Advertisment
Featured

ആരാണ് മാർവാടികൾ ? | മാർവാടികളുടെ വിജയത്തിനു പിന്നിൽ | Marwaris

പലപ്പോഴും കേട്ടിരിക്കാൻ സാധ്യത ഉള്ള ഒരു വാക്കാണ് മാർവാടികൾ..ആരാണ് മാർവാടികൾ ?

ഇന്ത്യൻ ബിസിനസ്സ് രം​ഗത്തെ ചലിപ്പിക്കുന്ന ഒരു പ്രധാന വിഭാഗം തന്നെ ആണ് മാർവാടികൾ.ഇന്ത്യ ഒട്ടാകെ കൂടാതെ നോപ്പാളിലും മ്യാൻമാറിലുമായി അങ്ങനെ പരന്നു കിടക്കുകയാണ് മാർവാടികളുടെ ബിസിനസ്സ് സാമ്രാജ്യം.രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥയിൽ വലിയൊരു ശതമാനം മാർവാടികളുടെ സംഭാവന ആണ്.രാജ്യത്തെ പ്രധാന 10 മാർവാടി കമ്പനികളുടെ മൂല്യം ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ 6 ശതമാനം വരും എന്നും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

രാജസ്ഥാനിലെ മാർവാർ (ജോധ്പൂർ), ബിക്കാനീർ, ശേഖാവതി തുടങ്ങിയിടങ്ങളിൽ നിന്നുള്ള ബനിയ. ജെയിൻ വ്യാപാരി സമൂഹങ്ങളാണ് മാർവാടികൾ.രജപുത്ര കാലഘട്ടം മുതൽ ആദ്യം കച്ചവടം നടത്തിയതും അവരാണ്.നിക്ഷേപത്തെക്കുറിച്ചും സാമ്പത്തിക വ്യവസായത്തെക്കുറിച്ചും വിശാലമായ ധാരണയുള്ള അറിവുള്ളവരാണ് മാർവാഡികൾ.

രാജ്യത്തെ പ്രധാന ബിസിനസ്സുകൾ നോക്കിയാൽ ഇതിൽ മാർവാടികളെ കാണാം. ആദിത്യ ബിർള ​ഗ്രൂപ്പ്, ബജാജ്, വേദാന്ത, ജെഎസ്ഡ്ബ്ലു, ആർപിജി എൻട്രപ്രൈസ്, ഒപി ജിൻഡാൽ ​തുടങ്ങി വിവിധ ബിസിനസ് ​ഗ്രൂപ്പുകളുടെ നൂറു കണക്കിന് കമ്പനികളാണ് മാർവാടികൾ നിയന്ത്രിക്കുന്നത്.

പെയൂഷ് ബൻസാൽ (ലെൻസ്കാർട്ട്.),സച്ചിൻ ബൻസാലും ബിന്നി ബൻസാലും (ഫ്ലിപ്പ്കാർട്ട്), മുകേഷ് ബൻസാൽ (മിന്ത്ര),രോഹിത് ബൻസാൽ (സ്നാപ്ഡീൽ),ഭവിഷ് അഗർവാൾ (OLA),റിതേഷ് അഗർവാൾ (OYO റൂംസ്),ദീപീന്ദർ ഗോയൽ (സൊമാറ്റോ), എന്നിങ്ങനെ പോകുന്നു മാർവാടി ഫാമിലിയിൽ നിന്നുള്ള ബിസിനസ്സ് ഉടമകൾ.

മാർവാടികളുടെ വിജയത്തിനു പിന്നിൽ ….

– ബിസിനസ്സിൽ വർഷങ്ങളുടെ പരിചയം
– ഒരു സ്ഥലത്ത് മാത്രം ഒതുങ്ങി കൂടാതെ ബിസിനസ്സ് വിപുലീകരിക്കുന്നു
– ചെറു പ്രായത്തിലെ കുട്ടികളെ പണത്തിന്റെ മൂല്യം പഠിപ്പിക്കുന്നു
– ബിസിനസ് പൂർണമായും സ്വയം നിയന്ത്രിക്കുന്നതിന് പകരം , പ്രൊഫഷണലുകളുടെ ജോലി ഏൽപ്പിക്കുന്നു
– യാഥാസ്ഥിതിക ജീവിതരീതി ഫോളോ ചെയ്യുന്നതിനൊപ്പം ,ബിസിനസ്സിൽ റിസ്കും എടുക്കുന്നു
– മാർവാടി സംസ്കാരം ഫാമിലി ബിസിനസ്സുകൾക്ക് ഉയർന്ന മൂല്യം കൽപ്പിക്കുന്നു
– കുട്ടികൾ ചെറുപ്പത്തിൽ തന്നെ ഒരു ബിസിനസ്സ് നടത്തുന്നതിന്റെ എല്ലാ വശങ്ങളും പഠിക്കുന്നു ,18 വയസ്സായാൽ, മാതാപിതാക്കൾ ഇടയ്ക്കിടെ കുട്ടികളെ ജോലിക്ക് കൊണ്ടുപോകുന്നു

Advertisement

Advertisment