𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

കോവിഡ് കാലത്ത് കേക്ക് ബിസിനസ്സിൽ തുടങ്ങി ഇന്ന് 3 ബിസിനസ്സുകൾ

മലപ്പുറം പുലാമന്തോൾ സ്വദേശി ഇസഹാക്കും ഭാര്യ അസ്മയും ചേർന്ന് സോഷ്യൽ മീഡിയയുടെ സാധ്യത പ്രയോജനപ്പെടുത്തികൊണ്ട് 3 ബിസിനസ്സുകൾ ഒരുമിച്ചു കൈകാര്യം ചെയ്യുന്നു.കേക്ക് നിർമ്മാണത്തിൽ ആയിരുന്നു തുടക്കം.@cake_by_Creative_Couples എന്ന ലേബലിൽ കേക്കുകളും കസ്റ്റമൈസ്ഡ് കേക്കുകളും നിർമ്മിച്ച് നൽകുന്നു.പിന്നീട് @craft_by_Creative_Couples എന്ന ലേബലിൽ ഗിഫ്റ്റ് ഹാമ്പറുകൾ , ആൽബംസ് ഒക്കെ നിർമ്മിച്ച് നൽകുവാൻ തുടങ്ങി.അത് കൂടാതെ നിലവിൽ @creative_.Couples എന്ന ലേബലിൽ ബെർത്ഡേയ്,ആനിവേഴ്‌സറി ,വെഡിങ്‌ ഇവന്റുകൾ ഏറ്റെടുത്തു ഡെക്കറേഷൻ വർക്കുകൾ ഉൾപ്പടെ ചെയ്തു നൽകുന്നു.ഇസഹാക്കും ,അസ്മയും ഒരുമിച്ചാണ് എല്ലാ ബിസിനസ്സും മാനേജ് ചെയ്യുന്നത് .

എല്ലാത്തിന്റെയും തുടക്കം 2020 കോവിഡ് കാലഘട്ടം ആയിരുന്നു.കോവിഡ് ലോക്ക് ഡൌൺ ഒക്കെ മൂലം ഓട്ടോ മൊബൈൽ എൻജിനിയർ ആയ ഇസഹാക്കിന്റെ ജോലിയിൽ ബുദ്ധിമുട്ട് വന്നു.അങ്ങനെ ഒരു വരുമാനത്തിനായി ആണ് കേക്ക് നിർമ്മാണം തുടങ്ങിയത് .അത് സക്സസ് ആയി മുന്നോട്ട് പോകാൻ തുടങ്ങിയപ്പോൾ അതിനൊപ്പം @craft_by_Creative_Couples എന്ന ലേബലിൽ ഗിഫ്റ്റ് ഹാമ്പറുകൾ , ആൽബംസ് ഒക്കെ നിർമ്മിച്ച് നൽകുവാൻ ആരംഭിച്ചു .അതിനും നല്ല ഓർഡറുകൾ ലഭിച്ചു .സോഷ്യൽ മീഡിയ പരമാവധി നന്നായി അതിനായി ഉപയോഗിച്ചു .ഇപ്പോൾ കുറച്ചു മാസങ്ങൾക്ക് മുൻപ് പുതുതായി ഇവന്റ് പ്ലാനിങ് & ഡെക്കറേഷൻ വർക്കുകൾ കൂടെ ചെയ്തു നൽകുവാൻ തുടങ്ങി.ഇസഹാക്കും ഭാര്യ അസ്മയും ഒരുമിച്ചു നേരിട്ട് പോയി ആണ് ഡെക്കറേഷൻ വർക്കുകളും ചെയ്യുന്നത്.സ്റ്റാർട്ട് ചെയ്യുന്ന എല്ലാ ബിസിനസ്സിനോടും ഒരു പാഷൻ ഉള്ളതിനാൽ വളരെ മികച്ചതായി തന്നെ ചെയ്യുവാൻ സാധിക്കുന്നു.ഇവന്റ് മാനേജ്‌മെന്റ് വർക്ക് കൂടുതൽ വളർത്തി എടുക്കാൻ ആണ് ഇരുവരുടെയും ലക്ഷ്യം.

Advertisement