27-കാരനായ Dr. Sooraj S L, തിരുവനന്തപുരം സ്വദേശിയായ സംരംഭകൻ, ഇന്ന് Xylapay, Inc. എന്ന FinTech കമ്പനിയെ മുന്നോട്ട് നയിക്കുകയാണ്.ഏകദേശം മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് Xylapayയുടെ യാത്ര ആരംഭിക്കുന്നത്.വലിയൊരു vision ഉണ്ടായിരുന്നു. പക്ഷേ അത് build ചെയ്യാൻ ആവശ്യമായ funding ലഭിച്ചില്ല.ഒന്നിന് പിന്നാലെ ഒന്നായി 30-ലേറെ funding rejections.
പക്ഷേ, അവിടെ നിന്നാണ് Sooraj മറ്റൊരു ചോദ്യം ചോദിക്കാൻ തുടങ്ങിയത്:“ആരെങ്കിലും fund ചെയ്യുന്നത് വരെ കാത്തിരിക്കാതെ, എത്ര ദൂരം നമുക്ക് സ്വയം build ചെയ്യാൻ കഴിയും?”അങ്ങനെ Xylapay bootstrap ചെയ്യാൻ തീരുമാനിച്ചു.External funding ഇല്ലാതെ, സ്വന്തം resources ഉപയോഗിച്ചായിരുന്നു തുടർന്നുള്ള വളർച്ച.
കേരളത്തിലെ ഇൻവെസ്റ്റേഴ്‌സിൽ നിന്നും പ്രോപ്പർ സപ്പോർട്ട് കിട്ടാഞ്ഞതിനാലും Global financial technology ecosystem-നോട് കൂടുതൽ അടുത്ത് പ്രവർത്തിക്കുക എന്ന ലക്ഷ്യത്തിലും Xylapay പിന്നീട് Delaware, USA-യിൽ രജിസ്റ്റർ ചെയ്തു.
ഇന്ന് Xylapayയുടെ ലക്ഷ്യം ഒരു സാധാരണ FinTech product നിർമ്മിക്കുക എന്നതിൽ മാത്രം ഒതുങ്ങുന്നില്ല.Cross-border payments, Blockchain infrastructure, Real World Assets (RWA), Stablecoins എന്നിവയെ ഒന്നിച്ച് ബന്ധിപ്പിക്കുന്ന ഒരു financial ecosystem ആണ് കമ്പനി നിർമ്മിക്കാൻ ശ്രമിക്കുന്നത്.Cross-border money transfer കൂടുതൽ ലളിതവും ചെലവ് കുറഞ്ഞതുമാക്കുക എന്നതാണ് പ്രധാന ലക്ഷ്യങ്ങളിലൊന്ന്.കമ്പനിയുടെ model പ്രകാരം, international transfer-കൾക്ക് flat $1 transaction fee എന്ന ആശയവും മുന്നോട്ട് വയ്ക്കുന്നു.
Xylapayയുടെ യാത്രയിലെ പ്രധാന turning point ആയത് XRHY, Rhodium-backed Real World Asset token-ന്റെ launch ആണ്.Rhodium പോലുള്ള real-world commodity-യെ blockchain-based tokenization വഴി financial ecosystem-ലേക്ക് കൊണ്ടുവരിക എന്നതാണ് ഇതിന്റെ ആശയം.കമ്പനി പറയുന്നതനുസരിച്ച്, XRHY launch-ന് ശേഷം Xylapayയുടെ Estimated valuation ഏകദേശം $280 million ആയി ഉയർന്നു.ഈ ഘട്ടത്തിലും Xylapay external funding ഇല്ലാതെ bootstrapped ആയി തുടരുന്നു എന്നാണ് കമ്പനി പറയുന്നത്.ഇനി ലക്ഷ്യം commodities tokenization, stablecoins, payments, blockchain infrastructure എന്നിവയെ ഒരൊറ്റ ecosystem-ൽ കൊണ്ടുവരിക എന്നതാണ്.
Advertisement