𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

ഒന്നുമില്ലായ്മയിൽ തന്റെ സ്വപ്നങ്ങളെ കൂട്ടാക്കി സ്വപ്നങ്ങൾ എല്ലാം നേടി എടുത്ത നൗഷിദ് | Z Adventure

കോഴിക്കോട് താമരശ്ശേരി പൂനൂരിൽ നിന്നുള്ള 29 വയസ്സുള്ള നൗഷിദ് പാറക്കലിന് പറയുവാൻ ഉള്ളത് ഒന്നുമില്ലായ്മയിൽ തന്റെ സ്വപ്നങ്ങളെ കൂട്ടാക്കി സ്വപ്നങ്ങൾ എല്ലാം നേടി എടുത്ത സ്റ്റോറി ആണ്…

നൗഷിദിന്റെ ബാല്യം പ്രയാസം നിറഞ്ഞത് ആയിരുന്നു.യാത്രകൾ ചെയ്യുവാൻ ഒരുപാട് അഗ്രമുണ്ടായിട്ടും കുടുംബ പ്രശ്നങ്ങൾ കാരണം എവിടെയും പോകാൻ ഉള്ള അവസരങ്ങൾ ഇല്ലായിരുന്നു.+2 വരെ മാത്രം വിദ്യാഭ്യാസം നേടിയ നൗഷിദിന് അവസരങ്ങൾ കുറവായിരുന്നു..പക്ഷേ കുട്ടിക്കാലം മുതൽ അദ്ദേഹത്തിന് ശക്തമായ ഒരു സ്വപ്നം ഉണ്ടായിരുന്നു: സ്വന്തം ബിസിനസ്സ് …കുറെ യാത്രകൾ ചെയ്യുക എന്നിട്ട് അതിനെ ചുറ്റിപ്പറ്റി ഒരു ജീവിതം കെട്ടിപ്പടുക്കുക.ഒറ്റക്ക് യാത്ര ചെയ്യാറായപ്പോൾ യാത്രകൾ ചെയ്യാൻ ആരംഭിച്ചു..കുറെ യാത്രകൾ ചെയ്തു..

 

View this post on Instagram

 

A post shared by Simi Simi Nasmina (@__simi_simi)

2020-ൽ സ്വപ്നം പോലെ Z adventure എന്ന ട്രാവൽ കമ്പനി ആരംഭിച്ചു.ഇന്ത്യയിലും വിദേശത്തുമായി ട്രാവൽ പാക്കേജുകൾ നൽകി തുടങ്ങി. കശ്മീർ.. മണാലി, ഹിമാചൽ,ലക്ഷ്വദ്വീപ് എന്നിങ്ങനെ വിവിധ സ്ഥലങ്ങളിലേക്ക് താൻ ഒരിക്കൽ സ്വപ്നം കണ്ട യാത്രകൾ അനുഭവിക്കാൻ അദ്ദേഹം ആളുകളെ സഹായിക്കുന്നു.കൂടാതെ തായ്‌ലൻഡ് ,വിയറ്റ്നാം ,,ബാലി..എന്നിങ്ങനെ വിവിധ ഇടങ്ങളിലെക്ക് ഇന്റർനാഷണൽ പാക്കേജുകളും നൽകി വരുന്നു.

5 വർഷം മുൻപ് ചെറുതായി തുടങ്ങിയ ഷൂ സംരംഭമായ Zepario online store ബിസിനസ് പെട്ടെന്ന് 4 ഔട്ട്‌ലെറ്റുകളായി വളർന്നു.എന്നാൽ ,റോഡ് വികസനവും വർദ്ധിച്ചുവരുന്ന വാടക പ്രശ്‌നങ്ങളും കാരണം, എല്ലാ ഔട്ട്‌ലെറ്റുകളും അടച്ചുപൂട്ടേണ്ടിവന്നു. നഷ്ടങ്ങൾ കുന്നുകൂടി.അതിജീവിക്കാൻ ശ്രമിച്ചുകൊണ്ട് നൗഷിദ് ഒരു ചായക്കട ആരംഭിച്ചു – പക്ഷേ അതും പരാജയപ്പെട്ടു, അത് നൗഷിദിനെ കൂടുതൽ കടക്കെണിയിലേക്ക് തള്ളിവിട്ടു. പലർക്കും ഇത് അവസാനമാകുമായിരുന്നു. എന്നാൽ നൗഷിദിന് ഇത് മറ്റൊരു വഴിത്തിരിവായിരുന്നു..

Zepario online store ഇന്ന് ഹോൾസെയിൽ ബിസിനസ്സുകൾ മാത്രമായി ചെയ്യുന്നു.തുടങ്ങിവെച്ച Z adventure എന്ന ട്രാവൽ കമ്പനി മികച്ച രീതിയിൽ വളർന്നു..Z adventure ന്റെ കീഴിൽ ഇന്ന് 250 ൽ അധികം ഏജൻസീസ് വർക്ക് ചെയ്യുന്നു..ചോർന്നൊലിക്കുന്ന ചെറിയ വീട്ടിൽ നിന്നും നൗഷിദ് തന്റെ
സ്വപ്‍നമായ വീടും കാറും എല്ലാം സ്വന്തമാക്കി..കാശ്മീരിൽ സെറ്റിൽ ചെയ്തു ട്രാവൽ ബിസിനസ്സ് ചെയ്യുന്നു..ചെറുപ്പത്തിൽ സ്വപ്നം കണ്ട ജീവിതം നയിക്കുന്നു.Z adventure എന്ന ട്രാവൽ കമ്പനി മാസം 10 മുതൽ 25 ലക്ഷം രൂപയുടെ ടേണോവർ നേടുന്നു.

നൗഷിദിന്റെ സ്റ്റോറി ഒരു കാര്യം തെളിയിക്കുന്നു:

ഒന്നിൽ പരാജയപെട്ടാലും പിന്മാറാതെ ട്രൈ ചെയ്തു കൊണ്ടിരുന്നാൽ ഒരുനാൾ വിജയിക്കും..ഏതെങ്കിലും ട്രൈ സക്സസ് ആകും.
ജീവിതം നിങ്ങളെ എത്ര തവണ തകർത്താലും, നിങ്ങളുടെ സ്വപ്നം ശക്തമാണെങ്കിൽ – നിങ്ങൾക്ക് എല്ലാം പുനർനിർമ്മിക്കാൻ കഴിയും…..

Advertisement