𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

വെറും ₹5,000 നിക്ഷേപത്തിൽ തുടക്കം; ആറാഴ്ചയ്ക്കുള്ളിൽ 1,000+ ഹെൽത്തി ബൗൾസ്! 🔥 🩺 ഡോ. അസ്മിന പി.കെ. | GuiltFree Bowls

വെറും ₹5,000 നിക്ഷേപത്തിൽ തുടക്കം; ആറാഴ്ചയ്ക്കുള്ളിൽ 1,000+ ഹെൽത്തി ബൗൾസ്! 🔥

🩺 ഡോ. അസ്മിന പി.കെ. | ഗിൽറ്റ് ഫ്രീ ബൗൾസ്

മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ ഡോ. അസ്മിന പി.കെ.യുടെ സംരംഭകയാത്ര പ്രചോദനമാകുന്നത് വലിയൊരു നിക്ഷേപത്തിന്റെ പിൻബലത്തിലല്ല, മറിച്ച് സ്വന്തം കഴിവിലും ആശയത്തിലുമുള്ള വിശ്വാസം കൊണ്ടാണ്.

യുനാനി മെഡിസിനിൽ BUMS ബിരുദം നേടിയ അസ്മിന, നട്ടെല്ലിനേറ്റ പരിക്കിനെത്തുടർന്ന് വിശ്രമത്തിലായിരുന്ന സമയത്താണ് തന്റെ ഇഷ്ടമേഖലയായ ആരോഗ്യകരമായ ഭക്ഷണത്തെ ഒരു ബിസിനസാക്കി മാറ്റാൻ തീരുമാനിച്ചത്.

യൂട്യൂബ് ചാനലായ ‘Guiltfree Eating’ വഴി ലഭിച്ച പിന്തുണയും അന്വേഷണങ്ങളുമാണ് ഈ സംരംഭത്തിന് പ്രചോദനമായത്. അങ്ങനെ വെറും ₹5,000 പ്രാരംഭ നിക്ഷേപത്തിൽ ആരംഭിച്ച ‘Guilt Free Bowls’ ഇന്ന് ആരോഗ്യകരമായ ഭക്ഷണവിഭവങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന ക്ലൗഡ് കിച്ചനായി വളർന്നു.

ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് ബൗൾസ്, പ്രോട്ടീൻ സമ്പന്നമായ ഭക്ഷണം, സലാഡുകൾ, ഓവർനൈറ്റ് ഓട്സ് തുടങ്ങി പോഷകസമൃദ്ധമായ നിരവധി വിഭവങ്ങളാണ് ഇവിടെ ഒരുക്കുന്നത്.സംരംഭകയാത്രയിലെ ഏറ്റവും അഭിമാനകരമായ നേട്ടം— ബിസിനസ് ആരംഭിച്ച് വെറും ആറാഴ്ചയ്ക്കുള്ളിൽ 1,000-ത്തിലധികം ഹെൽത്തി ഫുഡ് ബൗൾസ് വിതരണം ചെയ്യാൻ അസ്മിനയ്ക്ക് കഴിഞ്ഞു.

GuiltFree Bowls

GuiltFree Bowls

ഇവിടെ അവസാനിക്കുന്നില്ല ഈ യാത്ര. സ്വന്തം അനുഭവങ്ങളും അറിവും മറ്റുള്ളവരിലേക്കും എത്തിക്കാനായി ക്ലൗഡ് കിച്ചൻ സംരംഭകത്വ കോഴ്സും അസ്മിന ആരംഭിച്ചിട്ടുണ്ട്. കുറഞ്ഞ നിക്ഷേപത്തിൽ സ്വന്തമായി ഒരു ഫുഡ് ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഈ കോഴ്സ് വഴികാട്ടിയാകുന്നു.

ചെറിയ നിക്ഷേപം, വലിയ സ്വപ്നം, ഉറച്ച തീരുമാനങ്ങൾ — ഡോ. അസ്മിനയുടെ സംരംഭകയാത്ര നൽകുന്ന സന്ദേശം അതാണ്. ❤️

Advertisement