𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

പതിമൂന്നാം വയസ്സിൽ തുടങ്ങിയ സംരംഭകയാത്ര | ഇന്ന് പത്തൊൻപതാം വയസ്സിൽ SLF SPACE ന്റെ സ്ഥാപകൻ

ഇന്ന് പത്തൊൻപതാം വയസ്സിൽ 100 + പ്രൊഫഷണലുകളെയും കമ്പനികളെയും ഡിജിറ്റലി ഗ്രോ ചെയ്യാൻ ഹെല്പ് ചെയ്യുന്ന SLF SPACE എന്ന കമ്പനിയുടെ ഫൗണ്ടർ ആണ് സുൾഫിക്കർ അലി.

ടെക്‌നോളജിയോടുള്ള പാഷൻ കൊണ്ട് പതിമൂന്നാം വയസ്സിൽ പ്രോഗ്രാമിങ് ,എത്തിക്കൽ ഹാക്കിങ് എന്നീ മേഖലയെ കുറിച്ച് പഠിക്കുകയും അതുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകിയും ആയിരുന്നു കണ്ണൂർ ഇരിട്ടി സ്വദേശി സുൾഫിക്കർ അലി തന്റെ സംരംഭക യാത്ര ആരംഭിച്ചത്.ഇന്ന് പത്തൊൻപതാം വയസ്സിൽ 100 + പ്രൊഫഷണലുകളെയും കമ്പനികളെയും ഡിജിറ്റലി ഗ്രോ ചെയ്യാൻ ഹെല്പ് ചെയ്യുന്ന SLF SPACE എന്ന കമ്പനിയുടെ ഫൗണ്ടർ ആണ് സുൾഫിക്കർ അലി.ലിങ്ക്ഡ് ഇൻ ഗ്രോത്ത് മാനേജ്‌മെന്റ്,വെബ് & ആപ്പ് ഡെവലപ്പ്മെന്റ് എന്നീ സർവീസുകൾ ആണ് SLF SPACE നൽകി വരുന്നത്.പതിനേഴാം വയസ്സിൽ SLF SPACE തുടങ്ങി രണ്ട് വർഷം പിന്നിടുമ്പോൾ ഇതിനോടകം 100 ൽ അധികം പ്രൊഫഷണൽസിനും കമ്പനികൾക്കും ലിങ്ക്ഡ് ഇൻ ഗ്രോത്ത് മാനേജ്‌മെന്റ് സേവനം നൽകുവാൻ സുൾഫിക്കർ അലിക്ക് കഴിഞ്ഞു.കൂടാതെ മില്ല്യണയർ കേരളയുടെ 2024-ലെ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകനുള്ള അവാർഡും സുൾഫിക്കറിനെ തേടി എത്തി.

തന്റെ പാഷൻ ഫോളോ ചെയ്‌യുവാൻ സ്‌കൂൾ പഠനം പോലും ഉപേക്ഷിച്ച ഒരാളാണ് സുൾഫിക്കർ അലി.ആദ്യം ഖുർആൻ പഠിക്കാനുള്ള പാഷൻ കൊണ്ട് അഞ്ചാം ക്ലാസ്സിൽ പഠനം ഉപേക്ഷിച്ചു മതപഠനം തിരഞ്ഞെടുത്തു.നിനക്കൊന്നും തീരെ വിദ്യാഭ്യാസമില്ല. ഇങ്ങനെ പോയാൽ നീ ഒന്നുമാകില്ല എന്നിങ്ങനെ ഉള്ള പല പരിഹാസങ്ങളും അന്ന് ഉണ്ടായിരുന്നു.പതിമൂന്നാം വയസ്സിൽ Programming, Ethical hacking, ടെക്നോളജി എന്നിങ്ങനെ ഇഷ്ടമുള്ള കാര്യങ്ങൾ പഠിക്കാൻ തുടങ്ങി.അന്ന് ഫോണോ ,ലാപ്ടോപ്പോ ,ഒന്നും ഇല്ലായിരുന്നു.ഉമ്മയുടെ ഫോൺ ആയിരുന്നു ഏക ആശ്രയം. അന്നൊക്കെ ഓരോ ഐഡിയ തോന്നി ഓരോ പ്രോജക്റ്റ് സ്റ്റാർട്ട് ചെയ്യും ,അങ്ങനെ തുടങ്ങിയ അഞ്ചോളം പ്രോജക്റ്റുകൾ പരാജയപെട്ടു.എന്നാൽ തളർന്നു പിന്മാറാൻ സുൾഫിക്കർ അലി തയാറായിരുന്നില്ല.രാത്രി-പകൽ എന്നില്ലാതെ Hard work ചെയ്തു.വെബ് ഡിസൈനിങ് , എത്തിക്കൽ ഹാക്കിങ് റിലേറ്റഡ് സേവനങ്ങൾ നൽകി മുന്നോട്ട് പോയി.2023 ൽ ആണ് SLF SPACE തുടങ്ങിയത്.ഇന്ന് 100 + വരുന്ന പ്രൊഫഷണൽസ്ന്റെയും, കമ്പനികളുടെയും ഡിജിറ്റൽ ഗ്രോത്ത്നു വേണ്ടി ലീഡ് ചെയ്യുന്ന ഒരു കമ്പനി ആയി SLF SPACE മാറി.അതുപോലെ പാഷനേറ്റ് ആയിട്ടുള്ള 5 ഓളം പേർക്ക് അവരുടെ കഴിവിന് അനുസരിച്ച് വർക്ക് കൊടുക്കാനും ഹാഫിസിനു കഴിയുന്നു.ലിങ്ക്ഡ് ഇൻ ലൂടെ ബിസിനസ്സ് ബിൽഡ് ചെയ്യുവാൻ , പേഴ്‌സണൽ ബ്രാൻഡ് ബിൽഡ് ചെയ്യുവാൻ ആഗ്രഹിക്കുന്നവരെ സഹായിക്കാൻ സുൾഫിക്കറിന്റെ SLF SPACE റെഡി ആണ്.

“സത്യം പറഞ്ഞാൽ തുടക്കത്തിൽ എല്ലാവരും സപ്പോർട്ട് ചെയ്തിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ ഇവിടെ വരെ എത്തുമായിരുന്നില്ല. ഇന്ന് എനിക്ക് ധൈര്യത്തോടെ പറയാം ഞാൻ ഏറ്റെടുക്കുന്ന ഓരോ കാര്യവും പക്വതയോടെയും കാര്യക്ഷമതയോടെയും പൂർത്തിയാക്കും” :സുൾഫിക്കർ അലി

Web: https://slfspace.com/

Instagram: https://www.instagram.com/theslfspace/

Mail : [email protected]

Advertisement