ഫ്രീലാൻസ് ടൂർ ഗൈഡിൽ നിന്നും ഇന്റർനാഷണൽ ട്രാവൽ കമ്പനിയിലേക്ക് വളർന്ന VagaBond Tour Planners
2018 ൽ യാതൊരു ഇൻവെസ്റ്റ്മെന്റും ഇല്ലാതെ തുടങ്ങി ആദ്യ വർഷം ഒരു ബുക്കിംഗ് പോലും ഇല്ലാതെ സ്ട്രഗ്ഗിൽ ചെയ്ത ഇടത്ത് നിന്നും ഇന്ന് എത്തി നിൽക്കുന്നത് 1 മില്യൺ കസ്റ്റമേഴ്‌സിൽ
ഫ്രീലാൻസ് ടൂർ ഗൈഡ് ആയി തുടങ്ങി പിന്നീട് അതിനെ വാഗബോണ്ട് ഹോളിഡേയ്‌സ് എന്ന ട്രാവൽ കമ്പനി ആക്കി വളർത്തിയ സ്റ്റോറി ആണ് തൃശ്ശൂർ ചേലക്കര സ്വദേശി താഹിറിന്റേത്.സ്റ്റുഡന്റ് ട്രാവൽ പാക്കേജിൽ തുടങ്ങി, ഫാമിലി ടൂർ ,കോർപ്പറേറ്റ് ഓഫിസ് ടൂർ ,ഹണി മൂൺ പാക്കേജസ്, വിസ പ്രോസസ്സിംഗ് ,എയർ ടിക്കറ്റ് ബുക്കിംഗ് എന്നിങ്ങനെ ട്രാവൽ റിലേറ്റഡ് സർവ്വീസസ് ആണ് VagaBond Tour Planners നൽകി വരുന്നത്.
2018 ൽ യാതൊരു ഇൻവെസ്റ്റ്മെന്റും ഇല്ലാതെ തുടങ്ങി ആദ്യ വർഷം ഒരു ബുക്കിംഗ് പോലും ഇല്ലാതെ സ്ട്രഗ്ഗിൽ ചെയ്ത ഇടത്ത് നിന്നും ഇന്ന് എത്തി നിൽക്കുന്നത് 1 മില്യൺ കസ്റ്റമേഴ്‌സിൽ ആണ്.കഴിഞ്ഞ 5 വർഷത്തിൽ 5000 ൽ അധികം ഡൊമസ്റ്റിക് ആൻഡ് ഇന്റർനാഷണൽ ട്രിപ്പുകൾ വാഗ ബോണ്ട് ഹോളിഡേയ്‌സ് ഓർഗനൈസ് ചെയ്തു.സൗത്ത് ഇന്ത്യയിൽ മികച്ച കോളേജ് ടൂർ ഓർഗനൈസർ ആയി മാറുവാനും ഇതിനോടകം വാഗബോണ്ട് ഹോളിഡേയ്‌സിനു കഴിഞ്ഞു.അമേസിംഗ് തായ്‌ലൻഡ് എന്ന പ്രോഗ്രാമിനായി തായ്‌ലൻഡ് ഗവർമെന്റ് സെലക്ട് ചെയ്ത കേരളത്തിൽ നിന്നുള്ള 40 ട്രാവൽ ഏജന്റ്സിൽ ഒന്ന് വാഗബോണ്ട് ഹോളിഡേയ്‌സ് ആയിരുന്നു.മൈ കേരള ടൂറിസം അസോസിയേഷനിലെ യങസ്റ്റ് സിഇഒ കൂടി ആണ് താഹിർ പി ബഷീർ.
വാഗബോണ്ട് ഹോളിഡേയ്‌സിന്റെ യാത്ര ഇങ്ങനെ …
ഉയർന്ന മാർക്കോടെ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ താഹിർ ഉപരിപഠനത്തിനായി തിരഞ്ഞെടുത്തത് പെട്രോ കെമിക്കൽ എൻജിനിയറിങ് ആയിരുന്നു.അപ്പോഴൊന്നും തന്റെ ഫ്യുച്ചർ ബിസിനസ്സ് & ട്രാവൽ മേഖലയിൽ ആയിരിക്കും എന്ന് കരുതിയതല്ല.പഠനത്തിനൊപ്പം കാറ്ററിങ്, അഡ്മിഷൻ കൺസൾട്ടിങ് പോലുള്ള പാർട്ട് ടൈം ജോബിന് പോയി സ്വന്തമായി ചെറിയ പോക്കറ്റ് മണി ഒക്കെ ഉണ്ടാക്കുമായിരുന്നു.കോളേജിൽ മൂന്നാം വർഷം പഠിക്കുമ്പോൾ സുഹൃത്തുമായി ആണ് 2018 ൽ സൈഡ് ബിസിനസ്സ് ആയി ട്രാവൽ പാക്കേജ് സ്റ്റാർട്ട് ചെയ്തത്.ആദ്യ വർഷം ഒരു ബുക്കിങ് പോലും ഉണ്ടായില്ല.വർക്ക് ആവാതെ വന്നപ്പോൾ സുഹൃത്ത് പ്ലാൻ ഡ്രോപ്പ് ചെയ്തു.എന്നാൽ താഹിർ വിട്ടു കൊടുക്കാൻ തയ്യാറായിരുന്നില്ല.
ഡിജിറ്റൽ മാർക്കറ്റിങ് ഒക്കെ പഠിച്ചു ഫ്രീലാൻസ് ആയി ട്രൈ ചെയ്തു കൊണ്ടിരുന്നു.അങ്ങനെ ഒരു ബുക്കിങ് വന്നു.തുടക്കത്തിൽ ടൂർ ഗൈഡ് ആയി പോയിരുന്നത് താഹിർ തന്നെ ആണ്.അങ്ങനെ യാത്രകൾ ചെയ്തു അത് വെച്ച് മികച്ച പാക്കേജുകൾ ഉണ്ടാക്കി ,പയ്യെ പയ്യെ അതിനെ വാഗബോണ്ട് ഹോളിഡേയ്‌സ് എന്ന ട്രാവൽ കമ്പനി ആക്കി. വളർത്തി.4 ലക്ഷത്തിന്റെ വിദ്യാഭ്യാസ ലോൺ വരെ ഉണ്ടായിരുന്ന ഘട്ടത്തിൽ എൻജിനിയറിങ് പഠിച്ചിട്ട് ബിസിനസ്സ് മേഖലയിലേക്ക് പോയപ്പോൾ നല്ല എതിർപ്പുകൾ ഉണ്ടായിരുന്നു.എന്നാൽ താഹിർ തന്റെ പ്ലാനുമായി മുന്നോട്ട് പോവുകയും അത് ശരിയായിരുന്നു എന്ന് പ്രൂവ് ചെയ്യുകയും ചെയ്‌തു.
Advertisement