വനിത ശിശു വികസന വകുപ്പിലെ ജോലി രാജി വെച്ച് കുട്ടികൾക്കായി തുടക്കമിട്ട Alora Paediatric Wellness Research Centre
എല്ലാവരും കുട്ടികൾ പ്രശ്നങ്ങൾ ഉണ്ടാക്കി തുടങ്ങുമ്പോൾ അവരെ കുറ്റപ്പെടുത്താൻ ആരംഭിക്കും.അതിനു മുന്നേ അവർ കാണിക്കുന്ന ലക്ഷണങ്ങൾ ശ്രദ്ധിക്കാനോ,അതിന്റെ കാരണം ക്ലിയർ ചെയ്യാനോ ആരും തയ്യാറാകുന്നില്ല.
വനിത ശിശു വികസന വകുപ്പിലെ ജോലി രാജി വെച്ച് കുട്ടികൾക്കായി അലോറ പീഡിയാട്രിക് വെൽനസ് ആൻഡ് റിസർച്ച് സെന്ററിനു തുടക്കമിട്ട അഡ്വക്കേറ്റ് ബിജിത എസ് ഖാനെ പരിചയപ്പെടാം..
ലോ & സൈക്കോളജി ബിരുദധാരി ആയ ബിജിത കേരള സർക്കാരിന്റെ വനിതാ ശിശു വികസന വകുപ്പിലെ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിൽ ലീഗൽ ഓഫീസറായി ജോലി ചെയ്യവേ കുട്ടികളുടെ സംരക്ഷണം, ജെന്റർ ജസ്റ്റിസ്,വ്യവസ്ഥാപരമായ പരിഷ്കരണം എന്നിവ പ്രോത്സാഹിപ്പിക്കുന്ന നിയമപരവും മാനസികവുമായ പരിപാടികൾ രൂപകൽപ്പന ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്..പലപ്പോഴും കുട്ടികളിലെ പ്രശ്നങ്ങൾ രക്ഷിതാക്കൾ നേരത്തെ തിരിച്ചറിയാത്തതിനാൽ ഉണ്ടാവുന്നത് ആണ് എന്ന് ബിജിത മനസ്സിലാക്കി.എല്ലാവരും കുട്ടികൾ പ്രശ്നങ്ങൾ ഉണ്ടാക്കി തുടങ്ങുമ്പോൾ അവരെ കുറ്റപ്പെടുത്താൻ ആരംഭിക്കും.അതിനു മുന്നേ അവർ കാണിക്കുന്ന ലക്ഷണങ്ങൾ ശ്രദ്ധിക്കാനോ,അതിന്റെ കാരണം ക്ലിയർ ചെയ്യാനോ ആരും തയ്യാറാകുന്നില്ല.

കുട്ടികളിലെ പെരുമാറ്റ വ്യത്യാസങ്ങൾ നേരത്തെ മനസ്സിലാക്കുകയും അതൊരു പ്രശ്നം ആയി മാറും മുമ്പ് അവരെ സപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന ഒരു ഇടം സൃഷ്ടിക്കാൻ ബിജിത തീരുമാനിച്ചു.അങ്ങനെ ആണ് 10 വർഷം നീണ്ടു നിന്ന വനിത ശിശു വികസന വകുപ്പിലെ ജോലി രാജി വെച്ച് കുട്ടികൾക്കായി അലോറ പീഡിയാട്രിക് വെൽനസ് ആൻഡ് റിസർച്ച് സെന്റർ ആരംഭിച്ചത്.Child development & behavioural support,Paediatric wellness programs,Emotional and psychological guidance,Early intervention, Parental training & counselling. Special Education ,എന്നിങ്ങനെ ഉള്ള സർവീസുകൾ ആണ് അലോറ ഫോർ കിഡ്സ് നൽകി വരുന്നത്..
സുരക്ഷിതമായ ഒരു ജോലി ഉപേക്ഷിച്ച് പൂർണ്ണമായും പുതിയൊരു പാത തിരഞ്ഞെടുക്കുന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു.. മാതാപിതാക്കളും , സഹ പ്രവർത്തകരും ആ തീരുമാനത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു.എന്നാൽ കുട്ടികളെക്കുറിച്ചുള്ള ബിജിതയുടെ കാഴ്ചപ്പാട് സ്ട്രോങ്ങ് ആയിരുന്നു. അതിനെ പിന്തുണക്കുന്ന രണ്ട് പാർട്ടേഴ്‌സിനെയും ലഭിച്ചു.വെറും മൂന്ന് സ്റ്റാഫുകളുമായി ആരംഭിച്ചു ഇപ്പോൾ അത് 20 ൽ എത്തി നിൽക്കുന്നു.. കൊല്ലം പള്ളിമുക്കിലും,നിലമേൽ ജംക്ഷനിലും ആണ് അലോറ ഫോർ കിഡ്സ് സ്ഥിതി ചെയ്യുന്നത്.
വിദേശത്ത് സ്ഥിരതാമസമാക്കിയവരും കുഞ്ഞുങ്ങളുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരത്തിനായി അലോറ തേടി എത്താറുണ്ട്. സെക്ഷനുകൾക്ക് ശേഷം തങ്ങളുടെ കുഞ്ഞുങ്ങളിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും മാതാപിതാക്കളിൽ നൽതിയ ആത്മവിശ്വാസം വളരെ വലുതാണ്. എത്രയൊക്കെ വലിയ സന്തോഷങ്ങൾ ജീവിതത്തിൽ കടന്നുപോയാലും തന്റെ കുഞ്ഞ് ആദ്യമായി എന്റെ കണ്ണിൽ നോക്കിയതോളംസന്തോഷം മറ്റൊന്നില്ല എന്ന് ഒരു അമ്മ നിറകണ്ണുകളോടെ പറഞ്ഞിട്ടുള്ളത് കൂടുതൽ കുട്ടികളെ ജീവിതത്തിലേക്ക് കൊണ്ട് വരാൻ എനിക്ക് ആർജവം നൽകി എന്ന് ബിജിത പറയുന്നു. സമൂഹത്തിൽ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കുട്ടികളെ പരിഗണിക്കാനും ബിജിത മറന്നിട്ടില്ല.
Advertisement