Advertisment
STARTUP NEWS

അപ്രതീക്ഷിതമായി ലൈഫിൽ സംഭവിച്ച തകർച്ചയിൽ പതറാതെ 1400 ഓളം ആളുകൾ ജോലി ചെയ്യുന്ന കമ്പനി പടുത്തുയർത്തിയ ചെറുപ്പക്കാരൻ

മലപ്പുറം ജില്ലയിലെ കുഴിമണ്ണ എന്ന ഗ്രാമത്തിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഷബീർ തന്റെ ജീവിതത്തിൽ അനുഭവിച്ച ദുഃഖങ്ങളും ഒറ്റപ്പെടലുകളും ബിസിനസ് ആശയമാക്കി ഇന്ന് 110 കോടി ആസ്തിയുള്ള 1400 ഓളം ആളുകൾക്ക് ജോലി നൽകുന്ന 70 മില്യൺ ഉപഭോക്താക്കൾ ഉള്ള കമ്പനി എന്ന വിജയ വഴിയിൽ എത്തി നിൽക്കുന്നു.

അപ്രതീക്ഷിതമായി ലൈഫിൽ സംഭവിച്ച തകർച്ചയും സ്‌നേഹിച്ചവളുടെ വിയോഗത്തിലും തകർന്നു കുതിരവട്ടം മെന്റൽ ഹോസ്പിറ്റലിൽ ട്രീറ്റ്‌മെന്റ് തേടേണ്ടി വന്നപ്പോൾ , തന്നെ പോലെ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് അവരുടെ പ്രശ്നങ്ങൾ കേൾക്കുവാനും സപ്പോർട്ട് ചെയ്യുവാനും ഒരാൾ ഉണ്ടെങ്കിൽ കിട്ടുന്ന ആശ്വാസം വളരെ വലുതാണ് എന്ന് തിരിച്ചറിഞ്ഞു.അങ്ങനെ ആണ് Hugcare എന്ന കമ്പനിയുടെ തുടക്കം.കൂടെ ഉണ്ടാവുക എന്നുള്ളതാണ് ഒരു മനുഷ്യനു മറ്റൊരു മനുഷ്യനു കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ സമ്മാനം 🫂

Employee Wellness ,Individual Counselling ,Psycotherapy ,Couple And Family Therapy ,Parental Counselling ,Premarital Counselling എന്നിങ്ങനെ വിവിധ സേവനങ്ങൾ Hugcare നൽകി വരുന്നു.ഒറ്റപ്പെടൽ, ആത്മഹത്യ പ്രേരണ, ജോലി സ്ഥലത്തെ പ്രയാസങ്ങൾ,ഡിപ്രെഷൻ, ഉൽകണ്ഠ, സ്ട്രെസ്സ് ,ADHD, OCD പോലുള്ള മാനസിക വിഷമങ്ങൾ അനുഭവിക്കുന്ന ആളുകൾക്ക് Hugcare ന്റെ സൈക്കോളജിസ്റ്റുമാരുടെ സേവനം 24 മണിക്കൂറും ലഭ്യമാണ്.നിലവിൽ ഇതിനോടകം 7 കോടിയോളം ആളുകൾക്ക് സേവനം നൽകുവാൻ ഹഗ്കെയറിനു കഴിഞ്ഞിട്ടുണ്ട്.Hugcare ന്റെ ടൈറ്റിൽ tag തന്നെ വളരെ ആകർഷണം ആണ് “ കെട്ടിരിക്കാൻ ഒരാളുണ്ടാവുക എന്നുള്ളത് ജീവിച്ചിരിക്കാൻ ശ്വാസം കിട്ടുന്നത് പോലെ ആണ്, ഇനി ഞങ്ങളുണ്ട് നിങ്ങളെ കേൾക്കാൻ ”

Advertisement

Advertisment