നഴ്‌സിങ്ങ് ജോലി ഉപേക്ഷിച്ചു മണാലിയിൽ സെറ്റിൽ ആയി റിസോർട്ട് & കോട്ടേജസ് നടത്തുന്ന മലയാളികളായ നിഷാദും സംഗീതയും | Chovva Lokam
നഴ്‌സിംഗ് ജോലി ഉപേക്ഷിച്ച് കഴിഞ്ഞ 8 വർഷമായി ഹിമാചലിൽ സ്ഥിര താമസമാക്കി റിസോർട്ട് & കോട്ടേജസ് നടത്തുന്ന മലയാളി ദമ്പതികളെ പരിചയപ്പെടാം….കോട്ടയം സ്വദേശി നിഷാദ് മോനും ,പത്തനംതിട്ട സ്വദേശിനി സംഗീതയും പ്രൊഫഷണലി നേഴ്സ് ആണ്.ഇരുവരും നഴ്‍സിങ് പ്രൊഫഷൻ ഉപേക്ഷിച്ചു ഇപ്പോൾ മണാലിയിൽ ആപ്പിൾ തോട്ടങ്ങൾക്ക് നടുവിൽ Chovva Lokam എന്ന റിസോർട്ട് & കോട്ടേജസ് നടത്തുകയാണ്. മണാലിയിൽ എത്തുന്ന സഞ്ചാരികൾക്ക് പ്രീമിയം & മേമ്മറബിൾ ട്രാവൽ എക്സ്പീരിയൻസ് നൽകുന്നതിൽ ആണ് ചൊവ്വലോകം ക്ലബ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് ശ്രദ്ധചെലുത്തുന്നത്.കഴിഞ്ഞ 8 വർഷം കൊണ്ട് 4,900 ൽ അധികം കസ്റ്റമേഴ്‌സിന് മികച്ച സേവനം നൽകുവാനും1,300+ ടൂറുകൾ ഓർഗനൈസ് ചെയ്യുവാനും ചൊവ്വലോകത്തിന് കഴിഞ്ഞു…ഹിമാചൽ പ്രദേശ് സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും ടൂറിസം വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ചൊവ്വ ലോകം കോട്ടേജുകൾ അതിഥികൾക്ക് മണാലിയുടെ ശാന്തമായ പ്രകൃതിയിൽ മറക്കാനാവാത്ത താമസം ഉറപ്പാക്കുന്നു….
View this post on Instagram
യാത്രകൾ ചെയ്യുവാനുള്ള ഇരുവരുടെയും പാഷൻ ആണ് ഇങ്ങനെ ഒരു സംരംഭത്തിലേക്ക് നയിച്ചത്.പുതിയ സ്ഥലങ്ങൾ എക്‌സ്‌പ്ലോർ ചെയ്യുമ്പോൾ ലഭിക്കുന്ന സ്വാതന്ത്ര്യം, ആത്മവിശ്വാസം, സന്തോഷം എല്ലാം മറ്റുള്ളവരും അനുഭവിക്കണം എന്ന് ഇരുവരും ആഗ്രഹിച്ചു.ആളുകളെ അവരുടെ ഡെയിലി ഉള്ള ലൈഫിൽ നിന്നും മാറ്റി യാത്രകൾ ചെയ്തു പുതിയ ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്താനും, മറക്കാനാവാത്ത ഓർമ്മകൾ നേടുവാനും പ്രചോദിപ്പിക്കുന്ന ഒരു ട്രാവൽ സർവീസ് നൽകുക എന്ന ലക്ഷ്യത്തിൽ ആണ് ചൊവ്വലോകം സ്റ്റാർട്ട് ചെയ്യുന്നത്..തുടക്കത്തിൽ ട്രസ്റ്റഡ് ട്രാവൽ പാർട്ട്നേഴ്‌സിനെ കണ്ടെത്താൻ ബുദ്ധിമുട്ടി എങ്കിലും ആദ്യത്തെ ഗ്രൂപ്പ് ട്രിപ്പ് നല്ലരീതിയിൽ ഓർഗനൈസ് ചെയ്‌തയോടെ മൗത്ത് പബ്ലിസിറ്റി വഴി റിപ്പീറ്റഡ് കസ്റ്റമേഴ്സ് വന്നു.കൂടാതെ സോഷ്യൽ മീഡിയ പ്രസൻസും നല്ല രീതിയിൽ ഹെൽപ്പ് ചെയ്തു..
ഞങ്ങളോടൊപ്പം ആദ്യമായി യാത്ര ചെയ്ത ഒരു വൃദ്ധ ദമ്പതികൾ, “നിങ്ങൾ ഞങ്ങൾക്ക് സ്വപ്നതുല്യമായ യാത്ര അനുഭവംതന്നു. ഞങ്ങളുടെ പ്രായത്തിൽ ഇങ്ങനെ യാത്ര ചെയ്യുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല” എന്ന് പറഞ്ഞത് ആണ് അഭിമാനകരമായ നിമിഷം. ചൊവ്വ ലോകം വെറും ടൂറുകൾ ഓർഗനൈസ് ചെയ്യുക മാത്രമല്ല – ആളുകൾ എന്നെന്നും ഓർത്തിരിക്കുന്ന ജീവിതാനുഭവങ്ങൾ സൃഷ്ടിക്കുകയാണെന്ന് അവരുടെ വാക്കുകൾ ഞങ്ങളെ ബോധ്യപ്പെടുത്തി എന്ന് നിഷാദ് മോൻ പറയുന്നു..
വിശ്വാസം വളർത്തിയെടുക്കുക – “ഏത് ബിസിനസ്സിലും വിശ്വാസമാണ് എല്ലാം. നിങ്ങൾ പ്രോമിസ്സ് ചെയ്യുന്നത് നൽകിയാൽ, ഉപഭോക്താക്കൾ തിരികെ വരും എന്ന് നിഷാദ് പറയുന്നു..
Advertisement