Advertisment
Featured

കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചു ദമ്പതികൾ മലമുകളിൽ തുടങ്ങിയ കഫേ | Lansdowne Trip Travel Café

എംബിഎ ബിരുദധാരികളായ അമിത് കുമാർ ശ്രീവാസ്തവയും ഷിപ്ര മോഹൻ സിൻഹയും എല്ലാവരെയും പോലെ 9 to 5 ഗ്രിൻഡിൽ കുടുങ്ങിയ നഗരവാസികളായിരുന്നു.എന്നാൽ കോർപ്പറേറ്റ് ജീവിതത്തിന്റെ സമ്മർദങ്ങളിൽ നിന്ന് രക്ഷപ്പെടാനും പാഷൻ ഫോളോ ചെയ്യാനും ഇരുവരും തീരുമാനിച്ചു.2013ൽ ദേവികാലിൽ ഒരു ചെറിയ കഫേ സ്ഥാപിച്ച് അമിതും ഷിപ്രയും തങ്ങളുടെ സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് നടത്തി..അവിടെ, അവർ ഒരു പഴയ കോവർ കഴുതപ്പുരയെ മനോഹരമായ ഒരു കഫേയാക്കി മാറ്റി.ലാൻസ്‌ഡൗൺ ട്രിപ്പ് ട്രാവൽ കഫേ’ എന്ന് അതിനു അവർ പേരിട്ടു. വെറും ഗ്രീൻ ടീയും സാൻഡ്‌വിച്ചുകളും ആണ് ആദ്യം നൽകിയത്.എന്നാൽ തുടക്കത്തിൽ കഫേ അധികം ആളുകളെ ആകർഷിച്ചില്ല.വിട്ടുകൊടുക്കാൻ അമിതും ഷിപ്രയും തയ്യാറല്ലായിയുരുന്നു.തങ്ങളുടെ ടീമിനെ പരിശീലിപ്പിക്കുന്നതിനും കഫേ മെച്ചപ്പെടുത്തുന്നതിനുമായി അവർ എല്ലാ വാരാന്ത്യങ്ങളിലും ഡൽഹിയിൽ നിന്ന് ദേവിഖലിലേക്ക് യാത്ര ചെയ്തു.കാലക്രമേണ, കഫേ ജനപ്രീതി നേടിത്തുടങ്ങി, 2020-ൽ, ദമ്പതികൾ അത് ലാൻസ്‌ഡൗണിലേക്ക് മാറ്റാൻ തീരുമാനിച്ചു.

അങ്ങനെ 2020-ഓടെ, ലാൻസ്‌ഡൗൺ ട്രിപ്പ് ട്രാവൽ കഫേ അതിന്റെ പൂർണ്ണതയിൽ എത്തി ചേർന്നു.ഇന്ന് രുചികരമായ ഇന്ത്യൻ & കോണ്ടിനെന്റൽ ഭക്ഷണങ്ങൾ നൽകുന്ന ഉത്തരാഖണ്ഡിലെ ലാൻസ്ഡൗണിലെ ഒരു മികച്ച ഫുഡ് സ്പോട്ട് ആണ് ട്രിപ്പ് ട്രാവൽ കഫേ.ഇപ്പോൾ ഇരുവരും ആഗ്രഹിച്ച പോലെ ലൈഫ് സ്റ്റൈലിന് പകരം യഥാർത്ഥ ലൈഫ് ആസ്വദിക്കുന്നു.കഫേയിലൂടെ അമിതും ഷിപ്രയും ലോക്കൽ ആളുകൾക്ക് തൊഴിലവസരങ്ങൾ നൽകുകയും ചെയ്യുന്നു.കഫേ ഇന്ന് വിനോദസഞ്ചാരികളുടെ സങ്കേതമായി മാറി കഴിഞ്ഞു,

Advertisement

Advertisment