Advertisment
Categories: STORY

റെസ്റ്റോറന്റ് തുടങ്ങാൻ പണത്തിനായി ആഴ്ച്ചയിൽ 90 മണിക്കൂർ ജോലി| ഇന്ന് അമേരിക്കയിലെ ഏറ്റവും വലിയ ധനികരിൽ ഒരാൾ

30 വയസ്സുള്ളപ്പോൾ, ടോഡ് ഗ്രേവ്സ്,ലോസ് ഏഞ്ചൽസിലെ ഒരു ഓയിൽ റിഫൈനറിയിൽ തന്റെ റെസ്റ്റോറന്റിനായി പണം കണ്ടെത്താൻ ആഴ്ച്ചയിൽ 90 മണിക്കൂറുകളോളം ജോലി ചെയ്തു.31 ആം വയസ്സിൽ അദ്ദേഹം അലാസ്കയിലേക്ക് പോയി,അവിടെ ദിവസം 20 മണിക്കൂറോളം സാൽമൺ പിടിക്കുന്ന ജോലി ചെയ്തു.

ലൂസിയാന സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ കോളേജിൽ പഠിക്കുമ്പോഴാണ് ഗ്രേവ്‌സിന് ചിക്കൻ ഫിംഗേഴ്‌സ് മാത്രം വിൽക്കുന്ന ഒരു റെസ്റ്റോറന്റ് ശൃംഖല എന്ന ആശയം തോന്നിയത്.എന്നാൽ അന്ന് ഒരു സ്റ്റാർട്ടപ്പ്-പിച്ചിംഗ് അസൈൻമെന്റിൽ അദ്ദേഹം ഈ ആശയം അവതരിപ്പിച്ചിരുന്നുവെങ്കിലും ഏറ്റവും കുറഞ്ഞ ഗ്രേഡാണ് ലഭിച്ചത്.പിന്നീട് അത് യാഥാർഥ്യം ആക്കുവാനുള്ള ഓട്ടത്തിൽ ആയിരുന്നു.

ഇന്ന് ടോഡ് ഗ്രേവ്സ് തുടങ്ങിയ റൈസിംഗ് കെയിൻസ് ചിക്കൻ ഫിംഗേഴ്സിന് 800-ലധികം ഔട്ട്‌ലെറ്റുകൾ.ഫോബ്‌സിന്റെ അമേരിക്കയിലെ ഏറ്റവും വലിയ സമ്പന്നരിൽ 107 ആം സ്ഥാനത്താണ് ടോഡ് ഗ്രേവ്സ്. $9.5 ബില്യൺ ആണ് അദ്ദേഹത്തിന്റെ ആസ്തി.

ഗ്രേവ്സ് 2009 ൽ നിക്കോൾസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളോട് പറഞ്ഞത് “എന്തെങ്കിലും ചെയ്യാൻ കഴിയില്ലെന്ന് ആളുകൾ നിങ്ങളോട് പറഞ്ഞാൽ, അത് ചെയ്യാൻ നിങ്ങൾ വളരെയധികം പരിശ്രമിക്കും”

ഗ്രേവ്സ് ഈ വർഷം ആദ്യം ഒരു പോഡ്‌കാസ്റ്റിൽ പറഞ്ഞത് അനുസരിച്ചു റെസ്റ്റോറന്റ് തുടങ്ങാൻ $40,000 മുതൽ $50,000 വരെ സ്വന്തം സമ്പാദ്യത്തിൽ നിന്നും ചിലവഴിച്ചു, കൂടാതെ സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും ഒരു സ്‌മോൾ ബിസിനസ് അഡ്മിനിസ്‌ട്രേഷൻ വായ്പയിൽ നിന്നും $100,000 കടമെടുത്തു.ഇന്ന്, Raising Cane’s Chicken Fingers ന് അന്താരാഷ്‌ട്രതലത്തിൽ 800-ലധികം ഔട്ട്‌ലെറ്റുകൾ ഉണ്ട് കൂടാതെ 2023-ൽ 3.7 ബില്യൺ ഡോളർ അറ്റ ​​വിൽപ്പനയും നേടി.

“ഞാനും ഭാര്യയും പോയിക്കഴിഞ്ഞാൽ ബിസിനസ്സിൽ എന്റെ കുട്ടികൾക്ക് ഞങ്ങളുടെ മൂല്യങ്ങൾ നിലനിർത്താൻ കഴിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.”അവർക്ക് ഇതൊരു ലോകമെമ്പാടുമുള്ള ബിസിനസ്സാക്കി മാറ്റാനും തുടർന്നും വളരാനും കഴിയും.”

Advertisement

Advertisment