ഇന്ന് സമൂഹം നേരിടുന്ന ഒരു പ്രധാന വെല്ലുവിളി ആണ് തൊഴിലില്ലായ്മ.പലപ്പോഴും അതിന്റെ പ്രധാന കാരണം ജോബ് വേക്കൻസിയെ പറ്റി അറിയാത്തതാണ്.അതിനായി പല പ്ലാറ്റ്ഫോമുകളും ഉണ്ടെങ്കിലും ലോക്കൽ ജോബ് കുറവാണ് എന്നതും കൂടുതലും വൈറ്റ് കോളർ ജോബുകൾ ആണ് എന്നതുമാണ്.ഈ പ്രശ്നങ്ങൾക്ക് ഒരു പരിഹാരവുമായി മുഹമ്മദ് ആദിൽ,അബ്‍ദുൾ സമദ് ,അബ്രാർ സെയ്ത്,മുഹമ്മദ് റമീസ് എന്നീ നാല് സുഹൃത്തുക്കൾ ചേർന്ന് തുടങ്ങിയ കേരളം ആസ്ഥാനമായുള്ള ആദ്യത്തെ ജോബ് റിക്രൂട്ട്മെന്റ് പ്ലാറ്റ്‌ഫോം സീക്ക് അസ് Zeakus.ഇതിൽ വൈറ്റ് കോളർ ജോബുകൾ മാത്രം അല്ല ഡ്രൈവർ ,സെയിൽസ് മാൻ എന്നിങ്ങനെ ഉള്ള ബ്ലൂ കോളർ ജോബുകളും ലിസ്റ്റ് ചെയ്യുന്നു.കേരളം ആസ്ഥാനമായുള്ള പ്ലാറ്റ്ഫോം ആയതിനാൽ കൂടുതൽ ലോക്കൽ ജോബുകൾ ഉൾപ്പെടുത്താൻ കഴിയുന്നു.മൈ ജി ,ലക്ഷ്യ എന്നിങ്ങനെ അഞ്ഞൂറിൽ അധികം കമ്പനികളുമായി ചേർന്ന് സീക്ക് അസ് പ്രവർത്തിക്കുന്നു.വര്‍ക്ക് ഫ്രം ഹോം, പാര്‍ട്ട് ടൈം ജോലികള്‍, ഇന്റേണ്‍ഷിപ്പ് തുടങ്ങിയ ഓപ്ഷനുകളും പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയിരിക്കുന്നു.കൂടാതെ വിവിധ ഇൻസ്റ്റിട്യൂഷനുകളുമായി ചേർന്ന് അവിടെ പഠിക്കുന്ന സ്റ്റുഡന്റ്സിനു വേണ്ട പ്ലേസ്മെന്റ് സർവ്വീസും നൽകി വരുന്നു.
രജിസ്റ്റർ ചെയ്യുമ്പോൾ മുതൽ ജോലി കിട്ടും വരെ കോൾ ഫോളോ അപ്പ് ,ഇന്റർവ്യൂ അസ്സിസ്റ്റൻസ് എന്നിങ്ങനെ ഉള്ള ഫീച്ചറുകളും സീക്ക് അസ് നൽകുന്നു.കേരളത്തിലെ ഏറ്റവും മികച്ച ജോബ് റിക്രൂട്ട്മെന്റ് ആപ്പായി സീക്ക് അസ് നെ മാറ്റാനാണ് നാല് പേരും ലക്ഷ്യമിടുന്നത്. മാത്രമല്ല കേരളത്തിന് വെളിയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ പദ്ധതി ഉണ്ട്.
വിസ്ഡം അക്കാദമിയിലെ കൊമേഴ്‌സ് പഠനത്തിന് ശേഷം നാല് പേരും ഒരു സംരംഭം തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.അങ്ങനെ ആണ് ജോബ് റിക്രൂട്ട്ട്മെന്റ് പ്ലാറ്റ്ഫോം എന്ന ആശയത്തിലേക്ക് എത്തുന്നത്.വിസ്ഡം അക്കാദമിയിലെ അദ്ധ്യാപകരായ ഷറഫുദ്ദീൻ, ഷഫീക് എന്നിവരുടെ പൂർണ്ണ പിന്തുണയോടെ സംരംഭത്തിന് തുടക്കം കുറിച്ചു.2022 സെപ്റ്റംബറിൽ ആപ്പ് ഡെവലപ്പിംഗ് പൂർത്തിയായി. പിന്നീട് ഒരു വർഷ കാലത്തോളം പൂർണ്ണമായും സൗജന്യമായി പ്രവർത്തിപ്പിച്ചു.നിലവിൽ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ ലഭ്യമാണ്. ഇന്റര്‍വ്യൂവിനുള്ള പേഴ്‌സണല്‍ അസിസ്റ്റന്‍സും, സിവി തയ്യാറാക്കാനും, തൊഴില്‍ അപേക്ഷയുമായി ബന്ധപ്പെട്ട ഫോളോ അപ്പ് സേവനങ്ങളും,തുടങ്ങി ജോലി അപേക്ഷ നല്‍കുന്നതു മുതല്‍ ലഭിക്കുന്നതു വരെയുള്ള പൂര്‍ണ്ണമായ ഫോളോ ആപ്പ് സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളിൽ നൽകുന്നു.സ്വന്തം നാട്ടിൽ തന്നെ താമസിച്ചു ഇഷ്ടപെട്ട ജോലി ചെയ്‌തു ജീവിക്കാൻ പറ്റുന്ന നിലയിൽ കേരളം മാറണം എന്ന ലക്ഷ്യം ആണ് കമ്പനിക്ക് ഉള്ളത്.