ഡ്രോൺ സ്റ്റാർട്ടപ്പായ യാലി എയ്റോസ്പേസിൽ നിക്ഷേപം നടത്തി സോഹോ സിഇഒ ശ്രീധർ വെമ്പു
ദിനേശ് ബാലുരാജും ഭാര്യ അനുഗ്രഹയും നെതർലാൻഡിൽ നിന്ന് തിരികെ എത്തി സ്വന്തം നാടായ തഞ്ചാവൂരിൽ 2022 ൽ തുടങ്ങിയ ഡ്രോൺ സ്റ്റാർട്ടപ്പ് ആണ് യാലി എയ്റോസ്പേസ്
സോഹോയുടെ സഹസ്ഥാപകനും സിഇഒയുമായ ശ്രീധർ വെമ്പു, ഡ്രോൺ സ്റ്റാർട്ടപ്പായ യാലി എയ്റോസ്പേസിൽ നിക്ഷേപം നടത്തി. ദിനേശ് ബാലുരാജും ഭാര്യ അനുഗ്രഹയും നെതർലാൻഡിൽ നിന്ന് തിരികെ എത്തി സ്വന്തം നാടായ തഞ്ചാവൂരിൽ 2022 ൽ തുടങ്ങിയ ഡ്രോൺ സ്റ്റാർട്ടപ്പ് ആണ് യാലി എയ്റോസ്പേസ്.സിവിൽ, സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ എളുപ്പമുള്ള സാങ്കേതിക വിദ്യ യാലിയുടെ ഡ്രോണുകൾ നൽകി വരുന്നു. തഞ്ചാവൂർ ആസ്ഥാനമായുള്ള സ്ഥാപനം ആഗോളതലത്തിൽ മെഡിക്കൽ, സർവെയ്ലൻസ്, ലോജിസ്റ്റിക്സ് എന്നിവയ്ക്കായി ഡ്രോൺ സർവീസുകൾ നൽകുന്നതിൽ സ്പെഷ്യലൈസ് ചെയ്തിരിക്കുന്നു.
യാലി എയ്റോസ്പേസിന്റെ വെർട്ടിക്കൽ ടേക്ക് ഓഫും ലാൻഡിംഗും ഉള്ള ഫിക്സസ് വിംഗ് ഡ്രോൺ വിദൂര ആശുപത്രികളിലേക്ക് മരുന്നുകളും അവയവങ്ങളും എത്തിക്കുന്നതിനു സഹായിക്കുന്നു.പരമാവധി മണിക്കൂറിൽ 55 കി.മീ വേഗതയിൽ 150 കിലോമീറ്റർ പരിധി വരെ, 7 കിലോഗ്രാം വരെ പേലോഡ് ഈ ഡ്രോണുകൾക്ക് എത്തിക്കാൻ ആവും.