Advertisment
Categories: STORY

19 വയസിൽ അൻസിയ തുടങ്ങിയ ഒരു ചെറിയ ബിസിനസ് പരീക്ഷണം, ഇപ്പോൾ ലക്ഷങ്ങൾ വരുമാനം

വിവാഹം കഴിഞ്ഞ് വീട്ടിൽ വെറുതെ ഇരുന്നപ്പോൾ 19 വയസിൽ അൻസിയ തുടങ്ങിയ ഒരു ചെറിയ ബിസിനസ് പരീക്ഷണം.അതിപ്പോൾ നൽകുന്നത് മികച്ച വരുമാനം.തുടക്കം നാടൻ കാച്ചിയ എണ്ണ ,ഇപ്പോൾ 45 ൽ അധികം സൗന്ദര്യവർദ്ധക ഉത്പന്നങ്ങളാണ് അൻസിയ പുറത്തിറക്കുന്നത്.

കാച്ചെണ്ണയും നാടൻ കൺമഷിയും ഒക്കെ വിറ്റ് സ്വന്തമായി ഒരു ബ്രാൻഡ് തന്നെ ബിൽഡ് ചെയ്തു അൻസിയ,” ഉമ്മീസ് നാച്ചുറൽസ് “.ഭര്ത്താവ് റംഷീദും എല്ലാ സപ്പോർട്ടും നൽകുന്നു.ചർമത്തിന് ഹാനികരമായ രാസവസ്തുക്കൾ ഇല്ലാതെ ആണ് ഉത്പന്നം നിർമിക്കുന്നത്.ഫേസ്ക്രീമും ഫേസ് വാഷും ഷാമ്പുവും സോപ്പും ,ലിപ് ബാമും ഒക്കെ ഉമ്മീസ് നാച്ചുറൽസ് എന്ന ബ്രാൻഡ് ഇപ്പോൾ പുറത്തിറക്കുന്നുണ്ട്

Advertisement

Advertisment