𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

ഐടി ജോബ് ഉപേക്ഷിച്ചു തുടങ്ങിയ പാത്ര കച്ചവടം | Ecocraft India

ഉല്പന്നത്തിന്റെ ഗുണനിലവാരത്തോടുള്ള പ്രതിബദ്ധതയും ബിസിനസ്സിനോടുള്ള പാഷനും ഇക്കോ ക്രാഫ്റ്റ് ഇന്ത്യയെ ഇന്ന് 3 കോടി രൂപ വിറ്റുവരവ് ഉള്ള ഒരു വിജയകരമായ ബിസിനസ്സ് ആക്കി മാറ്റി.

ആരോഗ്യകരമായ പാചകത്തിനായി പരിസ്ഥിതി സൗഹൃദ കുക്കിംഗ് ഉപകരണങ്ങൾ വിപണിയിൽ എത്തിക്കുന്ന ലീഡിങ് ബ്രാൻഡ് ആണ് ഇക്കോ ക്രാഫ്റ്റ് ഇന്ത്യ.എറണാകുളം കോതമംഗലം സ്വദേശി ആഷിക് ആണ് ഇക്കോ ക്രാഫ്റ്റ് ഇന്ത്യ എന്ന ബ്രാൻഡിന് പിന്നിൽ.കളിമൺ പാത്രങ്ങൾ, പരമ്പരാഗത രീതിയിൽ ചെമ്പ് കൊണ്ടുള്ള പാത്രങ്ങൾ ,ചിരട്ട കൊണ്ടുള്ള ഉത്പന്നങ്ങൾ എന്നിങ്ങനെ നിരവധി ഉൽപ്പന്നങ്ങൾ ഇക്കോ ക്രാഫ്റ്റ് ഇന്ത്യ വിപണിയിൽ എത്തിക്കുന്നു.പരിസ്ഥിതി സൗഹൃദ കുക്ക്വെയറിലൂടെ ആരോഗ്യകരമായ പാചക ഓപ്ഷനുകൾ നൽകുക എന്ന ലക്ഷ്യത്തിൽ ആണ് ഇക്കോ ക്രാഫ്റ്റ് ഇന്ത്യ പ്രവർത്തിക്കുന്നത്.സ്വന്തം ഇ കോമേഴ്‌സ് വെബ്‌സൈറ്റ് വഴിയും ,സോഷ്യൽ മീഡിയ വഴിയും ഒക്കെ ആണ് വിപണി കണ്ടെത്തുന്നത്.ഇന്ത്യയിൽ കൂടാതെ വിദേശ രാജ്യങ്ങളിലേക്കും ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു.കഴിഞ്ഞ സാമ്പത്തിക വർഷം 3 കോടി രൂപയുടെ വിറ്റുവരവ് നേടുവാൻ ഇക്കോ ക്രാഫ്റ്റ് ഇന്ത്യക്ക് കഴിഞ്ഞു.

 Ecocraft India
Ecocraft India

2015ൽ ഇൻഫോപാർക്കിൽ ഐടി മേഖലയിൽ ജോലി ചെയ്യുമ്പോൾ ആണ് ഇ-കൊമേഴ്‌സ് മേഖലയിൽ സ്വന്തം ബ്രാൻഡ് എന്ന ആഗ്രഹം ആഷിക്കിന് തോന്നി തുടങ്ങിയത്.അങ്ങനെ ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ ശ്രമിക്കുന്ന ആളുകൾക്ക് ആരോഗ്യകരമായ കുക്ക്വെയർ അവതരിപ്പിക്കുക എന്ന ആശയത്തിൽ എത്തി.പരിസ്ഥിതി സൗഹൃദ കുക്ക്വെയർ ഉത്പന്നങ്ങൾ വാങ്ങുവാൻ ആളുകൾക്ക് പരിമിതമായ ഓപ്ഷനുകൾ ആണ് ഉള്ളത് എന്ന് ആഷിക്ക് മനസ്സിലാക്കി.പ്രധാനമായും ചെറിയ പ്രാദേശിക ഷോപ്പുകളിലും,ഉത്സവ സമയത്ത് വരുന്ന സ്റ്റാളുകളിലും മാത്രമാണ് പരിസ്ഥിതി സൗഹൃദ പരമ്പരാഗത കുക്ക്വെയർ ഉത്പന്നങ്ങൾ വാങ്ങുവാൻ ആളുകൾക്ക് സാധിക്കുന്നത്.അങ്ങനെ പരിസ്ഥിതി സൗഹൃദ കുക്ക്വെയർ ഉത്പന്നങ്ങൾ എല്ലാവർക്കും വാങ്ങുവാൻ സാധിക്കുന്ന രീതിയിൽ 2017-ൽ ആഷിക് ഇക്കോക്രാഫ്റ്റ് ഇന്ത്യ ആരംഭിച്ചു.അതിലൂടെ ചെറുകിട കരകൗശല വിദഗ്ധരെ ഒരുമിപ്പിച്ചു അവർക്ക് അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ ഒരു പ്ലാറ്റ്ഫോം നൽകി.

തുടക്കത്തിൽ സ്വന്തമായി ഇ കോമേഴ്‌സ് വെബ്‌സൈറ്റ് ഉണ്ടാക്കാനുള്ള പണം ഇല്ലാഞ്ഞതിനാൽ ആമസോൺ വഴി ആണ് ഉത്പന്നങ്ങൾ വിറ്റത്. കളിമൺ ഉൽപന്നങ്ങൾ ഡെലിവറി ചെയ്യുമ്പോൾ പൊട്ടി പോവുന്നത് പോലുള്ള പല വെല്ലുവിളികളും നേരിട്ടു.എന്നാൽ ഉല്പന്നത്തിന്റെ ഗുണനിലവാരത്തോടുള്ള പ്രതിബദ്ധതയും ബിസിനസ്സിനോടുള്ള പാഷനും ഇക്കോ ക്രാഫ്റ്റ് ഇന്ത്യയെ ഇന്ന് 3 കോടി രൂപ വിറ്റുവരവ് ഉള്ള ഒരു വിജയകരമായ ബിസിനസ്സ് ആക്കി മാറ്റി.വിവിധ രാജ്യങ്ങളിലേക്ക് ഉൽപന്നങ്ങൾ കയറ്റുമതി ചെയ്തുകൊണ്ട് ഇന്ത്യയ്ക്ക് പുറത്തേക്കും പ്രവർത്തനം വിപുലീകരിച്ചു.500,000-ത്തിലധികം ഉപഭോക്താക്കളുള്ള ഇക്കോക്രാഫ്റ്റ് ഇന്ത്യ ഇന്ത്യയിലെ പരിസ്ഥിതി സൗഹൃദ കുക്ക്വെയർ വിഭാഗത്തിലെ മുൻനിര ബ്രാൻഡുകളിലൊന്നായി ഇതിനോടകം മാറി.

Ecocraft India: Clay Pot for Cooking | Terracotta Pots | Earthen Pots

Advertisement