𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

ഗോവയിൽ ഒറ്റയ്ക്ക് താമസിക്കാൻ ഒരു മാസം ചിലവ് 82000 രൂപ | Madhushree Joshi

മനോഹരമായ ബീച്ചുകളുള്ള ഗോവയിൽ താമസിച്ചു കൊണ്ട് ജോലി ചെയുക എന്നത് പലരുടെയും ഡ്രീം ആയിരിക്കും.

മനോഹരമായ ബീച്ചുകളുള്ള ഗോവയിൽ താമസിച്ചു കൊണ്ട് ജോലി ചെയുക എന്നത് പലരുടെയും ഡ്രീം ആയിരിക്കും.പ്രത്യേകിച്ച് വർക്ക് ഫ്രം ഹോം കാറ്റഗറിയിൽ ജോലി ചെയ്യുന്നവർക്കും,ഡിജിറ്റൽ നൊമാഡുകൾക്കും,ഫ്രീലാൻസ് ആയി ജോലി ചെയ്യുന്നവർക്കും എല്ലാം.ഒരു മാസം ഗോവയിൽ താമസിക്കാൻ എന്ത് ചിലവ് വരും എന്നറിയാൻ എല്ലാവർക്കും ആഗ്രഹം ഉണ്ടായിരിക്കും..അത് ഓരോരുത്തരുടെയും ലൈഫ് സ്റ്റൈലിനെ ഡിപ്പെൻഡ് ചെയ്തിരിക്കും..ചിലവ് കുറച്ചും …ലക്ഷ്വറി ആയും എല്ലാം ഗോവയിൽ സ്റ്റേ ചെയ്യാം…

സോഫ്റ്റ്‌ വെയർ എഞ്ചിനീയറിങ് ജോബിനൊപ്പം കോൺടെന്റ് ക്രിയേറ്റർ കൂടി ആയ മധുശ്രീ ജോഷി തന്റെ ഗോവയിലെ ഒരു മാസത്തെ എക്സ്പെൻസ്‌ ആണ് ഇപ്പോൾ റീൽ ആയി ഷെയർ ചെയ്‌തിരിക്കുന്നത്‌.ഗോവയിൽ ഒറ്റയ്ക്ക് താമസിക്കാൻ മധു ശ്രീക്ക് ഒരു മാസം ചിലവ് വരുന്നത് 82000 രൂപ ആണ്…

 

View this post on Instagram

 

A post shared by Madhushree Joshi (@madhushreee)

മധുശ്രീയുടെ ഏറ്റവും വലിയ രണ്ട് ചെലവുകൾ വരുന്നത് കാറിന്റെ ഇഎംഐ 25,000 രൂപയും വീടിന്റെ വാടക 26000 രൂപയും ആണ്.വൈദ്യുതി, വൈഫൈ, ഗ്യാസ്, വിവിധ സബ്‌സ്‌ക്രിപ്‌ഷനുകൾ എന്നിവയുൾപ്പെടെ ഏകദേശം ₹5,000 രൂപ ചിലവ് വരുന്നു.ഭക്ഷണത്തിനും പലചരക്ക് സാധനങ്ങൾക്കും 7,000 രൂപ കൂടി വേണ്ടിവരുന്നു .പെട്രോളിന് 3,000 രൂപ ചിലവഴിക്കുന്നു.ജിം മെമ്പർഷിപ്പിനായി 1,000 രൂപയും ചിലവഴിക്കുന്നു. ട്രാവൽ , സെൽഫ്കെയർ തുടങ്ങിയ മറ്റ് കാര്യങ്ങൾക്കായി 15,000 രൂപയും ചെലവഴിക്കുന്നു.അങ്ങനെ മധു ശ്രീ ക്ക് ഗോവയിൽ ഒറ്റയ്ക്ക് താമസിക്കുന്നതിന് മൊത്തത്തിൽ പ്രതിമാസ ചെലവ് 82,000 രൂപ വരുന്നു..

അതിനൊപ്പം തന്റെ റിട്ടയർമെന്റ് ഫണ്ടിനും ഭാവി യാത്രകൾക്കുമായി സേവ് ചെയ്യുകയും നിക്ഷേപം നടത്തുകയും ചെയ്യുന്നു.

കോൺടെന്റ് ക്രിയേറ്റർ ആയതിനാൽ പിആർ വഴി മേക്കപ്പ്, സ്കിൻ കെയർ, ഹെയർ കെയർ, ചിലപ്പോൾ വസ്ത്രങ്ങൾ ഒക്കെ ലഭിക്കുന്നു. ഇടയ്ക്കിടെ റെസ്റ്റോറന്റുകൾ ഹോസ്റ്റും ചെയ്യുന്നു.അതിലൂടെ നല്ലൊരു തുക സേവ് ചെയ്യാൻ സാധിക്കുന്നു.ഞാൻ ശരിക്കും അതിൽ നന്ദിയുള്ളവളാണ് എന്ന് മധുശ്രീ ജോഷി പറയുന്നു.

Advertisement