Advertisment
Categories: STARTUP NEWSSTORY

അക്വാ കൾച്ചർ കൺസൾട്ടേഷനുമായി രണ്ട് യുവ സംരംഭകർ | STEM SYSTEMS

സുഹൃത്തുക്കളായ അരുണും അശ്വതിയും ഡിഗ്രിക്ക് പഠിക്കുമ്പോൾ തുടങ്ങിയ സ്റ്റാർട്ടപ്പ് ആണ് STEM SYSTEMS .2022 ൽ സെക്കൻഡ് ഇയർ ഡിഗ്രി പഠനകാലത്ത് സൗത്ത് ഇന്ത്യയിലെ ജല കർഷകർക്ക് ആവശ്യമായ കൺസൾട്ടേഷനും സാങ്കേതികവിദ്യകളും നൽകുക എന്ന ലക്ഷ്യത്തിൽ ആണ് STEM SYSTEMS സ്റ്റാർട്ട് ചെയ്തത്.മത്സ്യ കുഞ്ഞുങ്ങൾ, തീറ്റ ,മത്സ്യ കൃഷിക്കായി വേണ്ട ഉപകരണങ്ങൾ എന്നിവ നൽകി തുടങ്ങിയ ബിസിനസ്സ് മത്സ്യ കർഷകർക്കിടയിൽ ജനപ്രീതി നേടി എടുത്തു.ഇരുവരും ചേർന്ന് എക്സ്‌പോർട് ക്വാളിറ്റി – കായൽ ഞണ്ട് കൃഷിയും ചെയ്യുന്നുണ്ട്.ശാസ്ത്രീയമായ രീതികളിലൂടെ ഞണ്ടു വളർത്തലിൽ നിന്നും 20 ദിവസം കൊണ്ട് 3 ഇരട്ടി ലാഭം നേടാൻ ഇരുവർക്കും കഴിയുന്നു.കായൽ ഞണ്ട് (Mud Crab)വളർത്തുന്നതുമായി ബന്ധപ്പെട്ട് പരിശീലന ക്ലാസ്സുകളും TEM SYSTEMS നൽകി വരുന്നു.

ഗോവ,കർണാടക കേരള, തമിഴ്നാട് ,ആന്ധ്ര ,വെസ്റ്റ് ബംഗാൾ എന്നിങ്ങനെ എട്ടോളം സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർക്ക് കൺസൾട്ടേഷനും വേണ്ട സംവിധാനങ്ങളും STEM SYSTEMS നൽകി വരുന്നു.കർഷകർ ഇരുവരുടെയും ഉപദേശത്തിനനുസരിച്ച് ശാസ്ത്രീയമായി കൃഷി ചെയ്തു നേട്ടമുണ്ടാക്കുന്നു. 50000 രൂപ മുതൽ മുടക്കിൽ തുടങ്ങിയ കമ്പനി ഏകദേശം 48 ലക്ഷം രൂപയോളം ഫയൽ ചെയ്യുന്ന രീതിയിലേക്ക് വളർന്നു.അരൂക്കുറ്റി സ്വദേശി അരുണും,പയ്യന്നൂർ സ്വദേശിനി അശ്വതിയും ഇപ്പോൾ ഒരേ ക്ലാസ്സിൽ ഫിഷറീസ് സയൻസിൽ പോസ്റ്റ് ഗ്രാജുവേഷൻ ചെയ്യുന്നു.

Advertisement

Advertisment