Advertisment
STORY

Sunglasses Made From Discarded Chips Packets | ചിപ്സ് പാക്കറ്റിൽ നിന്നും സൺഗ്ലാസ്

ലോകം നേരിടുന്ന പ്രധാന വെല്ലുവിളി ആണ് വേസ്റ്റ് മാനേജ്‌മെന്റ്.പ്രത്യേകിച്ച് പ്ലാസ്റ്റിക് മാലിന്യം.ഇന്ത്യയിൽ ഉണ്ടാകുന്ന മാലിന്യത്തിന്റെ 50%-80% സംസ്‌കരിക്കപ്പെടാതെ കിടക്കുന്നു.അതിൽ 50 % മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിൽ തള്ളപ്പെടുന്നു.ഈ മാലിന്യങ്ങളിൽ പലതും റീസൈക്കിൾ ചെയ്യാനും മറ്റു ഉത്പന്നങ്ങൾ ആക്കി മാറ്റുവാനും കഴിയും.മാലിന്യങ്ങളിൽ നിന്നും മൂല്യമുള്ള ഉത്പന്നങ്ങൾ നിർമ്മിച്ചെടുക്കുക എന്ന വിഷനോടെ പ്രവർത്തിക്കുന്ന പൂനൈയിൽ നിന്നുള്ള സ്റ്റാർട്ടപ്പ് ആണ് Ashaya .ആശയയുടെ ആദ്യ ഉൽപ്പന്നം പ്ലാസ്റ്റിക്ക് പാക്കറ്റുകളിൽ നിന്നും നിർമ്മിച്ച സൺഗ്ലാസ് ആണ് .Without™ എന്ന ബ്രാൻഡിൽ ആണ് സൺഗ്ലാസ് വിപണിയിൽ എത്തുന്നത്.UV polarised, Unisex സൺഗ്ലാസ്സിന്റെ ഭാരം 25 ഗ്രാമിൽ താഴെ ആണ്. സൺഗ്ലാസുകളുടെ വശത്തുള്ള ക്യുആർ കോഡ് സ്‌കാൻ ചെയ്താൽ അവ നിർമ്മിക്കാൻ എത്ര പാക്കറ്റുകൾ ഉപയോഗിച്ചു, ആരാണ് ആ വേസ്റ്റ് പാക്കറ്റുകൾ ശേഖരിച്ചത് തുടങ്ങിയ കാര്യങ്ങൾ കാണാൻ കഴിയും.

സൺഗ്ലാസ് സെയിൽ ചെയ്തു കിട്ടുന്ന തുകയുടെ 10 % മാലിന്യങ്ങൾ ശേഖരിക്കുന്നവരുടെ കുട്ടികളുടെ പഠനത്തിനായി നീക്കി വെക്കും.എകദേശം 1.5 – 4 ദശലക്ഷം മാലിന്യം ശേഖരിക്കുന്നവർ ദരിദ്ര ജീവിതം ആണ് നയിക്കുന്നത്.ദിവസക്കൂലിയിൽ ജോലി ചെയ്യുന്ന അവർക്ക് പ്രൊട്ടക്റ്റീവ് ഗിയറുകളോ , ഹെൽത്ത് ഇൻഷുറൻസോ ഒന്നും തന്നെ ഇല്ല.ഇത് ഒരു തലമുറകളുടെ തൊഴിൽ കൂടിയാണ് – ഒരിക്കൽ മാലിന്യം ശേഖരിക്കുന്ന ആളാണെങ്കിൽ, അവരുടെ കുട്ടിയും മാലിന്യം ശേഖരിക്കുന്നയാളായി മാറാനുള്ള ഉയർന്ന സാധ്യതയുണ്ട്. ഈ സൈക്കിൾ നമ്മൾ തീർച്ചയായും ബ്രേക്ക് ചെയ്യണം.

അനിഷ് മൽപാനി 2021 ഫെബ്രുവരിയിൽ ആണ് social impact സ്റ്റാർട്ടപ്പ് ആയ ആശയ ആരംഭിക്കുന്നത്. ഇന്ത്യയിൽ ജനിച്ച്, ദുബായിൽ വളർന്ന്, യുഎസിൽ ഉന്നത വിദ്യാഭ്യാസം നേടിയ അദ്ദേഹം, ന്യൂയോർക്കിൽ ഫിനാൻസ് മേഖലയിൽ പത്ത് വർഷകാലം ജോലി ചെയ്ത ശേഷം ആണ് കോർപ്പറേറ്റ് ലോകത്ത് നിന്ന് social impact മേഖലയിലേക്ക് വരുന്നത്.മൾട്ടി-ലേയേർഡ് പ്ലാസ്റ്റിക്കുകൾ റീസൈക്കിൾ ചെയ്യുവാൻ നേരിടുന്ന പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിച്ചു.കഴിഞ്ഞ രണ്ട് വർഷക്കാലം പൂനെയിലെ ഒരു ലാബിൽ പരീക്ഷണങ്ങൾ നടത്തി അതിനു ഒരു വഴി കണ്ടെത്തി. അങ്ങനെ കണ്ടെത്തിയ സാങ്കേതികവിദ്യ (പേറ്റന്റ്-പെൻഡിങ്) ഉപയോഗിച്ച് കീമോ-മെക്കാനിക്കലി പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നും മെറ്റീരിയലുകൾ വേർതിരിച്ചെടുത്ത് സൺ ഗ്ലാസ്സുകളുടെ ഫ്രയിമുകൾ നിർമ്മിച്ചു .അടുത്ത ലക്ഷ്യം എല്ലാത്തരം പ്ലാസ്റ്റിക് മാലിന്യങ്ങളും ഇത്തരത്തിൽ മൂല്ല്യമുള്ള ഉത്പന്നങ്ങൾ ആക്കി മാറ്റുക എന്നതാണ്.

“when you wear these sunglasses, you’re not just wearing sunglasses, you’re wearing change.Wear them without any worries, as we build a world without waste.”

Via : Sunglasses Made From Discarded Chips Packets

Advertisement

Advertisment