𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

50000 രൂപ നിക്ഷേപത്തിൽ തുടങ്ങിയ ദോശമാവ് കച്ചവടം വളർന്നു കോടികൾ മൂല്ല്യമുള്ള കമ്പനിയായി

ഇന്നിപ്പോൾ നാം കാണുന്ന ഐ.ഡി. ഫ്രഷ് എന്ന കമ്പനി ഉണ്ടായതിനു പിന്നിൽ വലിയൊരു കഥയുണ്ട്.വയനാട് ജില്ലാ ആസ്ഥാനമായ കൽപറ്റയിൽ ഉള്ള ചെന്നലോട് എന്ന കുഗ്രാമത്തിൽ ജനിച്ച പി.സി. മുസ്തഫയ്ക്ക് മൂന്നു നേരത്തെ ഭക്ഷണം എന്നുമൊരു സ്വപ്നമായിരുന്നു. ആറാം ക്ലാസിൽ തോറ്റതോടെ കൂലിപ്പണിക്കാരനായ ബാപ്പയെ സഹായിക്കാൻ പോയിത്തുടങ്ങിയതോടെ വിശപ്പടക്കാൻ ഭക്ഷണം കിട്ടി തുടങ്ങി.സ്‌കൂളിലെ കണക്ക് അധ്യാപകൻ മാത്യുസാർ നിബന്ധിച്ചതോടെ വീണ്ടും സ്‌കൂളിൽ പോയി തുടങ്ങി.ഡിസ്റ്റിംഗ്ഷനോടെയാണ് പത്താം ക്ലാസ് ജയിച്ചു.വിവിധ ഹോസ്റ്റലുകളിൽ നിന്ന് സൗജന്യമായി ലഭിച്ച് വന്നിരുന്ന ‘ചാരിറ്റി ഭക്ഷണം’ ഭക്ഷണം കഴിച്ചൊക്കെ കോളേജ് പഠനം പൂർത്തിയാക്കി.പിന്നീട് എൻജിനീറിങ് പരീക്ഷ എഴുതി ബി.ടെക് കംപ്യൂട്ടർ സയൻസിനു ചേർന്നു.

1995 ൽ ബി.ടെക് മികച്ച നിലയിൽ ജയിച്ചു.പിന്നീട് ബാംഗ്ലൂർ ,സൗദി എന്നിവിടങ്ങളിൽ ജോലി ചെയ്തു.ബാല്യം തൊട്ടെ മൊട്ടിട്ട ബിസിനസ് മോഹം അപ്പോഴും മനസ്സിൽ ഉണ്ടായിരുന്നു,അങ്ങനെ 2003-ൽ വീണ്ടും ഇന്ത്യയിലേക്ക്. ബാംഗ്ലൂർ ഐ.ഐ.എമ്മി ൽ എംബിഎ പഠനത്തിന് ചേർന്നു.ബെംഗളൂരുവിൽ ഇന്ദിരാ നഗറിനടുത്ത് അടുത്ത ബന്ധുക്കൾ ചെറിയൊരു പലവ്യഞ്ജനക്കട നടത്തുന്നുണ്ടായിരുന്നു.അവിടെ ലഭിച്ചിരുന്ന കവറിൽ കെട്ടിയ ദോശമാവ് ഗുണനിലവാരം ഇല്ലായിരുന്നു. പരീക്ഷണമെന്ന നിലയിൽ സ്വയം ഉത്പാദനം തുടങ്ങി..

കടയോടുചേർന്ന് ചെറിയൊരു മുറി വാടകയ്ക്കെടുത്തു. ഗ്രൈൻഡർ, മിക്‌സർ, തൂക്കമെടുക്കുന്ന മെഷീൻ, സീലിങ് മെഷീൻ, സെക്കൻഡ് ഹാൻഡ് സ്കൂട്ടർ.എല്ലാംകൂടി 50,000 രൂപയുടെ നിക്ഷേപം. പിന്നീട് ഐഡി ഫ്രഷ് ഫുഡ് എന്ന പേരിൽ കമ്പനി റജിസ്റ്റർ ചെയ്തു.ഡിമാൻഡ് കൂടിയതോടെ വാണിജ്യാടിസ്‌ഥാനത്തിൽ ഉൽപാദനം തുടങ്ങി.2010-11 ആയപ്പോഴേക്കും വിറ്റുവരവ് 10 കോടി രൂപ കടന്നു.2015-16-ൽ കമ്പനിയുടെ വിറ്റുവരവ് 100 കോടി രൂപ എന്ന നാഴികക്കല്ലിലെത്തി.കഴിഞ്ഞ സാമ്പത്തിക വർഷം 500 കോടി രൂപയായിരുന്നു റെവന്യു .വിപ്രോ മേധാവി അസിം പ്രേംജിയുടെ സ്വകാര്യ നിക്ഷേപക സ്ഥാപനമായ പ്രേംജി ഇൻവെസ്റ്റിൽ നിന്ന് 2017 മാർച്ചിൽ 150 കോടി രൂപയുടെ നിക്ഷേപം ലഭിച്ചു.ഇന്നിപ്പോൾ രാജ്യത്തെ 35 നഗരങ്ങളിൽ ഉത്പന്നങ്ങൾ വിൽക്കുന്നുണ്ട്.യുഎസ്, യുഎഇ, ഒമാൻ എന്നിവിടങ്ങളിലേക്ക് കയറ്റുമതിയുമുണ്ട്. ഈ സ്ഥാപനത്തിന്റെ അടുത്ത ലക്ഷ്യം ആയിരം കോടിയുടെ വിറ്റുവരവാണ്.

Advertisement