കോർപ്പറേറ്റ് ഗിഫ്റ്റിംഗ് രംഗത്ത് തരംഗമായി കെ.എം.സി റഫീഖും ഷജീറും | CoreKraft ആഗോള ശ്രദ്ധയിലേക്ക്
കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ഉടമകൾക്ക് വേറിട്ട സമ്മാനങ്ങളുടെ വിസ്മയലോകം ഒരുക്കി, കോർപ്പറേറ്റ് ഗിഫ്റ്റിംഗ് രംഗത്ത് പുതിയ ചരിത്രം രചിക്കുകയാണ് ഇരുവരും ചേർന്ന് തുടങ്ങിയ കോർക്രാഫ്റ്റ് എന്ന സംരംഭം
കോഴിക്കോട്: കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ഉടമകൾക്ക് വേറിട്ട സമ്മാനങ്ങളുടെ വിസ്മയലോകം ഒരുക്കി, കോർപ്പറേറ്റ് ഗിഫ്റ്റിംഗ് രംഗത്ത് പുതിയ ചരിത്രം രചിക്കുകയാണ് കെ.എം.സി റഫീഖും ഷജീറും. ഇവരുടെ സംയുക്ത സംരംഭമായ CoreKraft എന്ന ബ്രാൻഡ്, ഇന്ന് ആഗോള തലത്തിൽ തന്നെ ശ്രദ്ധയാകർഷിക്കുന്ന വമ്പൻ ബ്രാൻഡായി മാറിയിരിക്കുന്നു.
2018-ൽ കോഴിക്കോട് ഒരു ചെറിയ സംരംഭമായി തുടങ്ങിയ പ്രസ്ഥാനം, ഇരുവരുടെയും ദീർഘവീക്ഷണവും കഠിനാധ്വാനവും കൊണ്ട് ഇന്ന് കേരളത്തിനപ്പുറത്തേക്ക് വളർന്നു പന്തലിച്ചിരിക്കുന്നു. കോഴിക്കോടും ബാംഗ്ലൂരും ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കോർക്രാഫ്റ്റ്, ഗൾഫ് മേഖലയിലെ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ ക്ലയന്റുകൾക്കും പ്രീമിയം ഗിഫ്റ്റുകൾ സപ്ലൈ ചെയ്യുന്നതിൽ മുൻനിരയിലാണ്. ചൈന, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഉൽപ്പന്നങ്ങൾ സോഴ്സ് ചെയ്യുന്നതിനൊപ്പം, ഇന്ത്യൻ ഹെറിറ്റേജ് ഉൽപ്പന്നങ്ങൾ ആഗോള വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്നതിലും കോർക്രാഫ്റ്റ് സജീവമാണ്.
കമ്പനികളുടെ ബ്രാൻഡ് മൂല്യം ഉയർത്തുന്ന, ഗുണനിലവാരത്തിൽ ഒട്ടും വിട്ടുവീഴ്ചയില്ലാത്ത ഉൽപ്പന്നങ്ങളാണ് കോർക്രാഫ്റ്റിന്റെ പ്രത്യേകത. ഉപഭോക്താക്കൾ ആഗ്രഹിക്കുന്ന രീതിയിൽ, അവരുടെ ബ്രാൻഡ് ലോഗോ പതിപ്പിച്ച്, ആകർഷകമായ കസ്റ്റമൈസേഷനോടെയാണ് ഓരോ സമ്മാനവും ഒരുക്കുന്നത്. ഡയറികൾ, ടീ-ഷർട്ടുകൾ, വാട്ടർ ബോട്ടിലുകൾ, കീ ചെയിനുകൾ, പ്രീമിയം പേനകൾ, കലണ്ടറുകൾ, വാലറ്റുകൾ, ബാഗുകൾ തുടങ്ങി ഒരു കോർപ്പറേറ്റ് സ്ഥാപനത്തിന് ആവശ്യമായതെന്തും, അവർ ആവശ്യപ്പെടുന്ന രീതിയിൽ പ്രീമിയം ക്വാളിറ്റിയിൽ കോർക്രാഫ്റ്റ് നൽകുന്നു.
കോർപ്പറേറ്റ് ഗിഫ്റ്റ് ഫെസ്റ്റ് 2025: പുതിയൊരു കാൽവെപ്പ്
ഈ രംഗത്തെ ഏറ്റവും പുതിയ ചുവടുവെപ്പായി, കോർക്രാഫ്റ്റ് കോഴിക്കോട് ഒരുക്കുന്ന “കോർപ്പറേറ്റ് ഗിഫ്റ്റ് ഫെസ്റ്റ് 2025” ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. നവംബർ 16 മുതൽ ജനുവരി 31 വരെ കോഴിക്കോട് തൊണ്ടയാട് ബൈപ്പാസ് കാവ് സ്റ്റോപ്പിലുള്ള ഷോറൂമിൽ വെച്ച് നടക്കുന്ന ഈ ഫെസ്റ്റ്, കേരളത്തിലെ കോർപ്പറേറ്റ് ലോകത്തിന് പുത്തൻ അനുഭവമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എക്സ്ക്ലൂസീവ് ഗിഫ്റ്റ് കളക്ഷനുകൾ നേരിട്ട് കണ്ട്, തൊട്ടറിഞ്ഞ് തിരഞ്ഞെടുക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്.
35-ൽ അധികം കുടുംബങ്ങളുടെ അത്താണിയായി മാറിയ ഈ സ്ഥാപനം, തങ്ങളുടെ സഹപ്രവർത്തകരെ ചേർത്തുപിടിച്ച് വിജയം കൊയ്യുന്നതിന്റെ ഉത്തമ ഉദാഹരണമാണ്. കെ.എം.സി റഫീഖിന്റെയും ഷജീറിന്റെയും നേതൃത്വത്തിൽ, കോർക്രാഫ്റ്റ് കോർപ്പറേറ്റ് ഗിഫ്റ്റിംഗ് എന്ന ആശയത്തിന് പുതിയ മാനങ്ങൾ നൽകുകയാണ്.
കോർപ്പറേറ്റ് ഗിഫ്റ്റുകൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി 8921932320 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Advertisement