കട വാടക പോലും കൊടുക്കാൻ ഇല്ലാതിരുന്ന അവസ്ഥയിൽ നിന്നും പടുത്തുയർത്തിയ പ്ലസ് സൈസ് & കസ്റ്റമൈസ്ഡ് ലേഡീസ് ഔട്‍ഫിറ്റ് ബ്രാൻഡ്
ആദ്യ സംരംഭം പരാജയപ്പെട്ടു കട വാടക പോലും കൊടുക്കാൻ പറ്റാതിരുന്ന അവസ്ഥയിൽ നിന്നും ഇന്ന് കോഴിക്കോട് പ്രൈം ലൊക്കേഷനിൽ ഷോപ്പും പാൻ ഇന്ത്യ കസ്റ്റമേഴ്‌സുമായി വളർന്ന പ്ലസ് സൈസ് & കസ്റ്റമൈസ്ഡ് ലേഡീസ് ഔട്‍ഫിറ്റ് ബ്രാൻഡ് ആണ് @kaainatofficial.പരാജയത്തിലും പിന്മാറാതെ വീണ്ടും ട്രൈ ചെയ്തു മുന്നോട്ടു തന്നെ പോയ കൊച്ചി സ്വദേശിനി 27 വയസ്സുകാരി ഫാത്തിമത്ത് സഹ്‌ലയുടെ നിശ്ചയദാർഢ്യം ആണ് വിജയത്തിന് പിന്നിൽ.
പ്ലസ് സൈസ് & കസ്റ്റമൈസ്ഡ് ലേഡീസ് ഔട്‍ഫിറ്റുകൾ ആണ് @kaainatofficial ചെയ്തു നൽകുന്നത്.@kaainatfabrics ൽ നിന്നും ഫാബ്രിക് സെലക്റ്റ് ചെയ്തു വേണ്ട സൈസ് & കസ്റ്റമൈസ്ഡ് ഓപ്‌ഷൻസ് കൂടെ നൽകി കഴിഞ്ഞാൽ ബാക്കി കാര്യം @kaainatofficial നോക്കിക്കോളും.സാധാരണയായി പ്ലസ് സൈസ് ഡ്രസ്സിനു വലിയ വില ആകും ഉണ്ടാവുക.അതിൽ നിന്നും മാറി താങ്ങാനാവുന്ന വിലയില്‍ പ്ലസ് സൈസിനായി മികച്ച മോഡലുകള്‍ ലഭ്യമാക്കുക എന്നതാണ് 𝗞𝗔𝗔𝗜𝗡𝗔𝗧 ന്റെ ലക്ഷ്യം.സ്വന്തം ബോഡി സൈസ് നെ കുറച്ചു ആകുലപ്പെടാതെ പെർഫെക്റ്റ് ഫിറ്റ് & കംഫർട്ടിൽ ഡ്രസ്സ് ധരിക്കാൻ 𝗞𝗔𝗔𝗜𝗡𝗔𝗧 കോൺഫിഡൻസ് നൽകുന്നു.മെൻസ് ബ്രാൻഡ് ആയ സ്‌നിച്ച് പോലെ ഒരു ലേഡീസ് ബ്രാൻഡ് ബിൽഡ് ചെയ്യുക ആണ് ഫാത്തിമത്ത് സഹ്‌ലയുടെ ലക്ഷ്യം.കോഴിക്കോട് ചെറൂട്ടി റോഡിൽ ആണ് 𝗞𝗔𝗔𝗜𝗡𝗔𝗧 ന്റെ ഓഫ്‌ലൈൻ സ്റ്റോർ സ്ഥിതി ചെയ്യുന്നത്.സോഷ്യൽ മീഡിയ പോസ്റ്റുകൾ വഴി പാൻ ഇന്ത്യ കസ്റ്റമേഴ്‌സിനെ നേടുവാനും ഫാത്തിമത്ത് സഹ്‌ലക്ക് സാധിക്കുന്നു.
ഫാത്തിമത്ത് സഹ്‌ല ആദ്യം തുടങ്ങിയത് ഒരു മൾട്ടി ബ്രാൻഡഡ് സ്റ്റോർ ആയിരുന്നു.എന്നാൽ ഷോപ്പ് റെന്റും ,ഇലക്ട്രിസിറ്റി ബില്ലും പോലും കൊടുക്കുവാൻ സാധിക്കാത്ത രീതിയിൽ വലിയ ഒരു പരാജയം ആയി അത് മാറി.എന്നാൽ വിട്ട് കൊടുക്കാൻ ഫാത്തിമത്ത് സഹ്‌ല തയ്യാറായിരുന്നില്ല.പ്ലസ് സൈസ് ഡ്രസ്സുകളുടെ പൊട്ടൻഷ്യൽ മനസ്സിലാക്കിയ ഫാത്തിമത്ത് സഹ്‌ല തന്റെ എനർജിയും സമ്പാദ്യവും വീണ്ടും ഇൻവെസ്റ്റ് ചെയ്തു.മുംബൈയിൽ പോയി കുറച്ചു ഡ്രസ്സ് എടുത്തു ഓൺലൈൻ വഴി സെൽ ചെയ്തു കോൺഫിഡന്റ് ആയപ്പോൾ സ്വന്തം പ്രൊഡക്ഷൻ യൂണിറ്റ് സ്റ്റാർട്ട് ചെയ്തു.പിന്നീട് ഇങ്ങോട്ട് ഫാത്തിമത്ത് സഹ്‌ലക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.റെഡിമെയ്ഡ് വസ്ത്രങ്ങൾ പൂർണ്ണമായും നിർത്തി, കയറ്റുമതി നിലവാരമുള്ള ഫാബ്രിക്സ് ഉപയോഗിച്ച് ഏറ്റവും താങ്ങാവുന്ന വിലയിൽ കാഷ്വൽ വസ്ത്രങ്ങൾക്കായി പ്ലസ് സൈസ്, കസ്റ്റമൈസേഷൻ സർവ്വീസ് എന്നിവ സ്വന്തം ബ്രാൻഡിൽ ലഭ്യമാക്കി.
തുടങ്ങിയ ബിസിനസ്സ് ഉപേക്ഷിക്കുന്നതിനു മുമ്പ്, നിങ്ങളുടെ ബിസിനസ്സ് വിജയകരമാക്കാൻ സാധ്യമായ എല്ലാ വഴികളും പരീക്ഷിച്ചുവെന്ന് ഉറപ്പാക്കുക എന്നാണ് ഫാത്തിമത്ത് സഹ്‌ലക്ക് സ്വന്തം ബിസിനസ്സ് റൺ ചെയ്യുന്നവരോട് പറയുവാൻ ഉള്ളത്.
Advertisement