ഉപയോഗിച്ച സാനിറ്ററി പാഡ്സ് റീസൈക്കിൾ ചെയ്യുന്ന സ്റ്റാർട്ടപ്പ് | PadCare Labs
ഉപയോഗിച്ച സാനിറ്ററി നാപ്കിൻസ് ഡിസ്പോസ് ചെയ്യുക എന്നത് വലിയ ഒരു വെല്ലുവിളി ആണ്.ഒരു സ്ത്രീ ജീവിതകാലത്ത് 7,500-ലധികം സാനിറ്ററി നാപ്കിനുകൾ ഉപയോഗിക്കുന്നു.ഇന്ത്യയിൽ പ്രതിവർഷം 1200 കോടി സാനിറ്ററി നാപ്കിനുകളാണ് ഉപയോഗിക്കുന്നത്.90% പ്ലാസ്റ്റിക് കോമ്പോസിഷനൊപ്പം സൂപ്പർ അബ്സോർബന്റ് പോളിമറുകളും പശയും ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു സാനിറ്ററി നാപ്കിൻ ഡികംപോസ് ആകുവാൻ കുറഞ്ഞത് 500 മുതൽ 800 വർഷം വരെ എടുക്കും.98% സാനിറ്ററി നാപ്കിനുകളും landfills and water bodies ലേക്ക് ആണ് പോകുന്നത്.കൂടാതെ Incineration എന്ന പ്രോസസ്സിലൂടെ 800 ഡിഗ്രിയിൽ കത്തിച്ചും കളയുന്നു.ഇത് അപകടകരമായ മാലിന്യവും, വിഷ ഗന്ധം, പുക എന്നിവയും ഉണ്ടാക്കുന്നു.ഗ്രാമങ്ങളിൽ ആണെങ്കിൽ കത്തിച്ചു കളയുന്നു അല്ലെങ്കിൽ കുഴിച്ചിടുന്നു.
ഈ പ്രശ്നം പരിഹരിക്കുന്ന സ്റ്റാർട്ടപ്പ് ആണ് PadCare Labs .ഇരുപത്തിയാറു വയസ്സുകാരൻ Ajinkya Dhariya ആണ് ഈ സ്റ്റാർട്ടപ്പിനു പിന്നിൽ .മൂന്നു പ്രൊഡക്ടുകൾ ആണ് PadCare Labs ഓഫർ ചെയ്യുന്നത്.
- PadCare bin
സ്ത്രീകളുടെ ശുചിമുറികളിൽ സ്ഥാപിക്കാവുന്ന ഒരു Bin ആണിത്. ഏകദേശം 30 ദിവസത്തോളം ബാക്റ്റീരിയൽ ഗ്രോത്തും സ്മെല്ലും വരാതെ hazardous ആയുള്ള മാലിന്യങ്ങൾ സ്റ്റോർ ചെയ്യുവാൻ PadCare bin നു കഴിയും.
- PadCare X
ഇന്ത്യയിലെ ആദ്യത്തെ 5D സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള നാപ്കിൻ ഡിസ്പോസൽ ആൻഡ് റീസൈക്ലിംഗ് സിസ്റ്റം ആണിത്. പേറ്റന്റ് നേടിയിട്ടുള്ള ഈ മെഷീന് 8 അടി ഉയരവും 1 ടൺ ഭാരവുമുണ്ട്. PadCareX സാനിറ്ററി പാഡുകൾ റീസൈക്കിൾ ചെയ്തു wood pulp and high quality പ്ലാസ്റ്റിക്ക്സ് ആക്കി മാറ്റുന്നു.ഇത് മാർക്കറ്റിൽ പേപ്പർ, പാക്കേജിംഗ് കമ്പനികൾക്ക് വിൽക്കുന്നു.ഇവ പാഡ്കെയർ ബിന്നാക്കി മാറ്റുകയും ചെയ്യാം.
- PadCare Vend
സ്ത്രീകൾക്ക് സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കുന്ന വെൻഡിംഗ് മെഷീൻ ആണിത്
ഫേസ്ബുക് പേരന്റ് കമ്പനി മെറ്റ , മഹിന്ദ്ര തുടങ്ങി 150 ൽ അധികം കമ്പനികൾ PadCare Labsന്റെ ക്ലയന്റ്സ് ആണ്.5500 ൽ അധികം പാഡ് കെയർ ബിൻസ് ഇതിനോടകം ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞു.Tata Trust, Infosys ഫൌണ്ടേഷൻ ഒക്കെ PadCare ലാബ്സ് നെ സപ്പോർട്ട് ചെയ്യുന്നുണ്ട്.PadCare X മെഷീൻ നിർമ്മിക്കുന്നതിനായി 2.25 കോടി രൂപ ഗവർമെന്റ് ഗ്രാന്റ് ആയും നൽകിയിരുന്നു.2022 സാമ്പത്തിക വർഷത്തിൽ 1.05 കോടി രൂപയുടെ സെയിൽ കമ്പനി നേടി.ഷാർക് ടാങ്ക് ഇന്ത്യ സീസൺ 2 വിൽ പങ്കെടുത്തു 4 % ഓഹരി നൽകി 1 കോടി രൂപ നേടുകയും ചെയ്തു.
തുടക്കം
Nanded ലെ എസ്ജിജിഎസ് കോളേജിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിക്കുന്ന കാലത്ത് Ajinkya Dhariya മരത്തിൽ കുടുങ്ങിയ സാനിറ്ററി പാഡുകളും ,ഡയപ്പറുകളും മറ്റ് സാനിറ്ററി മാലിന്യങ്ങളും കൈകൊണ്ട് വേർതിരിക്കുന്ന മാലിന്യം ശേഖരിക്കുന്നവരെയും കാണുവാൻ ഇടയായി.അങ്ങനെആണ് പാഡ് കെയർ ലാബ്സ് എന്ന കമ്പനി തുടങ്ങുവാനുള്ള ഐഡിയ ലഭിക്കുന്നത്.2018 ൽ ആണ് പൂനൈ ആസ്ഥാനമായി പാഡ് കെയർ ലാബ്സ് സ്റ്റാർട്ട് ചെയ്തത് .ഇന്ന് 42 ൽ അധികം ആളുകൾ ഈ സ്റ്റാർട്ടപ്പിൽ ജോലി ചെയ്യുന്നു.