Advertisment
STORY

Wallpaper Business | 6000 രൂപ നിക്ഷേപത്തിൽ തുടങ്ങിയ വാൾപേപ്പർ ബിസിനസ്സ്

കോഴിക്കോട് സ്വദേശി കാസിം 2016 ൽ പിജിക്ക് പഠിക്കുമ്പോൾ ആണ് 6000 രൂപ നിക്ഷേപത്തിൽ സൈഡ് ആയി Wallpaper Business തുടങ്ങുന്നത്.എഞ്ചിനീയറന്മാരെയും , കോൺട്രാക്‌ടേഴ്‌സിനെയും ഒക്കെ കണ്ട് ചെറിയ രീതിയിൽ വർക്ക് എടുത്തു തുടങ്ങി.പിന്നീട് ലിക്വിഡ് വാൾപേപ്പറിന്റെ കേരള ഡിസ്ട്രിബൂഷൻ എടുത്തു.നിലവിൽ കോഴിക്കോട് സ്റ്റേഡിയത്തിന്റെ സമീപം പ്രവർത്തിക്കുന്ന BM വാൾപേപ്പർ (@the_wall_artist_ ) എന്ന സ്ഥാപനത്തിൽ 3000 ഓളം വാൾപേപ്പറുകൾ ലഭ്യമാണ്.കൂടാതെ ലിക്വിഡ് വാൾപേപ്പർ ഉത്പന്നങ്ങൾ കേരളം മുഴുവൻ ഡിസ്‌ട്രിബ്യുട്ട് ചെയ്യുന്നു.കൂടാതെ കർട്ടൻ വർക്ക് ,ജിപ്സം പ്ലാസ്റ്ററിങ്‌ ,സീലിംഗ് ,ഗ്ലാസ് വർക്ക്,കാർപെന്ററി എന്നിങ്ങനെ ഇന്റീരിയർ വർക്കുകൾ മുഴുവനായും ചെയ്തു നൽകുന്നു.കേരളം കൂടാതെ തമിഴ്‍നാട് ,കർണാടക എന്നിവിടങ്ങളിലും വർക്കുകൾ ഏറ്റെടുത്തു ചെയ്യുന്ന സ്ഥാപനത്തിൽ 30 ൽ അധികം ആളുകൾ ജോലി ചെയ്യുന്നു.

2016 ൽ പിജിക്ക് പഠിക്കുമ്പോൾ ഒരു സൈഡ് ബിസിനസ്സായി 6000 രൂപ ഉപയോഗിച്ചാണ് വാൾപേപ്പർ ബിസിനസ്സ് കാസിം തുടങ്ങിയത്.ചെറുതായി ഓരോ വർക്കുകൾ ചെയ്തു തുടങ്ങി.2017 ൽ ലിക്വിഡ് വാൾപേപ്പറിന്റെ ഡീലർഷിപ്പ് എടുത്തു.പിന്നാലെ പ്ലൈവുഡ് വർക്ക് ,കർട്ടൻ വർക്കും ചെയ്തു നൽകി.അങ്ങനെ പയ്യെ പയ്യെ ഇന്റീരിയർ റിലേറ്റഡ് വർക്കുകൾ ഓരോന്നായി ഏറ്റെടുത്തു ചെയ്തു.ചെയ്തു നൽകുന്ന വർക്കുകൾ വഴി റെഫെറൻസിലൂടെ പുതിയ വർക്കുകൾ ലഭിച്ചു.അങ്ങനെ പോകുമ്പോൾ ആണ് കൊറോണ വരുന്നത്.ആ ഒരു സമയത്ത് നന്നായി സ്ട്രഗിൾ ചെയ്തു. 2021 ൽ വലിയ തുക നിക്ഷേപിച്ചു ലിക്വിഡ് വാൾപേപ്പറിന്റെ ഓൾ കേരള ഡിസ്ട്രിബൂഷൻ തുടങ്ങി.ഇന്ന് ലിക്വിഡ് വാൾപേപ്പർ പ്രൊഡക്ടുകൾ ഓൾ കേരള നൽകുന്ന സ്ഥാപനമാണ് BM വാൾപേപ്പർ.വലിയ ബിസിനസ്സ് സ്ഥാപനങ്ങൾ ,ബിൽഡേഴ്‌സിനെ ഒക്കെ ക്ലയന്റ് ആയി ലഭിക്കുന്നതിലൂടെ ബിസിനസ്സ് നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുവാൻ കഴിയുന്നു.2016 ൽ പിജിക്ക് പഠിക്കുമ്പോൾ 6000 രൂപ നിക്ഷേപത്തിൽ സൈഡ് ആയി തുടങ്ങിയ ബിസിനസ്സ് ആണ് ഇന്ന് ഈ നിലയിലേക്ക് വളർന്നത്.

“കോളേജിൽ പഠിക്കുമ്പോൾ താല്പര്യമുള്ള മേഖലയിൽ ചെറിയ രീതിയിൽ എന്തെങ്കിലും സ്റ്റാർട്ടപ്പ് തുടങ്ങുക.കോളേജിൽ പഠിച്ച കാര്യങ്ങൾ ഉപകാരപ്പെട്ടില്ല എങ്കിലും തുടങ്ങിയ സ്റ്റാർട്ടപ്പ് പിന്നീട് ഗുണം ചെയ്തേക്കാം ,അല്ലെങ്കിൽ അതിലൂടെ നല്ലൊരു എക്സ്പീരിയൻസ് ലഭിക്കുക എങ്കിലും ചെയ്യും “

കാസിം 9633101158

Advertisement

Advertisment