റ്റ് വർക്കുകൾ ചെയ്തു നൽകിയും ,കേക്ക് ,കുക്കീസ് ,പുഡ്ഡിംഗ് ഒക്കെ നിർമ്മിച്ചും ,pencil portrait,painting,Iillustrations പോലുള്ള ആർട്ട് വർക്കുകൾ ചെയ്തും തന്റെ പഠനത്തിനായുള്ള ചിലവ് സ്വയം കണ്ടെത്തുന്നു.Whiz_Artista എന്ന ഹാൻഡിൽ വഴിയാണ് ആഷ്‌ലി തന്റെ ബിസിനസ്സ് റൺ ചെയ്യുന്നത് .ഫോട്ടോ ഫ്രെയിം , സേവ് ദി ഡേറ്റ് ,സ്ക്രാപ്പ് ബുക്ക്സ് , ഹാംപെർസ് പോലുള്ള ക്രാഫ്റ്റ് വർക്കുകളും ആർട്ട് വർക്കുകളും ഇന്ത്യ കൂടാതെ വിദേശ രാജ്യങ്ങളിലേക്കും ചെയ്തു നൽകുവാൻ സാധിക്കുന്നുണ്ട്.ഇപ്പോൾ കസിനുമായി ചേർന്ന് കൊണ്ട് റെന്റൽ ജൂവലറി ബിസിനസ്സും പുതുതായി സ്റ്റാർട്ട് ചെയ്തു.അതിനുള്ള കാപിറ്റൽ ഇൻവെസ്റ്റ്മെന്റും Whiz_Artista വഴി നിർമ്മിച്ചെടുക്കുവാൻ കഴിഞ്ഞു.22 വയസുള്ള ആഷ്‌ലി CMA യും അതിനൊപ്പം എംബിഎ യും പഠിക്കുന്നതിന്റെ ഇടയിൽ ആണ് ഈ ബിസിനസ്സുകൾ എല്ലാം മാനേജ് ചെയ്യുന്നത്.
ചെറുപ്പം മുതൽ നന്നായി വരക്കുമായിരുന്ന ആഷ്‌ലി പ്ലസ്ടുവിന് പഠിക്കുമ്പോൾ ആണ് face portrait വരച്ചു നൽകുവാനായി തുടങ്ങിയത് .ആദ്യമൊക്കെ സൗജന്യമായി ആണ് ചെയ്തു നൽകിയിരുന്നത്.പിന്നീട് ഓർഡർ കൂടിയപ്പോൾ വരച്ചു നൽകുവാൻ ചാർജ് വാങ്ങുവാൻ തുടങ്ങി.
അപ്പോഴും അതൊരു വരുമാനമാർഗം എന്ന നിലയിൽ സീരിയസായി എടുത്തിരുന്നില്ല. ആരെങ്കിലും face portrait വരച്ചു നൽകുവാൻ ആവശ്യപ്പെടുമ്പോൾ വരച്ചു നൽകി പേമെന്റ് വാങ്ങും.വർക്കിന്റെ ഫോട്ടോ പ്രൈവറ്റ് പേഴ്‌സണൽ അക്കൗണ്ടിൽ ഷെയർ ചെയ്യും. പിന്നീട് കോളേജിൽ എത്തിയപ്പോൾ 2019 ൽ ആണ് Whiz_Artista എന്ന പേരിൽ ഒരു ബ്രാൻഡ് പേജ് സ്റ്റാർട്ട് ചെയ്തത്.അന്ന് ടോവിനോയെ വരയ്ക്കുന്ന ഒരു വീഡിയോ ഷെയർ ചെയ്തത് വൈറൽ ആവുകയും അതിലൂടെ പെട്ടെന്ന് തന്നെ Whiz_Artista ആളുകളിലേക്ക് എത്തുകയും ചെയ്തു.അതിനിടയിൽ ബേക്കിങ് പഠിച്ചു കേക്ക് ,കുക്കീസ് ,പുഡ്ഡിംഗ് ഒക്കെ നിർമ്മിച്ച് നൽകുവാൻ തുടങ്ങി.
പിന്നീട് ക്രാഫ്റ്റ് വർക്കുകൾ കൂടി ചെയ്തു നൽകി കൂടുതൽ ആളുകളിലേക്ക് Whiz_Artista യെ എത്തിച്ചു.ഡിഗ്രിക്ക് ശേഷം ഉള്ള എല്ലാ പഠന ചിലവും സ്വയം കണ്ടെത്തുവാൻ ആഷ്‌ലിക്ക് കഴിഞ്ഞു.നിലവിൽ പഠനത്തിനോപ്പം ബിസിനസ്സ് കൊണ്ടുപോകുവാൻ അല്പം ബുദ്ധിമുട്ട് ഉണ്ടെങ്കിലും സമയം കണ്ടെത്തി വർക്കുകൾ ചെയ്തു നൽകുന്നു.എക്സാം ടൈമിൽ മാത്രമാണ് അതിൽ നിന്നും ഒരു ബ്രേക്ക് എടുക്കുന്നത്.മുന്നോട്ടും ഈ ബിസിനസ്സ് തുടർന്ന് കൊണ്ടുപോകാൻ തന്നെയാണ് ആഷ്‌ലിയുടെ ആഗ്രഹം.