𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

കുപ്പത്തൊട്ടിയിലെ മാലിന്യങ്ങളിൽ നിന്നും നേടിയത് 56 ലക്ഷം രൂപ

എല്ലാ ദിവസവും രാവിലെ 30 വയസ്സുള്ള ഉർബാനോ തന്റെ സൈക്കിളിലോ കാറിലോ നഗരത്തിലെ തെരുവുകളിലൂടെ വലിച്ചെറിയപ്പെട്ട സാധനങ്ങൾ തേടി ഇറങ്ങും

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ചവറ്റു കൊട്ടകളിൽ തള്ളിയ മാലിന്യങ്ങളിൽ നിന്നും ഉപയോഗ്യമായ വസ്തുക്കൾ കണ്ടെത്തി 30 കാരനായ ലിയോനാർഡോ ഉർബാനോ കഴിഞ്ഞ വർഷം നേടിയത് 100,000 ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം ₹ 56 ലക്ഷം) . ചവറ്റുകുട്ടയിൽ നിന്ന് ഫെൻഡി ബാഗുകൾ, ടിവികൾ, റഫ്രിജറേറ്ററുകൾ, കട്ടിലുകൾ, സ്വർണാഭരണങ്ങൾ, പണത്തിന്റെ വാഡുകൾ എന്നിവ ഒക്കെ ലിയോനാർഡോ ഉർബാനോ കണ്ടെത്തി.കൂടുതൽ സ്‌പെൻഡിങ് പവറുളള കുടുംബങ്ങൾ പഴയ ഗാഡ്‌ജെറ്റുകൾ ഉപേക്ഷിക്കും എന്ന് ലിയോനാർഡോ ഉർബാനോ പറഞ്ഞതായി സിഎൻബിസി റിപ്പോർട്ട് ചെയ്യുന്നു.

എല്ലാ ദിവസവും രാവിലെ 30 വയസ്സുള്ള ഉർബാനോ തന്റെ സൈക്കിളിലോ കാറിലോ നഗരത്തിലെ തെരുവുകളിലൂടെ വലിച്ചെറിയപ്പെട്ട സാധനങ്ങൾ തേടി ഇറങ്ങും.പല ഉത്പന്നങ്ങളും വിൽക്കുന്നതിന് മുമ്പ് കുറച്ച് വൃത്തിയാക്കലോ ചെറിയ അറ്റകുറ്റപ്പണികളോ മാത്രമേ ആവശ്യമുള്ളൂ.ഇങ്ങനെ ലഭിക്കുന്ന ഉത്പന്നങ്ങൾ ഉർബാനോ തന്റെ അപ്പാർട്ട്മെന്റിലേക്ക് കൊണ്ടുവരുന്നു. കുറച്ച് ഇനങ്ങൾ തിരഞ്ഞെടുത്ത് സൂക്ഷിക്കും അല്ലെങ്കിൽ ഗിവ് എവേ നൽകും ബാക്കിയുള്ളവ ഫേസ്ബുക് മാർക്കറ്റ് പ്ലേസ് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ വിൽക്കുന്നു.സ്ഥലപരിമിതി കാരണം ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ സാധനങ്ങൾ വിൽക്കാൻ ശ്രമിക്കുന്നു.വിൽക്കുന്നില്ലെങ്കിൽ പുതിയ ഉത്പന്നങ്ങൾക്ക് ഇടമുണ്ടാക്കാൻ പഴയത് ഒഴിവാക്കും.

50-ലധികം ടെലിവിഷൻ സെറ്റുകൾ, 30 ഫ്രിഡ്ജുകൾ, 20+ വാഷിംഗ് മെഷീനുകൾ, 50 കമ്പ്യൂട്ടറുകൾ/ലാപ്‌ടോപ്പുകൾ, 15 കട്ടിലുകൾ, 50 വാക്വം, 150+ ചട്ടികളും ചെടികളും, 100+ വിളക്കുകളും അലങ്കാര പെയിന്റിങ്ങുകളും, കൂടാതെ $849 പണവും അദ്ദേഹത്തിന്റെ കഴിഞ്ഞ വർഷത്തെ ശ്രദ്ധേയമായ കണ്ടെത്തലുകളിൽ ഉൾപ്പെടുന്നു.

Advertisement