അന്ന് 100-ലധികം നിരസിക്കലുകൾ ,ഇന്ന് ലോകത്തിലെ ഏറ്റവും മൂല്യമുള്ള വനിതാ സ്റ്റാർട്ടപ്പ് CANVA
49 ബില്യൺ ഡോളറാണ് ക്യാൻവയുടെ മൂല്യം. കാൻവ വാർഷിക വരുമാനം 2 ബില്യൺ ഡോളർ നേടിയതായി റിപ്പോർട്ടുണ്ട്.
വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകളിൽ നിന്ന് 100-ലധികം നിരസിക്കലുകൾ അവൾ നേരിട്ടു – പക്ഷേ അവൾ നിർത്തിയില്ല.
ഇന്ന്, കാൻവ 170 ദശലക്ഷത്തിലധികം ഉപയോക്താക്കൾ ഉള്ള ലോകത്തിലെ ഏറ്റവും മൂല്യമുള്ള വനിതാ സ്റ്റാർട്ടപ്പ്..
2006 ൽ തന്റെ പത്തൊമ്പതാം വയസ്സിലാണ് മെലാനി പെർക്കിൻസ് ന്റെ മനസ്സിൽ കാൻവ എന്ന ആശയം വരുന്നത്. വെസ്റ്റേൺ ഓസ്ട്രേലിയയിലെ സർവ്വകലാശാലയിൽ കോമേഴ്സ് ആന്റ് കമ്മ്യൂണിക്കേഷനു പഠിക്കുമ്പോൾ ചെറിയ ഗ്രാഫിക്സ് കാർഡ് ചെയ്യാനും ഹൈ ക്വാളിറ്റി ഫയലുകൾ എക്സ്പോർട്ട് ചെയ്യാനുമെല്ലാം എളുപ്പമാർഗങ്ങളില്ലാതെ വലഞ്ഞ മെലാനി എന്തുകൊണ്ട് ആർക്കും ഉപയോഗിക്കാവുന്ന ഒരു സംവിധാനം ഉണ്ടാക്കികൂട എന്ന് ചിന്തിച്ചു.തന്റെ കാമുകൻ ക്ലിഫിനെയും ഉൾപ്പെടുത്തി ഫ്യൂഷൻ ബുക്ക്സ് എന്ന വെബ്സൈറ്റ് മെലാനി ആരംഭിച്ചു. മെലാനിയുടെ വീട് തന്നെ ആയിരുന്നു ഓഫീസ് .
പയ്യെ പയ്യെ ഫ്യൂഷൻ ബൂക്ക്സ് ഓസ്ട്രേലിയയിലെ ഏറ്റവും വലിയ ഇയർബുക്ക് പബ്ലിഷറായി മാറി. ബിസിനസ്സ് വളർത്തുന്നതിന്റെ അടുത്ത ഘട്ടം എന്ന നിലയിൽ ആണ് മെലാനി കാൻവയിലേക്ക് എത്തി ചേർന്നത്. ബിസിനസ്സിലേക്ക് പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാൻ പഠനം നിർത്തേണ്ടി വന്നു.നിക്ഷേപകരെ തേടി സഞ്ചരിച്ചപ്പോൾ 100-ലധികം റീജക്ഷൻസ് അവൾക്ക് നേരിടേണ്ടി വന്നു. സിലിക്കൺ വാലിയിലെ പ്രശസ്ത ടെക്ക്നോളജി ഇൻവെസ്റ്റർ ബിൽ തായിയെ കാണാൻ പോവുകയും മെലാനിയുടെ ബിസിനസ്സ് ഐഡിയ ഇഷ്ടമായ ബിൽ തായി കാൻവയിലേക്ക് സ്വയം ഇൻവെസ്റ്റ് ചെയ്യാൻ തയ്യാറാവുകയും ചെയ്തു .അങ്ങനെ മെലാനിയുടെ നേതൃത്വത്തിൽ ക്ലിഫ്, കാമെറൂൺ എന്നിവർ ചേർന്ന് കാൻവക്ക് രൂപം കൊടുത്തു.2018 ൽ കാൻവ ഓസ്ട്രേലിയയിലെ ആദ്യ യൂണികോൺ സ്റ്റാർട്ടപ്പ് ആയി മാറി.49 ബില്യൺ ഡോളറാണ് ക്യാൻവയുടെ മൂല്യം. കാൻവ വാർഷിക വരുമാനം 2 ബില്യൺ ഡോളർ നേടിയതായി റിപ്പോർട്ടുണ്ട്.
Advertisement